ഒന്നിനു പിറകെ ഒന്നായി ഇടതുപക്ഷ എംഎല്‍എമാര്‍ക്കു നേരെ ലൈംഗികാരോപണം ഉയരുമ്പോള്‍ ഒരു ഫോട്ടോയിലൂടെ എല്ലാം പറയുകയാണ് വി.ടി ബല്‍റാം. നിയമസഭയില്‍ നിന്നുള്ള ഒരു അപൂര്‍വ ഫോട്ടോയാണ് ബല്‍റാം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഫോട്ടോയില്‍ സംസാരിക്കുന്നത് പാലക്കാടിലെ ഷൊര്‍ണ്ണൂരിലെ എംഎല്‍എയായ പികെ ശശി. പിന്നില്‍ കുശലം പറയുന്നത് എന്‍സിപിയുടെ എകെ ശശീന്ദ്രന്‍ മന്ത്രിയും തൊട്ടടുത്തുകൊല്ലത്തെ സിപിഎം ജനപ്രതിനിധിയും നടനും എംഎല്‍എയുമായ മുകേഷും. മുകേഷിനെതിരെ മീ ടൂ കാമ്പൈനില്‍ ആരോപണമുയര്‍ന്ന ശേഷമുള്ള ബല്‍റാമിന്റെ മൗനം ഭജിക്കുന്ന ഈ ഇടപെടല്‍ സോഷ്യല്‍ മീഡിയ വൈറലാക്കുകയാണ്. ഫോട്ടോ പോസ്റ്റ് ചെയ്തതിനു ശേഷം കമന്റുകളുടെയും ലൈക്കുകളുടെയും ബഹളമാണ്. ഇവന്മാര്‍ക്ക് എന്നും കന്നിമാസം ആണോ എന്നാണ് ഒരാളുടെ കമന്റ്. ലേ മുകേഷ്– അന്തസ്സ് വേണമെടി അന്തസ്സ് . 19 കൊല്ലങ്ങള്‍ മുന്നേയുള്ള പീഡനശ്രമം ഇന്ന് പട്ടാപ്പകല്‍ വിളിച്ച് പറയാന്‍ അന്തസ്സില്ലാത്തവര്‍ക്കേ കഴിയൂ… എന്നൊരു മറ്റൊരു കമന്റ്.എല്‍ഡിഎഫിന്…
Read MoreTag: vt balram
നന്ദി ബലറാം നന്ദി ! എകെജിയുടെ ആത്മകഥയും ജീവചരിത്രവുമെല്ലാം വിറ്റു തീര്‍ന്നു; ‘എന്റെ ജീവിതകഥ’യുടെ ഒറ്റ കോപ്പി പോലും ഇപ്പോള്‍ കേരളത്തില്‍ കി്ട്ടാനില്ല
തിരുവനന്തപുരം: കമ്യൂണിസ്റ്റ് നേതാവ് എ.കെ ഗോപാലനെക്കുറിച്ച് കോണ്‍ഗ്രസ് എംഎല്‍എ വി.ടി ബല്‍റാം നടത്തിയ പരാമര്‍ശങ്ങള്‍ ഒരു തരത്തില്‍ ഉര്‍വശീ ശാപം പോലെയായി. വിവാദം കത്തിപ്പടര്‍ന്നതോടെ കൂടുതല്‍ പേര്‍ എകെജിയെ അറിയാനും വായിക്കാനും ശ്രമങ്ങളാരംഭിച്ചതോടെ എകെജിയുടെ ആത്മകഥയും ജീവചരിത്രവുമെല്ലാം ചൂടപ്പം പോലെയാണ് വിറ്റു പോയത്. എന്തായാലും ഇതുവഴി കൂടുതല്‍ പേരിലേക്ക് എകെജി എത്തുകയും ചെയ്തു. എകെജിയുടെ ആത്മകഥയെ അടിസ്ഥാനമാക്കിയാണ് ബലറാം വിവാദപരാമര്‍ശം നടത്തിയത് എന്നതിനാല്‍ എകെജിയുടെ ആത്മകഥയായ എന്റെ ജീവിതകഥ വന്‍തോതിലാണ് പോയ ദിവസങ്ങളില്‍ വിറ്റു പോയത്. ദേശാഭിമാനിയുടെ പബ്ലിഷിംഗ് വിഭാഗമായ ചിന്തയാണ് എന്റെ ജീവിതകഥയുടെ പ്രസാധകര്‍. വിവാദം ചൂടുപിടിച്ചതോടെ എന്റെ ജീവിതകഥയുടെ പതിമൂന്നാം പതിപ്പ് മുഴുവന്‍ വിറ്റു പോയെന്നും കേരളത്തിലെവിടെയും ഈ പുസ്തകത്തിന്റെ കോപ്പിയിപ്പോള്‍ ലഭ്യമല്ലെന്നും ചിന്ത പബ്ലിക്കേഷന്‍സ് ജനറല്‍ മാനേജര്‍ ശിവകുമാര്‍ ഒരു ഇംഗ്ലീഷ് മാധ്യമത്തോടായി പറഞ്ഞു. തന്റെ ജീവിതസഖിയായ സുശീലയെ അവര്‍ക്ക് 14 വയസ്സ്…
Read Moreഉരുളയ്ക്കുപ്പേരി എന്നല്ലേ ചൊല്ല്! അങ്ങനെയെങ്കില്‍ ഒരു പ്ലേറ്റ് സരിത ഉലര്‍ത്തിയത് എടുക്കട്ടേ മലരാമേട്ടാ? സംശയം ചോദിച്ചയാള്‍ക്ക് വിടി ബല്‍റാം നല്‍കിയ ഞെട്ടിക്കുന്ന മറുപടി
ബീഫ് നിരോധനമെന്ന വിഷയമാണ് ഇപ്പോള്‍ രാജ്യമൊട്ടാകെയുള്ള പ്രത്യേകിച്ച്, മലയാളികള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ഏറ്റവും പുതിയ വിഷയം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇതിനെതിരെ പ്രതിഷേധങ്ങള്‍ ഉയരുകയുമാണ്. രാഷ്ട്രീയനേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ കേന്ദ്രസര്‍ക്കാരിന്റെ ഈ ഉത്തരവിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. സമാനമായ രീതിയില്‍ കശാപ്പു നിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിജ്ഞാപനത്തെ വിമര്‍ശിച്ച് വി ടി ബല്‍റാം എംഎല്‍എയും ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടിരുന്നു. എന്നാല്‍ ഈപോസ്റ്റിനെ കളിയാക്കിക്കൊണ്ട്, കമന്റുചെയ്ത ഒരു യുവാവിന് കിട്ടിയത് എട്ടിന്റെ പണിയായിരുന്നു. ട്രോളിയ യുവാവിനു കിട്ടിയത് എട്ടിന്റെ പണി. ‘ ഡാ മലരേ കാളയുടെ മോനെ ഈ നാട്ടില്‍ എല്ലാവര്‍ക്കും വിശപ്പടക്കാന്‍ വല്ലതും കിട്ടുന്നുണ്ടോ എന്ന് ആദ്യം നോക്ക് എന്നായിരുന്നു വി ടി ബല്‍റാമിന്റെ ആദ്യത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. നിരവധി പേര്‍ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് എത്തി. പിന്നീട് ബല്‍റാമിന്റെ ഈ പോസ്റ്റിനെ കിരണ്‍ റാന്നി എന്ന…
Read More