കാതു കുത്തിയവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരുമെന്ന പഴമൊഴി എത്ര ശരി. കംപ്യൂട്ടറിന്റെ പ്രവര്‍ത്തനം നിശ്ചലമാക്കിയതിനു ശേഷം മോചനദ്രവ്യം ആവശ്യപ്പെടുന്ന വാനാക്രൈ റാന്‍സംവേയറിന്റെ ഭീഷണി ഒന്നൊതുങ്ങിയതേയുള്ളൂ, അതാ വരുന്നു പുതിയ മാല്‍വെയര്‍. പ്രഹരശേഷിയില്‍ മുന്‍ഗാമിയെ അപേക്ഷിച്ച് കൂടുതല്‍ അപകടകാരിയാണ് ഫയര്‍ബോള്‍(തീഗോളം) എന്നറിയപ്പെടുന്ന പുതിയ മാല്‍വെയര്‍. ഇതിനകം ലോകത്താകമാനമുള്ള 25 കോടിയിലേറെ കംപ്യൂട്ടറുകളിലാണ് ഇവന്‍ കയറിക്കൂടിയിരിക്കുന്നത്. പ്രധാന ഇരയാവട്ടെ ഇന്ത്യയും, ബ്രസീലാണ് രണ്ടാം സ്ഥാനത്ത്. വികസ്വര രാജ്യങ്ങളാണ് ലക്ഷ്യമെന്ന് ഇതില്‍ നിന്നു തന്നെ വ്യക്തം. നാം പോലുമറിയാതെ നമ്മുടെ കംപ്യൂട്ടര്‍ ചൈനീസ് കമ്പനിക്കു വേണ്ടി ‘ജോലി’ ചെയ്യും എന്നതാണ് ഈ മാല്‍വെയറിന്റെ പ്രശ്‌നം. മാത്രവുമല്ല ‘ഒളിച്ചിരുന്ന്’ നമ്മുടെ സ്വകാര്യ വിവരങ്ങള്‍ വരെ അടിച്ചെടുക്കുകയും ചെയ്യും. എല്ലാറ്റിനുമുപരിയായി ഒരു കംപ്യൂട്ടറില്‍ കയറിയാല്‍ അതിനകത്തിരുന്ന് ‘പെറ്റുപെരുകി’ പുതിയ ഭീകരസോഫ്റ്റ്വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തു കൊണ്ടേയിരിക്കുമെന്ന പ്രശ്‌നവുമുണ്ട് ഫയര്‍ബോളിന്! രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ വരെ ബാധിക്കുന്ന…
Read MoreTag: wanna cry
ഇനി പേടിവേണ്ട; വാനാക്രൈ പൂട്ടിച്ച കമ്പ്യൂട്ടറുകളിലെ വിവരങ്ങള്‍ കാശു കൊടുക്കാതെ തന്നെ എടുക്കാം; പുതിയ പ്രോഗ്രാം വികസിപ്പിച്ച് ഫ്രഞ്ചു വിദഗ്ധര്‍
പാരീസ്: ലോകത്തെ ഭീതിയിലാഴ്ത്തി മുന്നേറുന്ന വാനാക്രൈ റാന്‍സംവെയറിന്റെ ആക്രമണത്തിനിരയായ കംപ്യൂട്ടറിലെ വിവരങ്ങള്‍ പണമടയ്ക്കാതെ തന്നെ വീണ്ടെടുക്കാനുള്ള പുതിയ പ്രോഗ്രാം വികസിപ്പിച്ചതായി ഫ്രഞ്ച് വിദഗ്ധര്‍. വിവരങ്ങള്‍ വീണ്ടെടുക്കാന്‍ വാനാകീ, വാനാകിവി എന്നീ പ്രോഗ്രാമുകള്‍ വികസിപ്പിച്ചതായാണ് ഇവര്‍ അവകാശപ്പെടുന്നത്. ഡീക്രിപ്റ്റ് ചെയ്യാനുള്ള കോഡ് കംപ്യൂട്ടറില്‍ നിന്നും വീണ്ടെടുക്കുകയാണ് രീതി. എന്നാല്‍ രണ്ട് പ്രോഗ്രാമുകളും എല്ലാ കംപ്യൂട്ടറുകളിലും ഫലം കാണില്ലെന്ന് ഗവേക്ഷകര്‍ തന്നെ വ്യക്തമാക്കുന്നു. പ്രത്യേകതരം പ്രൈവറ്റ് കീ ഉപയോഗിച്ചാണ് വാനാക്രൈ കംപ്യൂട്ടറുകളിലെ വിവരങ്ങള്‍ പൂട്ടി വയ്ക്കുന്നത്.എന്‍ക്രിപ്ഷനായി കംപ്യൂട്ടറുകളില്‍ സൂക്ഷിച്ചിരിക്കുന്ന കീ അതിനു ശേഷം അപ്രത്യക്ഷമാകും. എന്നാല്‍ കീ കംപ്യൂട്ടറില്‍ നിന്നും അപ്രത്യക്ഷമായാലും അതുമായി ബന്ധപ്പെട്ട് ചില വിവരങ്ങള്‍ കംപ്യൂട്ടറില്‍ അവശേഷിക്കും. ഇത് പ്രയോജനപ്പെടുത്തിയാണ് പുതുതായി വികസിപ്പിച്ചിരിക്കുന്ന പ്രോഗ്രാം പ്രവര്‍ത്തിക്കുന്നത്. വാനാകീ, വാനാകിവി ഉപയോഗിച്ച് കീ കണ്ടെത്തുകയും കംപ്യൂട്ടറിലെ ഫയലുകളും ഡേറ്റകളും വീണ്ടെടുക്കുകയുമാണ് ചെയ്യുന്നത്. എന്നിരുന്നാലും എല്ലാ കംപ്യൂട്ടറുകളിലും ഇത് പ്രാവര്‍ത്തികമാകില്ലെന്നത്…
Read Moreകരുതിയിരുന്നോളൂ… വാനാക്രൈ മൂന്നാം പതിപ്പ് പുറത്തിറങ്ങിയതായി വിവരം; കില്ലര്‍ സ്വിച്ച് സംവിധാനം ഉപയോഗിച്ച് നിര്‍വീര്യമാക്കാനാവില്ല; മുമ്പുള്ളതിനെ അപേക്ഷിച്ച് അതിവിനാശകരം…
ഭീതിയിലാണ്ടിരിക്കുന്ന ലോകത്തെ കൂടുതല്‍ ഭീതിയിലാഴ്ത്താന്‍ വാനാക്രൈ റാന്‍സംവെയര്‍ പ്രോഗ്രാമിന്റെ മൂന്നാം പതിപ്പ് പുറത്തിറങ്ങിയതായി വിവരം. വിവിധ പതിപ്പുകളുടെ ഉത്സവസ്ഥാനം പലതായിരിക്കാമെന്നും വിദഗ്ധര്‍. കില്ലര്‍ സ്വിച്ച് ഉപയോഗിച്ച്് പുതിയ പതിപ്പ് നിര്‍വീര്യമാക്കാനാവില്ലെന്നാണ് വിവരം. ഇത് സംഗതി കൂടുതല്‍ ഗുരുതരമാക്കുന്നു.കേരളത്തില്‍ പാലക്കാട് ഡിആര്‍എം ഓഫിസിലെ കംപ്യൂട്ടറുകളില്‍ ഇന്നലെ കണ്ടെത്തിയത് വാനാെ്രെക രണ്ടാം പതിപ്പായിരുന്നു. പുതിയ വൈറസ് പുറത്തിറങ്ങിയ പശ്ചാത്തലത്തില്‍ ഉത്തരകൊറിയയുടെ നേരെയുള്ള സംശയം ബലപ്പെടുകയായണ്. ഉത്തര കൊറിയയുടെ സൈബര്‍ പണിപ്പുരയാണു ബ്യൂറോ 121. സൈബര്‍ യുദ്ധം തന്നെ നടത്താന്‍ ശേഷിയുള്ള ഏജന്‍സി. 1998ല്‍ ആരംഭിച്ചു. നിയന്ത്രണം പട്ടാളത്തിന്. രാജ്യത്തെ ഏറ്റവും മികവേറിയ കംപ്യൂട്ടര്‍ വിദഗ്ധരുടെ സേവനം. 1800 പേരുണ്ടെന്ന് അനൗദ്യോഗിക കണക്കുകള്‍. പലരും അഞ്ചുവര്‍ഷം കഠിനമായ പരിശീലനം നേടിയവര്‍. ചിലര്‍ രാജ്യത്തിനു വെളിയില്‍ പ്രവര്‍ത്തിക്കുന്നു. ദക്ഷിണ കൊറിയ, ജപ്പാന്‍, യുഎസ് എന്നിവയാണു ബ്യൂറോ 121ന്റെ പ്രധാന ലക്ഷ്യം. 2015ല്‍ സോണി…
Read Moreവാനാക്രൈയ്ക്ക് തൊടാന്‍ പോലുമാവാതെ ടെക്‌നോപാര്‍ക്ക് ; റാന്‍സംവെയര്‍ ആക്രമണത്തെ ടെക്കികള്‍ ഫലപ്രദമായി ചെറുത്തതിങ്ങനെ…
തിരുവനന്തപുരം: ലോകം മുഴുവന്‍ വാനാക്രൈ എന്ന റാന്‍സംവൈറസിനെ ഭയക്കുമ്പോള്‍ ഒരു പേടിയുമില്ലാതെ സധൈര്യം പ്രവര്‍ത്തിക്കുകയാണ് ടെക്‌നോപാര്‍ക്കിലെ കമ്പനികള്‍. അരലക്ഷത്തിലേറെ കമ്പനികള്‍ ഉള്ള ടെക്‌നോപാര്‍ക്കില്‍ ഇതുവരെ വൈറസിന്റെ സാന്നിദ്ധ്യം റിപ്പോര്‍ട്ട്് ചെയ്തിട്ടില്ല. പഴുതടച്ച സൈബര്‍ സുരക്ഷ ഒരുക്കിയിരിക്കുന്നത് ഒന്നു കൊണ്ടു മാത്രമാണ് വൈറസിന് ഇവിടേക്ക് നുഴഞ്ഞു കയറാന്‍ സാധിക്കാത്തത്. ഒരു തരത്തില്‍ പറഞ്ഞാല്‍ ടെക്‌നോപാര്‍ക്കിലെ 60,000 ജീവനക്കാര്‍ക്കു നല്‍കുന്നതിനെക്കാള്‍ സുരക്ഷയാണ് 50,000 മെഷീനുകള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഈ സുരക്ഷയ്ക്ക് ഒരു പ്രധാനകാരണം. ഒഫീസിലെ കമ്പ്യൂട്ടര്‍ യാതൊരുവിധ സ്വകാര്യാവശ്യങ്ങള്‍ക്കായും ഉപയോഗിക്കാന്‍ കഴിയില്ല എന്നതാണ്. ഒരു ടെക്കിക്കു തന്റെ മുന്നിലുള്ള ഓഫിസ് ഡെസ്‌ക്ടോപ്പില്‍ ഇ-മെയില്‍ പോലും തുറക്കാന്‍ കഴിയില്ലെന്ന് അറിയുക. യുഎസ്ബി പോര്‍ട്ടില്‍ പെന്‍ െ്രെഡവ് കുത്തിയാല്‍ ‘എടുത്തു കൊണ്ടു പൊയ്‌ക്കോ’ എന്നു കംപ്യൂട്ടര്‍ പറയും. സിഡി െ്രെഡവില്‍ സിഡി ഇട്ടാല്‍ അനങ്ങില്ല. ആകെ വഴിവിട്ടു ചെയ്യാനാകുന്നത് ഒന്നു മാത്രം. മൊബൈല്‍ ഫോണിന്റെ…
Read Moreഇനി രക്ഷയില്ല! 150 രാജ്യങ്ങളില്‍ സൈബര്‍ ശൃംഖലകള്‍ തകര്‍ത്തെറിഞ്ഞ ‘വാനാക്രൈ’ ഒടുവില്‍ കേരളത്തിലും; വയനാട്ടില്‍ തകര്‍ത്തത് അനവധി കംപ്യൂട്ടറുകള്‍;രാജ്യത്ത് 2.25 ലക്ഷം എടിഎമ്മുകള്‍ അടച്ചിടും
കല്‍പ്പറ്റ: ഏതാനും ദിവസമായി ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഭീകര കംപ്യൂട്ടര്‍ വൈറസ് ഒടുവില്‍ കേരളത്തിലുമെത്തി. ലോകമാകമാനം 150ലേറെ രാജ്യങ്ങളിലെ കംപ്യൂട്ടര്‍ ശൃംഖലകള്‍ തകര്‍ത്തു തരിപ്പണമാക്കിയതിനു ശേഷമാണ് ഈ റാന്‍സംവെയര്‍ വൈറസ് കേരളത്തിലെത്തിയത്. വയനാട് തരിയോട് പഞ്ചായത്തിലെ കംപ്യൂട്ടറുകളാണ് വൈറസ് ആക്രമണത്തിന് ഇരയായത്. ഓഫിസിലെ നാല് കംപ്യൂട്ടറുകള്‍ തകരാറിലായിട്ടുണ്ട്. കംപ്യൂട്ടറിലെ വിവരങ്ങള്‍ നഷ്ടമാകാതിരിക്കാന്‍ 300 ഡോളര്‍ മൂല്യമുള്ള ബിറ്റ്‌കോയിന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നു ദിവസത്തിനകം നല്‍കിയില്ലെങ്കില്‍ തുക ഇരട്ടിയാകുമെന്നാണ് മുന്നറിയിപ്പ്. ഇന്നു രാവിലെ ഓഫിസ് കംപ്യൂട്ടര്‍ തുറന്നപ്പോഴാണ് പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്. മറ്റു കംപ്യൂട്ടറുകളില്‍ ആക്രമണം നടന്നിട്ടില്ലെന്നാണ് സൂചന. വാനാ ക്രൈ എന്ന റാന്‍സംവയറാണ് ആക്രമണം നടത്തിയത്. പണം അടച്ചില്ലെങ്കില്‍ കമ്പ്യൂട്ടറുകളിലെ ഫയലുകള്‍ നശിപ്പിക്കുമെന്ന സന്ദേശവും ലഭിച്ചിട്ടുണ്ട്. ഇതുവരെ വലിയ ആക്രമണം നടക്കാതിരുന്ന ഏഷ്യ ആയിരിക്കാം അടുത്ത ലക്ഷ്യമെന്ന് സിംഗപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയായിരുന്നു…
Read More