വയനാട്: വയനാട് വൈത്തിരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ റിസോര്‍ട്ടിലെത്തിച്ച് പീഡിപ്പിച്ച രണ്ട് യുവാക്കള്‍ പൊലീസിന്റെ പിടിയിലായി. വൈത്തിരി കോളിച്ചാലിലെ ഗ്രീന്‍ഹോപ്പര്‍ റിസോര്‍ട്ടില്‍ ശനിയാഴ്ച പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ അറസ്റ്റിലായത്. റിസോര്‍ട്ട് ഉടമയെയും സുഹൃത്തിനെയുമാണ് വൈത്തിരി പോലീസ് പിടികൂടിയത്. പെരിന്തല്‍മണ്ണ പാലത്തിങ്കല്‍ ശ്രീവത്സന്‍ (37), സുഹൃത്ത് കോഴിക്കോട് മായനാട് ഗീതം ഹൗസില്‍ രഞ്ജിത്ത് (26) എന്നിവരാണ് അറസ്റ്റിലായത്. മാവോവാദി സാന്നിധ്യമുള്ള പ്രദേശമായതിനാലാല്‍ പൊലീസ് റിസോര്‍ട്ടുകളും ഹോംസ്റ്റേകളും കേന്ദ്രീകരിച്ച് പൊലീസ് ജില്ലയില്‍ റെയ്ഡ് നടത്തുകയായിരുന്നു. ശ്രീവത്സനാണ് റിസോര്‍ട്ട് ലീസിനെടുത്തത്. സുഹൃത്തായ രഞ്ജിത്ത് റിസോര്‍ട്ടിലെ തൊഴിലാളിയാണ്. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ നടത്തിയ റെയ്ഡിലാണ് ഇവര്‍ കുടുങ്ങിയത്. ഇരുവരുടെയും പേരില്‍ പോക്സോ കേസ് ചുമത്തി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ റിസോര്‍ട്ടുകളില്‍ എത്തിച്ച് പീഡിപ്പിക്കുന്നതിന്റെ വ്യക്തമായ തെളിവുകള്‍ ലഭിച്ചതോടെ റെയ്ഡ് ശക്തമാക്കാനാണ് പോലീസിന്റെ തീരുമാനം. പീഡനം നടന്ന റിസോര്‍ട്ട് അടച്ചുപൂട്ടാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
Read MoreTag: vythiri resort
ചുറ്റിലും പ്രഭാവലയം തീര്‍ത്ത് സുന്ദരിമാര്‍; കരിമ്പൂച്ചകള്‍ക്കിടയില്‍ ഇരുന്ന് പ്രഭാഷണം; ഒടുക്കം പോകാന്‍ നേരം റിസോര്‍ട്ടിന് വിലയും പറഞ്ഞു; ഗുര്‍മീത് റാം റഹിം വൈത്തിരിയില്‍ താമസിക്കാനെത്തിയ കഥയിങ്ങനെ…
കല്‍പ്പറ്റ: ബലാല്‍സംഗക്കേസില്‍ അറസ്റ്റിലായ ദേരാ സച്ച നേതാവ് ഗുര്‍മീത് റാം റഹിമിന് കേരളത്തെ വളരെ ഇഷ്ടമായിരുന്നു. ദൈവത്തിന്റെ സ്വന്തം നാടിന്റെ പ്രകൃതി രമണീയതയാണ് ആള്‍ദൈവത്തെ ഇവിടേക്ക് ആകര്‍ഷിച്ചത്. വയനാട്ടില്‍ 40 ഏക്കര്‍ വസ്തുവും വാങ്ങിയിരുന്നെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍. കേരളത്തില്‍ അനുയായികളുമായി കറങ്ങിനടന്ന വേളയില്‍ അദ്ദേഹം വയനാട് വൈത്തിരിയിലും എത്തിയിരുന്നു. കേരളത്തിലെ തന്നെ ഏറ്റവും മികച്ച റിസോര്‍ട്ടുകളില്‍ ഒന്നായ വൈത്തിരി റിസോര്‍ട്ടിലായിരുന്നു അന്ന് റാം റഹിം താമസിച്ചത്. ഇവിടുത്തെ അന്തരീക്ഷം ഇഷ്ടപ്പെട്ടതിനാല് താമസിച്ച റിസോര്‍ട്ടിന് വില പറഞ്ഞ ശേഷമാണ് റാം റഹിം മടങ്ങിയത്. റിസോര്‍ട്ടിന് അന്ന് റാം റഹിം ഇട്ടത് മോഹവിലയായിരുന്നു. ‘ഈ റിസോര്‍ട്ട് തരുന്നോ, ആഗ്രഹിക്കുന്നതിലും കൂടുതല്‍ വില തരാം.’ എന്നും പറഞ്ഞതായി വൈത്തിരി വില്ലേജ് എംഡിയായിരുന്ന എന്‍ കെ മുഹമ്മദ് പറയുന്നു. ഉത്തരേന്ത്യയിലെ ഒരു സ്വാമിക്കു വേണ്ടിയാണ് മുറി ബുക്ക് ചെയ്തിരുന്നത്. എന്നാല്‍,…
Read More