തിരുവനന്തപുരം: പുതുവൈപ്പിലെ ഐഒസി നിർദിഷ്ട പാചകവാതക സംഭരണ കേന്ദ്രത്തിനെതിരേ സമരം ചെയ്തവരെ അടിച്ചമർത്തിയ പോലീസ് നടപടിക്കെതിരെ മന്ത്രി മേഴ്സിക്കുട്ടിയമ്മ. പോലീസ് നടപടി തെറ്റാണ്. സർക്കാർ ജനകീയ സമരങ്ങളെ അടിച്ചമർത്തുന്നത് സർക്കാർ നയമല്ലെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ഐഒസിയുടെ നിർമാണ പ്രവർത്തനങ്ങൾ നിർത്തുമെന്ന് ഉറപ്പു കൊടുത്തിരുന്നില്ല. ചർച്ചയിലെ തീരുമാനങ്ങൾ തെറ്റിധരിക്കപ്പെട്ടുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.ടെർമിനൽ നിർമാണത്തിനായി ഞായറാഴ്ച തൊഴിലാളികൾ എത്തിയതോടെയാണ് നാട്ടുകാർ സമരവുമായി രംഗത്തെത്തിയത്. വൻ പോലീസ് സന്നാഹത്തോടെ നിർമാണപ്രവർത്തനം തുടങ്ങിയ ഐഒസി അധികൃതരോട് നിർമാണം നിർത്തിവയ്ക്കണമെന്നു സമരസമിതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പോലീസ് ബാരിക്കേഡുകൾ ഉയർത്തി പ്രതിരോധം തീർക്കുകയായിരുന്നു. ഇതിനിടെ പോലീസുകാർക്കുനേരേ കല്ലേറു വന്നതോടെ സ്ത്രീകളടക്കമുള്ളവർ എതിരെ ലാത്തി വീശുകയായിരുന്നു.
Read More