കൊർചുള: ക്രൊയേഷ്യന്‍ ദ്വീപായ കൊർചുളയിൽ പുരാവസ്തു ഗവേഷകര്‍ 7000 വര്‍ഷം പഴക്കമുള്ള റോഡ് കടലിനടിയില്‍ കണ്ടെത്തി. ഉപദ്വീപുമായി കോര്ചുളയെ ബന്ധിപ്പിക്കുന്ന നാല് മീറ്റര്‍ വീതിയുള്ള റോഡാണ് സദര്‍ സര്‍വകലാശാലയ്ക്കു കീഴിൽ നടത്തിയ ഗവേഷണത്തിൽ മെഡിറ്ററേനിയല്‍ കടലിൽ കണ്ടെത്തിയത്. ബിസി 4900ലാണ് ഈ റോഡ് നിർമിച്ചതെന്നു കരുതുന്നു. ഭൂകന്പത്തിലോ മറ്റോ കൊർചുളല ദ്വീപിന്റെയും ഉപദ്വീപുകളുടെയും പല ഭാഗങ്ങളും മുങ്ങിയപ്പോൾ റോഡും കടലിലടിയിലാകുകയായിരുന്നുവെന്നാണു നിഗമനം. റോഡിനു പുറമെ മണ്‍പാത്രങ്ങള്‍, കല്ലുകൊണ്ടും എല്ലുകൊണ്ടുമുള്ള ആയുധങ്ങള്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. ആയുധങ്ങൾ മധ്യ ഇറ്റലിയില്നിന്നുള്ളവയായതിനാൽ കൊർചുള ദ്വീപ് നിവാസികൾക്ക് ഇറ്റാലിയന്‍ തീരവുമായുണ്ടായിരുന്ന നിരന്തര വ്യാപാരത്തിന്റെ സൂചനയായി കാണുന്നു. അതിനിടെ കോര്ചുള ദ്വീപിനോടു ചേർന്നു മറ്റൊരു ദ്വീപിന്റെ ശേഷിപ്പുകൾ കൂടി കണ്ടെത്തിയെന്നു ഗവേഷകര്‍ പറഞ്ഞു. തീക്കല്ലുകള്‍, കല്ലുമഴു, മില്ലുകളുടെ അവശിഷ്ടങ്ങള്‍ എന്നിവ ഇതിന്റെ ഭാഗമായി കണ്ടെത്തി. കോര്ചുള ദീപിന്റെ ചെറിയൊരു ഭാഗത്ത് മാത്രമേ ഇതുവരെ പഠനം…
Read MoreTag: water
ഓണ്‍ലൈന്‍ വഴി വിലകൂടിയ പഴ്സ് ഓര്‍ഡര്‍ ചെയ്തു ! ആലപ്പുഴയിലെ യുവാവിന് ലഭിച്ചത് അവിടെ സുലഭമായ മറ്റൊന്ന്…
പ്രമുഖ ഓണ്‍ലൈന്‍ സൈറ്റ് വഴി 500 രൂപയുടെ പഴ്സ് ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് ഒരു കുപ്പി വെള്ളം. ആലപ്പുഴ അരൂര്‍ സ്വദേശി ജെറി വര്‍ഗീസിനാണ് ഈ ദുരനുഭവം ഉണ്ടായത്. ഒരാഴ്ച മുന്‍പ് പ്രമുഖ ഓണ്‍ലൈന്‍ സൈറ്റ് വഴി പഴ്സിന് ഓര്‍ഡര്‍ നല്‍കുകയായിരുന്നു. ഗുജറാത്തിലെ സൂറത്തിലുള്ള ഒരു കമ്പനിയില്‍ നിന്നുമാണ് പഴ്സിന് ഓര്‍ഡര്‍ നല്‍കുന്നത്. തുടര്‍ന്ന് ചൊവ്വാഴ്ച്ച വൈകുന്നേരം ഓര്‍ഡര്‍ ലഭിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് തുറന്ന് നോക്കിയ യുവാവ് കണ്ടത് ഞെട്ടിക്കുന്നതായിരുന്നു. പഴ്സിന് പകരം ഒരു കുപ്പി വെള്ളമാണ് ലഭിച്ചത്. സംഭവത്തില്‍ യുവാവ് ഉടന്‍ തന്നെ സ്ഥാപനത്തിന്റെ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ടിട്ടുണ്ട്. കമ്പനി പ്രതിനിധികളുമായി ബന്ധപ്പെട്ടപ്പോള്‍ തുക തിരികെ നല്‍കാമെന്ന് കമ്പനി ഉറപ്പു നല്‍കിയതായി യുവാവ് പറഞ്ഞു. ഓണ്‍ലൈന്‍ വഴിയുള്ള വ്യാപാരങ്ങള്‍ സജീവമാകുന്ന ഇക്കാലത്ത് ഇത്തരത്തിലുള്ള തട്ടിപ്പുകളും നിരവധിയാണ്. മുമ്പ് പല തവണയും ഓര്‍ഡര്‍ ചെയ്തവയ്ക്ക് പകരം…
Read Moreബല്ലാത്ത ധൈര്യം തന്നെ അനക്ക് ! ഉഗ്ര വിഷമുള്ള രാജവെമ്പാലയെ കുളിപ്പിക്കുന്ന യുവാവ്; വീഡിയോ വൈറല്‍…
സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ചു പറ്റാന്‍ പല അടവുകളും പയറ്റുന്നവരുണ്ട്. എന്നാല്‍ ചിലപ്പോഴൊക്കെ പണിപാളാറുമുണ്ട്. ഒരേ സമയം കൗതുകം ജനിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമായ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പറന്നു കളിക്കുന്നത്. ഉഗ്ര വിഷമുള്ള കൂറ്റന്‍ രജവെമ്പാലയെ കുളിപ്പിക്കുന്ന യുവാവാണ് വീഡിയോയിലെ താരം. വീട്ടിലെ കുളിമുറിയില്‍ വച്ചാണ് ഇയാള്‍ രാജവെമ്പാലയെ തേച്ച് കുളിപ്പിക്കുന്നത്. പാമ്പ് അനുസരണയോടെ നിന്നു കൊടുക്കുന്നതും യുവാവ് ബക്കറ്റില്‍ നിന്ന് കപ്പ് ഉപയോഗിച്ച് വെള്ളമെടുക്കുന്നതും അതിന്റെ തലയിലടക്കം പിടിച്ച് വെള്ളം ഒഴിക്കുന്നതും എല്ലാം ദൃശ്യങ്ങളില്‍ കാണാം. 22 സെക്കന്‍ഡാണ് വീഡിയോ. ഈ തണുപ്പില്‍ പാവം പാമ്പിനെ വെള്ളത്തില്‍ കുളിപ്പിക്കുന്നു എന്ന അടിക്കുറിപ്പോടെ ഗുല്‍സാര്‍ സാഹബ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. സ്വന്തം ജീവിതത്തെക്കുറിച്ച് അയാള്‍ ശ്രദ്ധിക്കുന്നതേയില്ല എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. പാമ്പിന് ഒട്ടും തണുപ്പ് അനുഭവപ്പെടുന്നില്ല എന്നായിരുന്നു മറ്റൊരു കമന്റ്. ഇവന്…
Read Moreഒടുവില്‍ ബ്രൂസ് ലിയുടെ യഥാര്‍ഥ മരണകാരണം മറനീക്കി പുറത്ത് ! വെളിയില്‍ വന്ന വിവരങ്ങള്‍ ഭയപ്പെടുത്തുന്നത്…
ചരിത്രത്തില്‍ എല്ലാക്കാലവും ദുരൂഹമായി തുടര്‍ന്ന ഒന്നായിരുന്നു കുങ്ഫുവിലൂടെ ലോകം കീഴടക്കിയ ബ്രൂസ് ലിയുടെ മരണം. സൂപ്പര്‍താരത്തിന്റെ മരണത്തെപ്പറ്റി പല വാര്‍ത്തകളും കാലാകാലങ്ങളായി പ്രചരിക്കുന്നു. ഇപ്പോഴിതാ ബ്രൂസ് ലിയുടെ മരണത്തെക്കുറിച്ചുള്ള പുതിയ കണ്ടെത്തലാണ് ശ്രദ്ധേയമാകുന്നത്. അമിതമായി വെള്ളം കുടിച്ചതാണ് ബ്രൂസ് ലിയുടെ ജീവനെടുത്തതെന്നാണ് കണ്ടെത്തല്‍. 1973ല്‍ 32ാം വയസിലാണ് ബ്രൂസ് ലി അന്തരിച്ചത്. തലച്ചോറിലുണ്ടായ നീര്‍വീക്കമായ സെറിബ്രല്‍ എഡിമ ബാധിച്ചാണ് ബ്രൂസ് ലീയുടെ മരണം എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. അദ്ദേഹം ഉപയോഗിച്ചിരുന്ന വേദനാസംഹാരികളാവാം ഇതിന് കാരണമെന്നും അന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോഴാണ് താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട പുതിയ റിപ്പോര്‍ട്ടുകള്‍ എത്തിയിരിക്കുന്നത്. ഹൈപ്പോനാട്രീമിയ ആണ് ബ്രൂസ് ലീയെ മരണത്തിലേക്ക് നയിച്ച തലച്ചോറിലെ നീര്‍വീക്കത്തിന് കാരണമായത്. ക്ലിനിക്കല്‍ കിഡ്നി ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അമിതമായി വെള്ളം കുടിക്കുന്നതിന്റെ ഫലമായി ശരീരത്തിലെ സോഡിയത്തിന്റെ അളവ് കുറയുമ്പോഴാണ് ഹൈപ്പോനാട്രീമിയ ഉണ്ടാകുന്നത്. ഇത്…
Read Moreമകളുടെ പാദങ്ങള്‍ പാലും വെള്ളവുമുപയോഗിച്ച് കഴുകി വെള്ളം കുടിച്ച് മാതാപിതാക്കള്‍ ! വീഡിയോ വൈറലാകുന്നു…
മാതാപിതാക്കള്‍ക്ക് അവരുടെ മക്കളോടുള്ള സ്നേഹത്തിന്റെ ആഴം വ്യക്തമാക്കുന്ന നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ നാം കാണാറുണ്ട്. ഇപ്പോള്‍ കല്യാണം കഴിച്ച് പോകുന്ന പെണ്‍കുട്ടിയുടെ പാദങ്ങള്‍ വെള്ളവും പാലും ഉപയോഗിച്ച് കഴുകി വൃത്തിയാക്കുന്നതും മാതാപിതാക്കള്‍ ആ വെള്ളം കുടിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് വൈറലാകുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചിലര്‍ കുടുംബ ബന്ധത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് ദൃശ്യങ്ങള്‍ എന്ന രീതിയില്‍ പ്രശംസ കൊണ്ട് മൂടിയപ്പോള്‍ മറ്റുചിലര്‍ അതിഭാവുകത്വം കലര്‍ന്ന നാടകമായി പോയെന്ന് വിമര്‍ശിച്ചു. വീഡിയോ എവിടെയാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നത് വ്യക്തമല്ല. പെണ്‍കുട്ടിയുടെ പാദങ്ങള്‍ വെള്ളവും പാലും ഉപയോഗിച്ച് കഴുകി വൃത്തിയാക്കുന്നതാണ് വീഡിയോയിലുള്ളത്. ആദ്യം അച്ഛനാണ് ഇത് ചെയ്തത്. ആ വെള്ളം അച്ഛന് കുടിക്കുന്നതും കാണാം. തുടര്‍ന്ന് അമ്മയും സമാനമായ രീതിയില്‍ ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഒടുവില്‍ ടവല്‍ ഉപയോഗിച്ച് പാദങ്ങള്‍ തുടച്ചശേഷം ചുവന്ന നിറത്തിലുള്ള…
Read Moreഈരയില്‍ കടവ് നിവാസികളുടെ ദുരിതയാത്രയ്ക്ക് അവസാനമില്ല ! ബൈക്കു യാത്രക്കാരുടെ ശവപ്പറമ്പ്…
കോട്ടയം: ഒരു കുടിവെള്ള പദ്ധതിയുടെ പേരില്‍ കോട്ടയം നഗരത്തിലെ ഈരയില്‍കടവ്-മുട്ടന്പലം റോഡ് നിവാസികളുടെ ജീവിതം ദുസഹമായിട്ട് മാസങ്ങളായി. കളക്ടറേറ്റിനു മുന്‍വശമുള്ള പാര്‍ക്ക് ലൈന്‍ റോഡ് തുടങ്ങുന്നിടത്തുനിന്നും ഈരയില്‍ക്കടവ് വരെയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവരാണു കുടിവെള്ള പദ്ധതിയുടെ പേരില്‍ ബുദ്ധിമുട്ടുന്നത്. പൈപ്പുകള്‍ സ്ഥാപിക്കാനായി റോഡ് കുത്തിപ്പൊളിച്ചിട്ട് മാസങ്ങളായി. ഇരുചക്ര വാഹനയാത്ര പോയിട്ട് കാല്‍നടയാത്ര പോലും റോഡില്‍ ബുദ്ധിമുട്ടാണ്. ഇപ്പോള്‍ ഈരയില്‍കടവ് ഭാഗത്ത് റോഡിന്റെ നടുഭാഗം വലിയ പൈപ്പുകള്‍ സ്ഥാപിക്കാനായി കുഴിച്ചിരിക്കുകയാണ്. മഴ മാറിയതോടെ ഇന്നലെ മുതല്‍ പൈപ്പുകള്‍ ഇടാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഉടന്‍ പൈപ്പിട്ട് കുഴി മൂടണേ അതു വരെ മഴയൊന്നും ഉണ്ടാകരുതേ എന്ന പ്രാര്‍ഥനയിലാണ് പ്രദേശവാസികള്‍. മഴ പെയ്താല്‍ റോഡ് കുഴമ്പു പരുവത്തിലാണ്. ഇരു ചക്രവാഹനം പോയിട്ട് കാല്‍നട യാത്ര പോലും ദുസഹമാണ്. ബൈക്കുയാത്രക്കാര്‍ തെന്നി വീഴും, കാല് നടയാത്രക്കാര്‍ക്കു ചെളിയഭിഷേകവും. പേരൂരിലെ ശുദ്ധികരണ പ്ലാന്റില്‍നിന്നും കളക്ടറേറ്റ് കോന്പൗണ്ടില്‍…
Read Moreവെള്ളത്തില്‍ മുങ്ങിയ കാറില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട് മൂന്നുവയസ്സുകാരി ഉള്‍പ്പെടെ അഞ്ചുപേര്‍ ! സംഭവം ഇങ്ങനെ…
മുമ്പിലെ വണ്ടിയ്ക്ക് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് വെള്ളം നിറഞ്ഞ പാടത്തേക്ക് വീണ കാറില്‍ നിന്ന് മൂന്നു വയസ്സുകാരി ഉള്‍പ്പെടെ അഞ്ചുപേരെ നാട്ടുകാര്‍ രക്ഷിച്ചു. കോട്ടയം പുല്ലായിക്കുന്ന് മുല്ലശേരി പാറയ്ക്കല്‍ വീട്ടില്‍ സുബിന് മാത്യു (31), ഭാര്യ ആഷാ മോള് ചെറിയാന് (30), സുബിന്റെ മകള്‍ അനയ അന്ന (3), ആഷാമോളുടെ പിതാവ് ചെറിയാന് തോമസ് (60), ഭാര്യ ലീലാമ്മ(55) എന്നിവരെയാണ് കാറിന്റെ ചില്ലു പൊട്ടിച്ച് രക്ഷപ്പെടുത്തിയത്. ഇന്നലെ വൈകിട്ട് മൂന്നിനാണ് സംഭവം. ഇടയാഴംകല്ലറ റോഡില്‍ കോലാംപുറത്തു കരി പാടശേഖരത്തിലേക്കാണു കാര്‍ മറിഞ്ഞത്. റോഡിന്റെ ഇരുവശത്തും പാടമാണ്. പത്തടി ആഴമുള്ള പാടത്ത് അഞ്ചടിയോളം വെള്ളമുണ്ട്. ഇടയാഴം ഭാഗത്തുനിന്നും കല്ലറ ഭാഗത്തേക്കു പോകുകയായിരുന്നു കാര്‍. വീതി കുറഞ്ഞ റോഡാണ്. സുബിനാണ് കാര്‍ ഓടിച്ചത്. പിന്നില്‍ വന്ന ടിപ്പര്‍ ലോറിക്ക് ഓവര്‍ടേക്ക് ചെയ്യാനായി സുബിന് കാര്‍ വശത്തേക്ക് ഒതുക്കി. റോഡരികിലെ…
Read Moreഅതേടാ മൂര്‍ഖന്‍ പാമ്പിന് തന്നെയാ നീ വെള്ളം നല്‍കിയത് ! കൊടും ചൂടില്‍ വലഞ്ഞ മൂര്‍ഖന്‍ പാമ്പിന് കുപ്പിയില്‍ നിന്ന് വെള്ളം നല്കി യുവാവ്;വീഡിയോ വൈറലാകുന്നു…
രാജ്യത്ത് കോവിഡ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ ഭരണസംവിധാനങ്ങളുടെയെല്ലാം ശ്രദ്ധ ഈ മഹാമാരിയെ ചെറുക്കുന്നതിലേക്ക് നീങ്ങിയിരിക്കുകയാണ്. അതേസമയം രാജ്യത്ത് വേനല്‍ കനക്കുകയാണ്. കൊടും ചൂടില്‍ വന്യജീവികള്‍ ആകെ വലയുകയാണ്. ഭക്ഷണവും വെള്ളവും തേടി വന്യജീവികള്‍ ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് പതിവായിരിക്കുകയാണ്. ഈ അവസരത്തില്‍ മൂര്‍ഖന്‍ പാമ്പിന് വെള്ളം പകര്‍ന്നു കൊടുക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദാഹജലം തേടി ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ പാമ്പിന് വെള്ളം നല്‍കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. തമിഴ്നാട്ടിലെ ഗൂഡല്ലൂരില്‍ നിന്നാണ് ഈ ദൃശ്യം പകര്‍ത്തിയിരിക്കുന്നത്. മൃഗസ്നേഹിയും സംരക്ഷണ പ്രവര്‍ത്തകനും പാമ്പുകളെ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധനുമായ ശെന്തില്‍ എന്ന യുവാവാണ് ജനവാസ കേന്ദ്രത്തിലിറങ്ങിയ വിഷപ്പാമ്പിനെ പിടികൂടി അതിന് കുപ്പിയിലുണ്ടായിരുന്ന വെള്ളം നല്‍കിയത്. നാട്ടിലിറങ്ങുന്ന പാമ്പുകളെ പിടികൂടി കാട്ടില്‍ സ്വതന്ത്രമാക്കുന്നത് ശെന്തിലിന്റെ പതിവ് രീതിയാണ്.
Read Moreഇത്ര പെട്ടെന്ന് പെട്രോള്‍ ഗ്യാസായിപ്പോയോ ? ഫുള്‍ടാങ്ക് പെട്രോള്‍ അടിച്ചതിനു പിന്നാലെ കാര്‍ നിന്നുപോയി;മെക്കാനിക്ക് എത്തി പരിശോധിച്ചപ്പോള്‍ ഞെട്ടി; പെട്രോള്‍ പമ്പുകാര്‍ ചെയ്തത് വലിയ ദ്രോഹം…
പെട്രോള്‍ പമ്പില്‍ പെട്രോളിനു പകരം വെള്ളം നിറച്ചുവെന്ന് പരാതി. ദമ്പതികള്‍ 2000 രൂപയ്ക്ക് പെട്രോള്‍ അടിച്ചെങ്കിലും കാര്‍ വഴിയില്‍ നിന്ന് പോയതോടെയാണ് ഇവിടുത്തെ വ്യാജ പെട്രോള്‍ വിവരം പുറത്താകുന്നത്. കാര്‍ നന്നാക്കാനെത്തിയ മെക്കാനിക്ക് ആണ് പെട്രോളിന് പകരം വെള്ളമാണ് ടാങ്കില്‍ എന്ന് കണ്ടെത്തിയത്. ഇതോടെ ഇവര്‍ മെക്കാനിക്കിനെയും കൂട്ടി പെട്രോള്‍ പമ്പില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് പെട്രോളിന് പകരം വെള്ളമാണെന്നു ബോട്ടില്‍ കാണിച്ചു പരാതിപ്പെട്ടു. തൊട്ടു പിന്നാലെ അപ്പോള്‍ പെട്രോള്‍ അടിച്ചു പോയ ആളിന്റെ ബൈക്കില്‍ നിന്നും പെട്രോള്‍ കുപ്പിയില്‍ ഊറ്റിയപ്പോള്‍ കണ്ടത് അതിലും വെള്ളമായിരുന്നു. തുടര്‍ന്ന് ഇവരെ കൊണ്ട് പെട്രോള്‍ വേറെ കുപ്പിയില്‍ ഒഴിച്ചപ്പോഴും വെള്ളമാണ് വന്നത്. ഇതോടെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇന്നലെയാണ് സംഭവം. ബിഎച്ച്ഇ എല്‍ ലിംഗമ്പള്ളിയിലെ മല്ലികാര്‍ജുന പെട്രോള്‍ പമ്പിലാണ് സംഭവം.
Read Moreസ്വിമ്മിംഗ്പൂളില്‍ കോവിഡ് രോഗിയ്ക്കൊപ്പം കുളിയ്ക്കുന്നയാള്‍ക്ക് രോഗം പകരുമോ ? ഏവരും കാത്തിരുന്ന ചോദ്യത്തിന് ഉത്തരമായി…
ലോകജനതയെ ഒട്ടാകെ ഒട്ടാകെ ബാധിച്ച ഒരു മഹാമാരി ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. ആളുകളെ ഭീതിയിലാഴ്ത്തി കോവിഡ് വ്യാപനം തുടരുമ്പോള്‍ ഈ രോഗകാരി ഏതൊക്കെ വഴികളിലൂടെ പടര്‍ന്നു പിടിക്കും എന്നതിനെ സംബന്ധിച്ച് ആശങ്കകള്‍ നിലനില്‍ക്കുകയാണ്. ഓരോ ദിവസവും കൊവിഡുമായി ബന്ധപ്പെട്ട പുതിയ പഠനങ്ങളും നിരീക്ഷണങ്ങളും പുറത്തുവരുന്നു. മുമ്പ് കണ്ടെത്തിവച്ച സൂചനകള്‍ തകരുന്നു, പകരം അതില്‍ നിന്ന് വ്യത്യസ്തമായ സൂചനകള്‍ ഉരുത്തിരിഞ്ഞുവരുന്നു. എന്തായാലും ഇതുവരെയുള്ള തെളിവുകള്‍ വച്ചുകൊണ്ട് ചില കാര്യങ്ങളെങ്കിലും ഗവേഷകര്‍ക്ക് ഉറപ്പിച്ച് പറയാനാകും. ഇത്തരത്തില്‍ കോവിഡുമായി ബന്ധപ്പെട്ട് ഏറെപ്പേര്‍ ഉന്നയിക്കുന്ന ഒരു ചോദ്യത്തിന് മറുപടി നല്‍കുകയാണ്. ലോകാരോഗ്യ സംഘടനയുടെ വക്താവും പകര്‍ച്ചവ്യാധി വിദഗ്ധയുമായ ഡോ.സില്‍വീ ബ്രയാന്‍ഡ്. വായുവിലൂടെ കൊവിഡ് പകരാന്‍ സാധ്യതയുണ്ട് എന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ വെള്ളത്തിലൂടെയും ഇത് പകരുമോയെന്ന സംശയം ശക്തമായിരുന്നു. അതുപോലെ തന്നെ കാലാവസ്ഥ എത്രമാത്രം കോവിഡ് വ്യാപനത്തെ സ്വാധീനിക്കുന്നുണ്ട് എന്ന സംശയവും. എന്നാല്‍ വെള്ളത്തിലൂടെ…
Read More