മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഐഎഎസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസിനും എതിരായ നരഹത്യക്കുറ്റം ഒഴിവാക്കിയതിനെത്തുടര്‍ന്ന് ചൂടുപിടിച്ച ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡോ. അനുജ ജോസഫ്. ശ്രീറാം വെങ്കിട്ടരാമന്‍ സുഹൃത്ത് വഫ ഫിറോസിന് വായുഗുളിക മേടിക്കാന്‍ പോയ വഴിക്കാവും ഈ അപകടം ഉണ്ടായത് എന്ന് പരിഹസിക്കുകയാണ് ഡോ. അനുജ. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ഡോ.അനുജയുടെ പരിഹാസം. ഡോ. അനുജയുടെ കുറിപ്പിന്റെ പൂര്‍ണരൂപം… ‘വഫയ്ക്ക് വായുകോപം, റാമിന് നെഞ്ചരിച്ചില്‍, എല്ലാറ്റിനും ഉത്തരവാദി മരണമടഞ്ഞ ബഷീറും എന്ന പോലായി പോയി നടപടികള്‍. ഈ നിയമത്തിന്റെ ഒക്കെ ഒരു കാര്യം. തെളിവുണ്ടോ, ഉണ്ടേല്‍ മാത്രം, അല്ലെങ്കില്‍ ശെരികേട് എന്നും ‘ശെരി ‘മാത്രമായി അവശേഷിക്കും. 2019ല്‍ തിരുവനന്തപുരത്തു K. M. ബഷീര്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍ തന്റെ മോട്ടോര്‍ വാഹനത്തില്‍…
Read MoreTag: wafa firoz
ശ്രീറാം പറയുന്നത് പച്ചക്കള്ളം ! സാധാരണക്കാരിയായ എനിക്ക് നാളെ എന്തു സംഭവിക്കുമെന്ന് അറിയില്ല;ശ്രീറാമിന്റെ വാദങ്ങള്‍ തള്ളി വഫ ഫിറോസിന്റെ വീഡിയോ…
മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ പ്രതിസ്ഥാനത്തുള്ള ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കട്ടരാമന്റെ വാദങ്ങള്‍ പൂര്‍ണമായും തള്ളി വഫ ഫിറോസ്. വാഹനം ഒാടിച്ചത് വഫയാണെന്നും താന്‍ മദ്യപിച്ചിരുന്നില്ലെന്നുമായിരുന്നു ശ്രീറാം പറഞ്ഞത്. എന്നാല്‍ ഇക്കാര്യം അപ്പാടെ തള്ളുകയാണ് വഫ. സംഭവത്തിന്റെ മൂന്നാം ദിവസം തന്നെ എല്ലാക്കാര്യങ്ങളും പറഞ്ഞിരുന്നുവെന്നും അതില്‍ താന്‍ ഉറച്ചു നില്‍ക്കുന്നുവെന്നും പറഞ്ഞ വഫ തനിക്ക് എന്താണ് നാളെ സംഭവിക്കുക എന്നതില്‍ ആശങ്കയുണ്ടെന്നും വ്യക്തമാക്കി.ടിക് ടോക് വീഡിയോയിലാണ് വഫ കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് മദ്യലഹരിയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ.എം ബഷീര്‍ മരിക്കുന്നത് എന്നാണ് കേസ്. തൊട്ടടുത്ത ദിവസം തന്നെ ശ്രീറാമിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ മറുപടിയായി വഫയാണ് വാഹനം ഓടിച്ചതെന്നായിരുന്നു ശ്രീറാമിന്റെ മറുപടി. ഇതിനു മറുപടിയായിട്ടായിരുന്നു വഫ ടിക് ടോക്കിലെത്തിയത്. പരമ്പരാഗത…
Read More