എം.എം.മണി എംഎല്‍എയുടെ വാഹനം തടഞ്ഞുനിര്‍ത്തി തെറിവിളിച്ചെന്ന പരാതിയില്‍ യുവാവിനെതിരേ കേസെടുത്തു. ഇടുക്കി രാജാക്കാട്ടാണു സംഭവം. കുഞ്ചിത്തണ്ണി സ്വദേശി മാട്ടയില്‍ അരുണ്‍ ആണ് എംഎം മണിയെ അസഭ്യം പറഞ്ഞത്. എംഎല്‍എയുടെ വാഹനം അരുണിന്റെ വാഹനത്തെ മറികടന്നു പോയതാണ് പ്രകോപനമായത്. തുടര്‍ന്ന് വാഹനം തടഞ്ഞു നിര്‍ത്തി അരുണ്‍, എം.എം.മണിക്കു നേരെ അസഭ്യവര്‍ഷം നടത്തുകയായിരുന്നു. എംഎല്‍എയുടെ ഗണ്‍മാന്റെ പരാതിയിലാണ് രാജാക്കാട് പോലീസ് കേസെടുത്തത്. സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം സംഭവം ചര്‍ച്ചയായിട്ടുണ്ട്.
Read MoreTag: vulgar language
പോലീസുകാരനെ പച്ചയ്ക്കു തെറി വിളിച്ച് എഡിജിപിയുടെ മകള്‍ ! എതിര്‍ത്തപ്പോള്‍ മൊബൈല്‍ ഫോണ്‍ കൊണ്ട് കഴുത്തില്‍ ഇടിച്ചു; തിരുവനന്തപുരത്തു നടന്ന നാടകീയ സംഭവങ്ങള്‍ ഇങ്ങനെ…
തിരുവനന്തപുരം: എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദിച്ചതായി പരാതി. തന്നെ തുടര്‍ച്ചയായി തെറിവിളിച്ചപ്പോള്‍ താന്‍ എതിര്‍ത്തപ്പോഴായിരുന്നു മര്‍ദ്ദനമെന്നു കാട്ടി ഡ്രൈവര്‍ ഗവാസ്‌കര്‍ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ ആക്ഷേപത്തെക്കുറിച്ചു പ്രതികരിക്കാന്‍ സുദേഷ് കുമാര്‍ തയാറായില്ല. ബറ്റാലിയന്‍ എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ക്കെതിരെയാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവര്‍ പരാതി നല്‍കിയത്. തിരുവനന്തപുരം ആര്യനാട് സ്വദേശിയായ ഗവാസ്‌കര്‍ പേരൂര്‍ക്കട താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടിയിട്ടുമുണ്ട്. ഇന്നു രാവിലെ എഡിജിപിയുടെ മകളെയും ഭാര്യയെയും പ്രഭാത നടത്തത്തിനായി ഔദ്യോഗിക വാഹനത്തില്‍ കനകക്കുന്നില്‍ കൊണ്ടുപോയി. തിരികെ വരുമ്പോള്‍ വാഹനത്തിലിരുന്നു മകള്‍ ചീത്തവിളിക്കുകയായിരുന്നു. ഇതിനെ എതിര്‍ത്തു വണ്ടി റോഡില്‍ നിര്‍ത്തിയതോടെ മൊബൈല്‍ ഫോണു കൊണ്ട് കഴുത്തിനു പിന്നിലിടിച്ചെന്നാണു പരാതി. എഡിജിപിയുടെ ഭാര്യയും മകളും കഴിഞ്ഞ ദിവസങ്ങളിലും ചീത്ത വിളിച്ചിരുന്നു. ഇത് എഡിജിപിയോട് നേരിട്ട് പരാതി പറഞ്ഞതിലുള്ള വൈരാഗ്യമായിരിക്കാം മര്‍ദ്ദനത്തിനു കാരണമെന്നും ഡ്രൈവര്‍…
Read More