നഴ്‌സുമാര്‍ക്ക് വമ്പന്‍ അവസരങ്ങളുമായി സൗദി അറേബ്യ; അവസാന തിയതി മേയ് 5; അപേക്ഷിക്കേണ്ട വിധം ഇങ്ങനെ

സൗദി അറേബ്യയിലെ പ്രമുഖ ക്ലിനിക്കിലേയ്ക്ക് വനിതാ നഴ്സുമാരെ ക്ഷണിക്കുന്നു. ഓവര്‍സീസ് ഡിവലപ്പ്മെന്റ് ആന്‍ഡ് എംപ്ലോയ്മെന്റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടെന്റ്സ് മുഖേന റിയാദിലെ അല്‍ ബദ്‌റി പോളിക്ലിനിക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജനറല്‍ നഴ്‌സിംഗും സൗദി പ്രോമെട്രികും പാസായവര്‍ക്ക് അപേക്ഷിക്കാം. രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉണ്ടായിരിക്കണം. ശമ്പളം, മറ്റാനുകൂല്യങ്ങള്‍ എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ സൈറ്റില്‍ ലഭ്യമാണ്.  താത്പ്പര്യമുള്ളവര്‍ തങ്ങളുടെ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റയും ചേര്‍ത്ത് ksaprivate.odepc@gmail.com എന്ന മെയിലിലേക്ക് 2017 മേയ് അഞ്ചിന് മുമ്പായി അയയ്ക്കണം. വിശദവിവരങ്ങള്‍ക്ക് odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Read More

നഴ്‌സുമാര്‍ക്ക് വമ്പന്‍ അവസരങ്ങളുമായി സൗദി അറേബ്യ; അവസാന തീയതി ഏപ്രില്‍ 8; അപേക്ഷിക്കേണ്ട വിധം ഇങ്ങനെ…

സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രികളിലേക്ക് വനിതാ നഴ്‌സുമാരെ ക്ഷണിക്കുന്നു. ഓവര്‍സീസ് ഡിവലപ്പ്‌മെന്റ് ആന്‍ഡ് എംപ്ലോയ്‌മെന്റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടെന്റ്‌സ് മുഖേന അല്‍ മൗസദ് മെഡിക്കല്‍ സര്‍വ്വീസ് എന്ന ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. നാലു വര്‍ഷത്തെ നഴ്‌സിംഗ് ഡിഗ്രിയോ മൂന്ന് വര്‍ഷത്തെ ഡിപ്ലോമയൊ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉണ്ടായിരിക്കണം. താത്പ്പര്യമുള്ളവര്‍ തങ്ങളുടെ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റയും ചേര്‍ത്ത് odepcprivate@gmail.com എന്ന മെയിലിലേക്ക് 2017 ഏപ്രില്‍ എട്ടിന് മുമ്പായി അയയ്ക്കണം. വിശദവിവരങ്ങള്‍ക്ക് http://odepc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Read More