ദക്ഷിണ യുക്രെയ്നിലെ റഷ്യന്‍ നിയന്ത്രിത മേഖലയില്‍ അണക്കെട്ട് തകര്‍ത്തു. റഷ്യയാണ് ഇതിനു പിന്നിലെന്ന് യുക്രെയ്ന്‍ ആരോപിച്ചു. ഉത്തരവാദിത്തം യുക്രെയ്നാണെന്നാണ് റഷ്യ ആരോപിക്കുന്നത്. തുടര്‍ച്ചയായ സ്ഫോടനങ്ങളിലൂടെ അണക്കെട്ടു തകരുന്നതിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 30 മീറ്റര്‍ ഉയരവും 3.2 കിലോമീറ്റര്‍ നീളവുമുള്ള അണക്കെട്ട് നിപ്രോ നദിക്കു കുറുകെ 1956ലാണ് നിര്‍മിച്ചത്. ഇവിടെ കഖോവ്ക ഹൈഡ്രോ ഇലക്ട്രിക് പവര്‍ പ്ലാന്റും പ്രവര്‍ത്തിക്കുന്നുണ്ട്. ഡാം തകര്‍ന്നതോടെ യുദ്ധഭൂമിയിലേക്ക് ജലം ഒഴുകിയെത്തുകയാണ്. വെള്ളപ്പൊക്ക സാധ്യത തള്ളിക്കളയാനാകില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ക്രീമിയയിലെ വിവിധയിടങ്ങളിലേക്കുള്ള ജലവിതരണം നടക്കുന്നതും ഈ അണക്കെട്ടില്‍ നിന്നാണ്. 2014 മുതല്‍ റഷ്യന്‍ നിയന്ത്രണത്തിലാണ് അണക്കെട്ട് പ്രവര്‍ത്തിക്കുന്നത്. അണക്കെട്ട് തകര്‍ത്തത് റഷ്യന്‍ സൈന്യമാണെന്ന് യുക്രെയ്ന്‍ സൈന്യം ആരോപിച്ചു. ‘റഷ്യന്‍ സൈന്യം കഖോവ്ക ഡാം തകര്‍ത്തു’ എന്നാണ് യുക്രെയ്ന്‍ സൈന്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. അതേസമയം ആരോപണം റഷ്യ തള്ളി. സ്ഫോടനത്തിന്റെ ആഘാതം കണക്കിലെടുക്കുമ്പോള്‍ ഇതൊരു…
Read MoreTag: war
യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് സെലന്‍സ്കിയുടെ കത്ത് ! കൂടുതല്‍ സഹായം നല്‍കണമെന്നും അഭ്യര്‍ത്ഥന…
റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്കി. മെഡിക്കല്‍ ഉപകരണങ്ങള്‍ അടക്കം കൂടുതല്‍ സഹായങ്ങള്‍ നല്‍കണമെന്നും സെലന്‍സ്കി കത്തില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. രണ്ടു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന് എത്തിയ യുക്രൈന്‍ വിദേശകാര്യ സഹമന്ത്രി എമൈന്‍ ജപറോവ സെലന്‍സ്കിയുടെ കത്ത് കേന്ദ്രമന്ത്രി മീനാക്ഷി ലേഖിക്ക് കൈമാറി. യുക്രൈന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം, ആദ്യമായാണ് ഒരു യുക്രൈന്‍ മന്ത്രി ഇന്ത്യ സന്ദര്‍ശിക്കുന്നത്. യുക്രൈന്‍ കൂടുതല്‍ മാനുഷിക സഹായങ്ങള്‍ നല്‍കാമെന്ന് ഉറപ്പുനല്‍കിയതായി മീനാക്ഷി ലേഖി ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യയില്‍ നടക്കുന്ന ജി20 ഉച്ചകോടിയെ അഭിസംബോധന ചെയ്യാന്‍ സെലെന്‍സ്കി ആഗ്രഹിക്കുന്നുവെന്ന് ജപറോവ പറഞ്ഞു. ആഗോള നേതാവെന്ന നിലയിലും ജി20യുടെ നിലവിലെ ചെയര്‍മാനെന്ന നിലയിലും ഇന്ത്യക്ക് യുക്രൈനില്‍ സമാധാനം കൊണ്ടുവരുന്നതില്‍ വലിയ പങ്ക് വഹിക്കാന്‍ കഴിയും, ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ കീവ് സന്ദര്‍ശിക്കുമെന്ന്…
Read Moreമരണത്തെ മുഖാമുഖം കാണുന്ന അവസ്ഥ ! യുദ്ധപരിശീലനം നേടിയ യുക്രൈന്‍ യുവതിയുടെ വാക്കുകള്‍ ആശങ്കപ്പെടുത്തുന്നത്…
യുക്രൈനിലെ ഇപ്പോഴത്തെ അവസ്ഥ ലോകത്തെയാകെ കണ്ണീരിലാഴ്ത്തുകയാണ്. റഷ്യയ്‌ക്കെതിരേ കയ്യും മെയ്യും മറന്ന് പോരാടുകയാണ് ഉക്രൈന്‍കാര്‍. സൈനികര്‍ക്കു പുറമെ സൈനിക പരിശീലനം നേടിയ യുവാക്കളും യുദ്ധരംഗത്തുണ്ട്. അത്തരമൊരാളാണ് 38 വയസുള്ള അലീസ എന്ന യുവതി. യുദ്ധത്തെ കുറിച്ച് അലിസ സംസാരിക്കുമ്പോള്‍ ഏഴുവയസ്സുള്ള മകന്‍ ഇതൊന്നും അറിയാതെ കാര്‍ട്ടൂണ്‍ കാണുകയായിരുന്നു. സ്വന്തം നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വരുന്നത് എത്ര വേദനാജനകമാണ്.യുക്രെയ്‌നില്‍ നിന്നും കഴിഞ്ഞദിവസം മുതല്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ ശുഭകരമല്ല. മരണത്തോട് മുഖാമുഖം നില്‍ക്കുന്ന സന്ദര്‍ഭങ്ങളില്‍ ജീവന്‍ നിലനിര്‍ത്താനായി എന്തുവഴിയും മനുഷ്യര്‍ സ്വീകരിക്കും. ആയുധം കയ്യിലെടുക്കേണ്ടി വന്നാല്‍… അങ്ങനെയും പ്രതിരോധിക്കാന്‍ ഒരുങ്ങുകയാണ് യുക്രെയ്ന്‍ വനിതകള്‍ ഉള്‍പ്പെടെയുള്ളവര്‍. അലീസ സ്‌പോട്ട് ഷൂട്ടിംഗ് ആസ്വദിക്കുന്നയാളാണ്. കഴിഞ്ഞ വര്‍ഷം ഒരു പ്രാദേശിക ഡിഫന്‍സ് യൂണിറ്റില്‍ ചേര്‍ന്ന് യുദ്ധവൈദഗ്ധ്യം നേടിയിരുന്നു. ഇപ്പോള്‍ റഷ്യയോട് പ്രതിരോധിക്കാനായി അഭ്യസിച്ച യുദ്ധമുറകള്‍ പ്രയോഗിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ്…
Read Moreഅമേരിക്കയും ചൈനയും യുദ്ധത്തിനൊരുങ്ങുന്നുവോ ? യുദ്ധത്തിന് സജ്ജമാകാന്‍ സേനയ്ക്ക് നിര്‍ദ്ദേശം നല്‍കി ഷി ജിന്‍പിങ്; ലോകം ഭീതിയില്‍…
ലോക സമാധാനത്തിനു വെല്ലുവിളിയുയര്‍ത്തി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. ഏതുസമയവും യുദ്ധത്തിനു സജ്ജമായിരിക്കാന്‍ സര്‍വസൈന്യാധിപന്‍ കൂടിയായ ഷി ചിന്‍പിങ് സേനയ്ക്കു നിര്‍ദേശം നല്‍കി. വ്യാപാരം, ദക്ഷിണ ചൈന കടലിലെ ഇടപെടലുകള്‍ എന്നിവയെച്ചൊല്ലി യുഎസുമായുള്ള തര്‍ക്കം കൊടുമ്പിരി കൊണ്ടിരിക്കെയാണ് ലോകത്തെ ഞെട്ടിച്ച് ചൈനയുടെ ഈ നീക്കം. 2019ല്‍ ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ ആദ്യ യോഗത്തിലാണു ഷിയുടെ നിര്‍ദേശം. അടിയന്തര സാഹചര്യം നേരിടാന്‍ ഒരുങ്ങുക, യുദ്ധത്തിനുള്ള തയാറെടുപ്പുകള്‍ നടത്തുക എന്നീ കാര്യങ്ങളാണു പ്രധാനമായും ഷി വെള്ളിയാഴ്ചത്തെ യോഗത്തില്‍ സംസാരിച്ചതെന്നു സിന്‍ഹുവ വാര്‍ത്താ ഏജന്‍സി അറിയിച്ചു.നൂറ്റാണ്ടിലെ ഏറ്റവും വലിയ മാറ്റങ്ങളിലൂടെയാണു ലോകം കടന്നുപോകുന്നത്. ലോകശക്തി, വികസനം തുടങ്ങിയ വിഷയങ്ങളില്‍ ചൈനയെ സംബന്ധിച്ചു നിര്‍ണായക കാലമാണിത്. ചൈനയ്‌ക്കെതിരായ വെല്ലുവിളികള്‍ വര്‍ധിച്ചിരിക്കുന്നു. ആധുനീകരിച്ചു സ്വയം സജ്ജമാകാനുള്ള പദ്ധതികള്‍ സേന തയാറാക്കണം. പുതിയ കാലത്തെ ശത്രുക്കളെയും ഭീഷണികളെയും നേരിടാനും അടിയന്തര യുദ്ധങ്ങള്‍ക്കുമുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കണം ഷി…
Read Moreഎന്തും സംഭവിക്കാം കരുതിയിരിക്കണം; 12000 ഓഫീസര്‍മാര്‍ക്ക് വ്യോമസേനാ മേധാവി കത്തയച്ചു;ഇത്തരം കത്ത് ചരിത്രത്തില്‍ ആദ്യത്തേത്; പാകിസ്ഥാനുമായി യുദ്ധത്തിനു തയ്യാറെടുക്കുന്നുവോ ?
ന്യൂഡല്‍ഹി: വ്യോമസേനാ ഓഫീസര്‍മാരോട് കരുതിയിരിക്കാന്‍ വ്യോമസേനാ മേധാവി.നിലവിലെ പ്രത്യേക സാഹചര്യത്തില്‍ സൈനിക നീക്കത്തിനു തയാറായിരിക്കണമെന്ന് പറഞ്ഞ് 12,000 ഓഫിസര്‍മാര്‍ക്കാണു വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്.ധനോവ പ്രത്യേകം കത്തയച്ചത്. ഇങ്ങനെ കത്തയയ്ക്കുന്നത് ആദ്യത്തേതും അപൂര്‍വവുമായ സംഭവമാണ്. വ്യോമസേന മേധാവിയായി ചുമതലയേറ്റു മൂന്നുമാസത്തിനു ശേഷം മാര്‍ച്ച് മുപ്പതിനാണു കത്തയച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴത്തെ പ്രത്യേക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍, ചെറിയ നോട്ടീസ് കാലയളവിലും ഓപ്പറേഷനു സജ്ജമാകണം എന്നാണ് ഉള്ളടക്കം. ഫീല്‍ഡ് മാര്‍ഷല്‍ കെ.എം.കരിയപ്പ 1950 മേയ് ഒന്നിനും ജനറല്‍ കെ.സുന്ദര്‍ജി 1986 ഫെബ്രുവരി ഒന്നിനും ഓഫിസര്‍മാര്‍ക്കു സമാനമായ രീതിയില്‍ കത്തയച്ചിട്ടുണ്ട്. എന്നാല്‍ സേനാനീക്കത്തിനു തയാറായിരിക്കണം എന്നാവശ്യപ്പെട്ട് ഇത്രയധികം പേര്‍ക്കു സ്വകാര്യ കത്തയയ്ക്കുന്നത് ആദ്യമാണെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. യുദ്ധവിമാനവ്യൂഹത്തിനുള്ള സന്ദേശമാണ് സേനാമേധാവി നല്‍കിയതെന്നും വിലയിരുത്തലുണ്ട്. വ്യോമസേനയ്ക്ക് മുമ്പു ചില മികവുകള്‍ നേടാനാവാതിരുന്ന കാര്യവും സാങ്കേതികവിദ്യ ആര്‍ജിക്കുന്നതില്‍ സേനാംഗങ്ങള്‍ മുന്നില്‍നില്‍ക്കേണ്ടതിന്റെ ആവശ്യകതയും കത്തില്‍…
Read Moreഅമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള തര്‍ക്കങ്ങള്‍ വഴിതെളിക്കുന്നത് മൂന്നാം ലോകമഹായുദ്ധത്തിലേയ്ക്ക്? ലോകം കണ്ട ഏറ്റവും വലിയ ഭാവി പ്രവചിക്കുന്നയാള്‍ പറഞ്ഞിരിക്കുന്നത് ഇതാണ്
ലോകം കണ്ട ഏറ്റവും വലിയ ഭാവി പ്രവചിക്കുന്ന ആള്‍ എന്ന വിശേഷണം എന്നും ഫ്രഞ്ച് ജോതി ശാസ്ത്രഞ്ജന്‍ നോസ്ട്രഡാമസിന് സ്വന്തമാണ്. 2017-18 കാലഘട്ടത്തെക്കുറിച്ച് അദ്ദേഹം ഒരു പ്രവചനം നടത്തിയിരുന്നു. അതിനെ ശരിവയ്ക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ ലോകത്തില്‍ നടക്കുന്നതും. ലോകത്തെ രണ്ടു വമ്പന്‍ ശക്തികള്‍ തുടങ്ങിവയ്ക്കുന്ന തര്‍ക്കം 27 വര്‍ഷം നീളുന്ന മൂന്നാം ലോകമഹായുദ്ധത്തിന് വഴിതെളിക്കും എന്നാണ് അദ്ദേഹം പറഞ്ഞുവച്ചത്. നിലവില്‍ അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ ഇതിലേയ്ക്കാണോ വഴിതെളിക്കുന്നതെന്ന സംശയം ആളുകളില്‍ ഉയര്‍ന്നുകഴിഞ്ഞു. അദ്ദേഹം തന്നെ നടത്തിയ മറ്റൊരു ഞെട്ടിക്കുന്ന പ്രവചനം അമേരിക്കയിലെ അതിശക്തനായ ഒരു ഭരണാധികാരിയുടെ കൊലപാതകമാണ്. ഇതിനെ തുടര്‍ന്ന് മൂന്നാം ലോകമഹായുദ്ധം ഉണ്ടാകും എന്നാണ് അദ്ദേഹം പ്രവചിച്ചത്. 1500 കാലഘട്ടത്തില്‍ ആണ് ഈ മഹാന്‍ ജീവിച്ചിരുന്നത്. താന്‍ ജീവിച്ചിരുന്ന കാലഘട്ടത്തിന് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കഴിഞ്ഞുള്ള കാര്യങ്ങളാണ് നോസ്ട്രഡാമസ് കൂടുതലായും പ്രവചിച്ചിരുന്നത്. ഫ്രഞ്ച് വിപ്ലവം, റഷ്യന്‍…
Read More