ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് വേളകളില്‍ എപ്പോഴും ഉയര്‍ന്നു കേള്‍ക്കുന്ന ആരോപണമാണ് വോട്ടിംഗ് മെഷീനിലെ കൃത്രിമം. എന്നാല്‍ ഇത്തവണ ആ ആരോപണം ഉയരില്ലെന്നുറപ്പ്. ഇത്തരം ആരോപണങ്ങള്‍ക്ക് തടയിടാനാണ് എല്ലാ പോളിങ് സ്റ്റേഷനുകളിലും വിവിപാറ്റ് സംവിധാനം ഏര്‍പ്പെടുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ സുനില്‍ അറോറയാണ് വിവിപാറ്റ് സംവിധാനം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. സംവിധാനം നിലവില്‍ വരുന്നതോടെ താന്‍ വോട്ട് രേഖപ്പെടുത്തിയത് കൃത്യമാണോയെന്ന് ഓരോ വോട്ടര്‍ക്കും അറിയാനാകും. ഇലക്ട്രോണിക് വോട്ടിങ് മെഷീനും റിസര്‍വ് വിവിപാറ്റുകളും കൊണ്ടുപോകുന്നതിന് ജിപിഎസ് ട്രാക്കിംഗ് സംവിധാനവും മൊബൈല്‍ അധിഷ്ടിത ട്രാക്കിംഗ് സംവിധാനവും ഏര്‍പ്പെടുത്തും. നൂതന ടെക്നോളജിയില്‍ തീര്‍ത്ത സംവിധാനം വഴി വിവിപാറ്റും ഇവിഎമ്മും കൊണ്ടു പോകുന്നത് കൃത്യമായി ട്രാക്ക് ചെയ്യാനാകും. വിവിപാറ്റുകള്‍ കൈകാര്യം ചെയ്യുന്നതിനും അവ കൊണ്ടു പോകുന്നതിനും ശക്തമായ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തുമെന്നും കമ്മീഷണര്‍…
Read More