യുവനടിയെ പതിവായി സാമൂഹിക മാധ്യമങ്ങളിലൂടെ ശല്യം ചെയ്ത 35കാരന് പിടിയില്‍. സബര്‍ബന്‍ സ്വദേശിയായ യുവാവിനെയാണ് മുംബൈയിലെ അന്ധേരി േെപാലീസ് അറസ്റ്റ് ചെയ്തത്. ബംഗാളി, ഹിന്ദി വെബ് സീരീസുകളില്‍ അഭിനയിച്ച നടിയെ ഇയാള്‍ കഴിഞ്ഞ കുറച്ചുമാസങ്ങളായി ശല്യപ്പെടുത്തി വരികയായിരുന്നതായി പോലീസ് പറഞ്ഞു. അടുത്തിടെ ആരാധകരുമായി ലൈവ് സ്ട്രീമിങ് നടത്തുന്നതിനിടെ അജ്ഞാതനായ ഒരാള്‍ നടിക്ക് അശ്ലീല സന്ദേശം അയച്ചിരുന്നു. തുടര്‍ന്ന് അയാളെ ബ്ലോക്ക് ചെയ്തെങ്കിലും ഇന്‍സ്റ്റഗ്രാം വഴി സന്ദേശങ്ങള്‍ അയക്കല്‍ തുടര്‍ന്നു. പിന്നീട് നടിയെയും ഭര്‍ത്താവിനെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ട്വിറ്ററിലും ടാഗ് ചെയ്യാന്‍ തുടങ്ങിയതായി പോലീസ് പറഞ്ഞു. അടുത്തിടെ നടിയുടെ നമ്പര്‍ നേടിയെടുത്ത് ഇയാള്‍ അവരെ വിളിക്കാന്‍ തുടങ്ങിയതായും അശ്ലീല മെസേജുകള്‍ അയച്ചതായും പോലീസ് പറഞ്ഞു. തുടര്‍ന്ന് നടി പോലീസിനെ സമീപിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് എടുത്ത പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
Read MoreTag: vulgar
പഹയാ ബല്ലാത്ത ധൈര്യം തന്നെ അനക്ക് ! കിങ്ജോങ് ഉന്നിനെതിരേ ചുവരില്‍ ‘പച്ചത്തെറി’ ! എഴുതിയവനെ പൊക്കാന്‍ കൂട്ട കൈയക്ഷര പരിശോധന…
വിദേശഭാഷാ ചിത്രങ്ങള്‍ കണ്ടാല്‍ തലപോകുന്ന നാടാണ് ഉത്തരകൊറിയ. അങ്ങനെയിരിക്കെ ഉത്തരകൊറിയന്‍ ഏകാധിപതി കിങ്ജോങ് ഉന്നിനെതിരേ ചുവരില്‍ തെറിയെഴുതിയാലത്തെ അവസ്ഥ എന്താകും ? ഉത്തരകൊറിയന്‍ തലസ്ഥാനം ഉള്‍പ്പെടുന്ന പ്യോങ് യാങ്ങിലെ ഒരു കെട്ടിടസമുച്ചയത്തിന്റെ ചുമരിലാണ് കിമ്മിനെ അധിക്ഷേപിക്കുന്ന തരത്തില്‍ ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. ഇതേ തുടര്‍ന്ന് ചുവരെഴുത്ത് നടത്തിയവരെ കണ്ടുപിടിക്കാന്‍ കൈയക്ഷര പരിശോധന നടത്തുകയാണ് ഉത്തരകൊറിയന്‍ അധികാരികള്‍. ഉത്തരകൊറിയന്‍ ഭരണകക്ഷിയുടെ സെന്‍ട്രല്‍ കമ്മിറ്റി പ്ലീനറി സമ്മേളനം നടക്കുന്നതിനിടെ ഡിസംബര്‍ 22-നാണ് നഗരത്തില്‍ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. കിങ്ജോങ് ഉന്നിനെ അസഭ്യഭാഷയില്‍ അഭിസംബോധന ചെയ്യുന്ന ചുവരെഴുത്തില്‍ ഉന്‍ കാരണം ജനങ്ങള്‍ പട്ടിണി കിടന്നു മരിക്കുന്നുവെന്നും കുറ്റപ്പെടുത്തിയിരുന്നു. ഉദ്യോഗസ്ഥര്‍ വേഗത്തില്‍ പ്രദേശം വൃത്തിയാക്കുകയും ചുവരെഴുത്തുകള്‍ മായ്ച്ചുകളയുകയും ചെയ്തു. എന്നാല്‍ ചുവരെഴുത്ത് നടത്തിയയാളെ കണ്ടുപിടിക്കാന്‍ നഗരവാസികളുടെ മുഴുവന്‍ കൈയ്യക്ഷരം പരിശോധിക്കുകയാണ് ഉത്തരകൊറിയന്‍ സുരക്ഷ വിഭാഗം. ഇതിനായി വീട് വീടാന്തരം കയറിയിറങ്ങി കൈയക്ഷര സാമ്പിളുകള്‍ ശേഖരിക്കുകയാണ് ഉദ്യോഗസ്ഥര്‍.…
Read Moreഫോണെടുക്കുമ്പോള്‍ ആദ്യം അറിയിക്കുന്നത് ആരോഗ്യവകുപ്പില്‍ നിന്നാണെന്ന് ! പിന്നീട് വരുന്നത് പച്ച അശ്ലീലം; പയ്യന്നൂരിലെ വീട്ടുകാരുടെ പരാതി ഇങ്ങനെ…
ആരോഗ്യവകുപ്പില്‍ നിന്നെന്നും പറഞ്ഞ് പയ്യന്നൂരിലുള്ള വീടുകളില്‍ ഫോണ്‍വിളിച്ച് നിരന്തരം അശ്ലീലം പറയുന്നതായി പരാതി. വീടുകളിലെ ലാന്‍ഡ് ഫോണുകളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഫോണ്‍ വിളി വന്നത്. പയ്യന്നൂര്‍ ടൗണിന് പരിസരങ്ങളിലുള്ള പ്രദേശങ്ങളിലെ ജില്ലാ ആരോഗ്യ വകുപ്പിന്റെ കേന്ദ്രത്തില്‍ നിന്നാണെന്ന് പരിചയപ്പെടുത്തിയാണ് ഫോണ്‍ വിളി തുടങ്ങുന്നത്. കൊറോണയുമായി ബന്ധപ്പെട്ട് ചില വിവരങ്ങള്‍ ശേഖരിക്കാനുണ്ടെന്നും ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കണമെന്നുമാണ് ആവശ്യപ്പെടുന്നത്. പിന്നീടുള്ള ചോദ്യങ്ങളെല്ലാം പച്ച അശ്ലീലമായിരിക്കും. ഫോണ്‍ കോള്‍ വ്യാപകമായതോടെ പൊലീസും ആരോഗ്യ വകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഫോണ്‍ നമ്പര്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
Read Moreകയറിക്കിടക്കാന്‍ ഇടമില്ലെങ്കില്‍ കിടക്ക ശരിക്കാക്കിത്തരാം ! പരാതി നല്‍കാന്‍ വന്ന യുവതിയോട് എസ്ഐ ലൈംഗിക താല്‍പര്യത്തോടെ സംസാരിച്ചതായി പരാതി
തെന്മല: വസ്തു തര്‍ക്കത്തിന്റെ പേരില്‍പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയ യുവതിയോടെ എസ്‌ഐ ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന് പരാതി. തെന്മല എസ്ഐ പ്രവീണിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇതേതുടര്‍ന്ന് ആര്യങ്കാവ് സ്വദേശിനിയായ യുവതി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. യുവതിയും മാതാപിതാക്കളും തമ്മില്‍ നിലനില്‍ക്കുന്ന വസ്തു തര്‍ക്കം സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കാന്‍ എത്തിയപ്പോഴായിരുന്നു എസ്ഐ മോശമായി സംസാരിച്ചത്. വീട്ടില്‍ നിന്ന് ഇറക്കി വിട്ടാല്‍ കയറി കിടക്കാന്‍ മറ്റൊരു സ്ഥലമില്ലെന്ന് പറഞ്ഞപ്പോഴാണ് മോശം പരാമര്‍ശം ഉണ്ടായത്. കയറി കിടക്കാന്‍ സ്ഥലമില്ലെങ്കില്‍ കിടക്ക ശരിയാക്കി തരാം എന്ന് എസ്ഐ പറഞ്ഞെന്നാണ് യുവതിയുടെ പരാതി. എസ്ഐ മുന്‍വിധിയോടെയാണ് കേസിനെ സമീപിച്ചതെന്നാണ് യുവതിയുടെ പരാതി. സ്വത്ത് തര്‍ക്കം സംബന്ധിച്ച് പലതവണ പരാതി നല്‍കിയെങ്കിലും ഒന്നിനു പോലും രസീത് നല്‍കിയിട്ടില്ലെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ യുവതിയുടെ പരാതി അടിസ്ഥാനമില്ലാത്തതാണെന്നതാണ് പ്രവീണിന്റെ വാദം. മുമ്പ് വകുപ്പ്തല…
Read More