വൈപ്പിൻ: പുതുവൈപ്പിലെ ഐഒസി എൽപിജി സംഭരണി പദ്ധതിക്കെതിരെയുള്ള നാട്ടുകാരുടെ സമരത്തിൽ ഞാറക്കൽ പോലീസ് എടുത്ത കേസുകൾ പരിശോധിക്കാനും, ഇതിന്റെ അന്വേഷണ പുരോഗതി വിലയിരുത്താനും റേഞ്ച് ഐജി പി.വിജയൻ ഞാറക്കൽ സർക്കിൾ ഓഫീസിൽ സന്ദർശനം നടത്തി. കേസുകൾ സസൂഷ്മം പരിശോധിച്ചും പഴുതുകളടച്ചും ശക്തമായ നിലയിൽ തന്നെ മുന്നോട്ട് പോകണമെന്ന് ഐജി അന്വേഷണ സംഘത്തിനു നിർദ്ദേശം നൽകിയതായാണ് സൂചന. കർക്കശമായ കേസുകൾ ചാർജ് ചെയ്ത് സമരക്കാരെ ഊരാക്കുടുക്കിലാക്കുകയാണ് പോലീസിന്റെ ലക്ഷ്യമെന്നാണ് സൂചന. ഇനിയുമുള്ള സമരഭീഷണിയെ ചെറുക്കാനാണിത്. പുരോഹിതനും സന്യാസിനികളും ഉൾപ്പെട്ടിട്ടുള്ള 11 കേസുകളാണ് നിലവിൽ ഞാറക്കൽ പോലീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ എൽപിജി സംഭരണി പദ്ധതി കവാടം ഉപരോധിച്ചതിനും, ഹർത്താൽ നടത്തി വാഹന ഗതാഗതം തടഞ്ഞതിനും സമര സമിതിനേതാക്കൾ ഉൾപ്പെടെയുള്ള ആയിരത്തിൽ പരം ആളുകളുടെ പേരിലാണ് കേസ്. കൂടാതെ കോണ്‍ഗ്രസ്-ഐ നടത്തിയ ഹർത്താലിൽ ഗതാഗതം തടഞ്ഞതിനു രണ്ട് കേസുകൾ കോണ്‍ഗ്രസ്…
Read MoreTag: vypin
എന്നെ ആരും വിളിച്ചില്ല…! പുതുവൈപ്പ് സമരസമിതിയുമായി മുഖ്യമന്ത്രി നടത്തുന്ന ചർച്ചയ്ക്ക് ക്ഷണിക്കാത്തതിൽ പ്രതിപക്ഷത്തിന് അതൃപ്തി
കൊച്ചി: പുതുവൈപ്പ് സമരസമിതിയുമായി മുഖ്യമന്ത്രി നടത്തുന്ന ചർച്ചയ്ക്കു വിളിക്കാത്തതിൽ പ്രതിപക്ഷത്തിനു അതൃപ്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ചർച്ചയ്ക്കു വിളിക്കാത്തതിൽ അതൃപ്തി രേഖപ്പെടുത്തിയത്. ബുധനാഴ്ച രാവിലെ 11ന് മുഖ്യമന്ത്രിയുടെ ചേംബറിലാണ് ചർച്ച. പുതുവൈപ്പിൽ എൽപിജി ടെർമിനൽ വേണ്ടെന്ന നിലപാട് യോഗത്തിൽ ഉന്നയിക്കുമെന്ന് സമരസമിതി അറിയിച്ചു. സമരക്കാരെ തല്ലിച്ചതച്ച ഡിസിപിയടക്കമുള്ള പോലീസുകർക്കെതിരെ നടപടിയെടുക്കണമെന്നും യോഗത്തിൽ ആവശ്യപ്പെടുമെന്നും സമരസമിതി വ്യക്തമാക്കി.
Read Moreരണ്ട് വയസുകാരന്റെ കാലും കയ്യും മാതാവും അടുപ്പക്കാരനും തല്ലിയൊടിച്ചു, കുറ്റം പാവം ഭര്‍ത്താവിന്റെ തലയില്‍ വച്ചുകെട്ടി, സത്യം പുറത്തു വന്നത് പാസ്റ്ററിന്റെ വെളിപ്പെടുത്തല്‍, വൈപ്പിനില്‍ ഹസീനയും കൊച്ചുകാമുകനും കുടുങ്ങിയത് ഇങ്ങനെ
മാതാവും അടുപ്പക്കാരനായ യുവാവും ചേര്‍ന്ന് രണ്ടു വയസുള്ള ബാലന്റെ കാലും കയ്യും തല്ലിയൊടിച്ചശേഷം പോലീസിനെ തെറ്റിദ്ധരിപ്പിച്ച് പിതാവിനെ പ്രതിയാക്കി കേസെടുപ്പിച്ച സംഭവത്തില്‍ സത്യം പുറത്തുവന്നു. ഭര്‍ത്താവിനെ ഒളിവിലാക്കി സുഖജീവിതം നയിച്ച 33കാരിയും 26കാരന് കാമുകനും ഒടുവില്‍ അഴിക്കുള്ളിലുമായി. എറണാകുളം വൈപ്പിനിലാണ് സംഭവം. എടവനക്കാട് കരിപ്പാലപ്പറമ്പില്‍ ഹസീന (33), നായരമ്പലം അറക്കല്‍ ഡെന്നി (26) എന്നിവരാണ് റിമാന്‍ഡിലായത്. ജുവനൈല്‍ ആക്ടും ഐപിസി 326ാം വകുപ്പുമാണ് പോലീസ് ചുമത്തിയിട്ടുള്ളത്. കുട്ടിയുടെ പിതാവായ എടവനക്കാട് കരിപ്പായിപ്പറമ്പില്‍ നസീറിനെ കേസില്‍ നിന്നും ഒഴിവാക്കി. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആറിനു എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഹസീനയും ഡെന്നിയും കാലും കയ്യും ഒടിഞ്ഞ കുട്ടിയെയും കൊണ്ട് ചികിത്സക്കായി എത്തി. തയ്യല്‍ മെഷ്യനില്‍ നിന്നും വീണെന്നാണ് ആശുപത്രിയില്‍ പറഞ്ഞത്. എന്നാല്‍ ഡോക്ടറുടെ പരിശോധനയില്‍ അടിയേറ്റാണ് എല്ല് ഒടിഞ്ഞതെന്നും പഴക്കമുള്ള ഒടിവാണെന്നും തെളിഞ്ഞു. ഡോക്ടര്‍…
Read More