പരീക്ഷകള്‍ കഴിഞ്ഞതോടെ കുട്ടികളെല്ലാം ഉത്സാഹത്തിലാണ് അവരുമായി വിനോദയാത്രകള്‍ പദ്ധതിയിടുന്ന മാതാപിതാക്കള്‍ക്കുമുണ്ട് ഇതേ ഉത്സാഹം. കേരളത്തില്‍ നിന്നും വിനോദയാത്ര പോകുന്നവര്‍ക്ക് ഇഷ്ടപ്പെട്ട സ്ഥലങ്ങളാണ്ഊട്ടിയും കൊഡൈക്കനാലുമൊക്കെ എന്നാല്‍ തമിഴ്നാട്ടിലേക്ക് വിനോദയാത്ര പോകുന്നവര്‍ക്ക് ഒരു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സിനിമ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഷാഫി ചെമ്മാട്. തമിഴ്നാട്ടില്‍ ചിത്രീകരണത്തിന് പോയപ്പോഴുണ്ടായ ദുരനുഭവം വിവരിച്ചാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. റോഡ് മാര്‍ഗം കേരളത്തിന് പുറത്തേക്ക് സഞ്ചരിക്കുന്നവര്‍ അധികം പണം കൈയ്യില്‍ കരുതരുതെന്നാണ് ഷാഫി ഫേസ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കുന്നത്. ഷാഫി ചെമ്മാടിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം; പ്രിയ സുഹൃത്തുക്കളെ, വെക്കേഷന് കാലമാണ്. കുടുംബത്തോടൊപ്പവും മറ്റും തമിഴ്നാട് ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും മറ്റും യാത്രകള്‍ പ്ലാന്‍ ചെയ്യുന്നവരുടെ പ്രത്യേക ശ്രദ്ധക്ക്. ഷൂട്ടിങ്ങ് ആവശ്യാര്‍ഥം കഴിഞ്ഞ പതിനഞ്ച് ദിവസത്തോളമായി ഞങ്ങള്‍ ഊട്ടിയിലാണുള്ളത്.ഇലക്ഷനോടാനുബന്ധിച്ചുള്ള പോലീസ് ചെക്കിങ്ങിന്റെ ഭാഗമായി കോയമ്പത്തൂര്‍ മുതല്‍ ഓരോ പോലീസ് സ്റ്റേഷന് പരിതിയിലും വാഹനപരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.പ്രത്യേകിച്ചും കേരള രജിഷ്ട്രേഷനുള്ള…
Read More