തിരുവനന്തപുരം: വിഎസ് എസ് സി പരീക്ഷയിലെ ഹൈടെക്ക് കോപ്പിയടി സംഘത്തിന് രാജ്യമാകെ വ്യാപിച്ച് കിടക്കുന്ന ശൃംഖലയുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു. പ്രതികൾ ഉപയോഗിച്ചത് പ്രത്യേകം നിർമ്മിച്ച ഹൈടെക്ക് ഉപകരണം ഉപയോഗിച്ചായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘം ഹരിയാനയിൽ പോകും. ഹരിയാന കൂടാതെ മറ്റു സ്ഥലങ്ങളിൽ വച്ചും ആസൂത്രണം നടന്നിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. കാമറ ഷർട്ടിലെ ബട്ടണ്ഹോളിന്റെ മാതൃകയിൽ ഒളിപ്പിച്ചായിരുന്നു കോപ്പിയടി നടത്തിയത്. ഹെഡ് സെറ്റും ഡിവൈസും തമ്മിൽ ബന്ധിപ്പിച്ചശേഷം ഒരു കണ്ട്രോൾ റൂം പോലുള്ള കേന്ദ്രത്തിൽ നിന്നും ഡിവൈഎസ് കണ്ക്ട് ചെയ്യും. അവിടെ നിന്നാണ് ചെവിയിൽ ഘടിപ്പിച്ചിരിക്കുന്ന ബ്ലുടൂത്ത് ഹെഡ്സെറ്റിലുടെ ഉത്തരങ്ങൾ ഇവർക്ക് പറഞ്ഞ് കൊടുത്തിരുന്നതെന്നും കമ്മീഷണർ പറഞ്ഞു. കോപ്പിയടി സംഘം പരീക്ഷയ്ക്ക് മൂന്ന് ദിവസം മുൻപാണ് വിമാനമാർഗം തലസ്ഥാനത്തെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ പിടിയിലായവർ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും…
Read MoreTag: vssc exam thattippu
വിഎസ്എസ്സി ഹൈടെക് പരീക്ഷാത്തട്ടിപ്പ്; പ്രതികളെത്തിയത് വിമാനത്തിൽ; നാലു പേർകൂടി കസ്റ്റഡിയിൽ
തിരുവനന്തപുരം: വിഎസ്എസ്സി പരീക്ഷാത്തട്ടിപ്പുമായി ബന്ധപ്പെട്ട് നാലു പേർ കൂടി മെഡിക്കൽ കോളജ് പോലീസിന്റെ കസ്റ്റഡിയിലായി. ഹരിയാന സ്വദേശികളാണ് പിടിയിലായവരെന്ന് അറിയുന്നു. ഇന്നലെ പിടിയിലായ ഹരിയാന സ്വദേശി സുമിത്ത് എന്നയാളുടെ ആധാർ കാർഡ് പരിശോധിച്ചപ്പോൾ വ്യത്യസ്തമായ പേരാണ് ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. കസ്റ്റഡിയിലുള്ള മറ്റുള്ളവരും ഇതര സംസ്ഥാനക്കാരാണ്. ഇവരുടെ പേരു വിവരം വ്യക്തമായിട്ടില്ല. കഴിഞ്ഞ ദിവസമാണ് അത്യാധുനിക ഉപകരണങ്ങളോടെ പരീക്ഷാഹാളിൽ കയറി വൻ തട്ടിപ്പ് നടത്തിയ രണ്ടുപേർ പിടിയിലായത്. വിഎസ്എസ്ഇ രാജ്യവ്യാപകമായി നടത്തിയ ടെക്നീഷ്യൻ -ഗ്രേഡ് ബി പരീക്ഷയിലാണ് അത്യാധുനിക ഉപകരണങ്ങളുമായി കോപ്പിയടിക്കാൻ ഹരിയാനാ സ്വദേശികൾ എത്തിയത്. മൊബൈൽ ഫോണും ചെവിക്കുള്ളിൽ പെട്ടെന്ന് നോക്കിയാൽ ആരും കാണാത്ത വിധത്തിൽ ഘടിപ്പിക്കാവുന്ന ബ്ലൂടൂത്തും റിമോട്ടുമായി തട്ടിപ്പു നടത്തിയ ഹരിയാന സ്വദേശികളായ സുനിൽ (26), സുമിത്ത് (25) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ര ഹസ്യവിവരത്തത്തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ്…
Read More