വണ്ടിക്കൂലി വേണ്ട ഉമ്മ മതിയെന്ന് ഡ്രൈവര്‍; ഒടുവില്‍ അവര്‍ പറഞ്ഞതെല്ലാം അനുസരിക്കേണ്ടി വന്നു; രാത്രിയില്‍ ലോറി ഡ്രൈവറും കൂട്ടാളികളും തങ്ങളോടു കാണിച്ച ക്രൂരതകള്‍ തുറന്നു പറഞ്ഞ് സഹോദരിമാര്‍…

കോതമംഗലം: ലിഫ്റ്റ് തരാമെന്ന വ്യാജേന ലോറിയില്‍ കയറ്റിയ ഡ്രൈവറും കൂട്ടാളികളും തങ്ങളോടു ചെയ്ത ക്രൂരതകള്‍ തുറന്നു പറഞ്ഞ് സഹോദരിമാര്‍. കഴിഞ്ഞ ദിവസം അടിമാലിയില്‍ നിന്നും പൊലീസ് കണ്ടെത്തിയ ആദിവാസി സഹോദരിമാരുടെ മൊഴി ഇങ്ങിനെ. ”വണ്ടിക്കൂലി നല്‍കാമെന്നു പറഞ്ഞപ്പോള്‍ അതുവേണ്ട ഉമ്മ കൊടുക്കണം എന്നാണ് ലോറി ഡ്രൈവര്‍ പറഞ്ഞത്.ഇവരുടെ കയ്യില്‍ നിന്ന് രക്ഷപെടണമല്ലോ എന്നുകരുതി അയാള്‍ പറഞ്ഞതെല്ലാം ചെയ്തു. ഒരുരാത്രി മുഴുവന്‍ ലോറിയില്‍ കൊണ്ടുനടന്നു. പുലര്‍ച്ചെ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു”. കുട്ടംമ്പുഴയിലെ ഒരു ആദിവാസി ഊരിലെ താമസക്കാരായ പതിനേഴും ഇരുപത്തിയൊന്നും വയസുള്ള സഹോദരിമാരെയാണ് കഴിഞ്ഞ ബുധനാഴ്ച വൈകിട്ടോടെ കാണാതായത്. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ബന്ധുക്കള്‍ കുട്ടംമ്പുഴ പൊലീസില്‍ പരാതി നല്‍കി. ഇതേ തുടര്‍ന്ന് കുട്ടംമ്പുഴ എസ്.ഐ.ബിജുകുമാര്‍, അഡീഷണല്‍ എസ്.ഐ.ജോയി, സിവില്‍ പൊലീസ് ഓഫീസര്‍മാരായ എല്‍ദോസ്, സിനി വിനോദ് എന്നിവരടങ്ങുന്ന സംഘം പെണ്‍കുട്ടികളെ വ്യാഴാഴ്ച വൈകിട്ടോടെ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടികളെ കോടതിയില്‍ ഹാജരാക്കി…

Read More