അതിര്‍ത്തിയില്‍ ശീതയുദ്ധം തുടരുന്ന ചൈന ഇന്ത്യയെ ആക്രമിക്കാന്‍ പുതിയ വഴികള്‍ തേടുമെന്ന് വിവരം. ജലം ആയുധമാക്കിയാണ് ഇത്തവണ ചൈനയുടെ നീക്കമെന്നാണ് സൂചന. ഇന്ത്യ-ചൈന ബന്ധത്തിലെ പ്രധാന വിഷയമാണ് ജലം. ഈ വിഷയം തന്നെ പ്രയോഗിക്കാനാണ് ചൈനയുടെ നീക്കവും. മഴക്കാലത്ത് ഇന്ത്യയ്ക്ക് വേണ്ട ഹൈഡ്രോളജിക്കല്‍ ഡേറ്റ നല്‍കുന്നത് ചൈനയാണ്. ചൈനയുമായുള്ള പ്രത്യേക കരാര്‍ ഒപ്പുവെച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹൈഡ്രോളജിക്കല്‍ ഡേറ്റ കൈമാറ്റം നടക്കുന്നത്. ഇത് നിര്‍ത്തലാക്കാനാണ് ചൈന നീക്കം നടത്തുന്നത്. എന്നാല്‍ ഇന്ത്യ ഈ ഡേറ്റ എല്ലാ രാജ്യങ്ങള്‍ക്കും സൗജന്യമായാണ് നല്‍കുന്നത്. അതിര്‍ത്തി തര്‍ക്കം രൂക്ഷമായതിനു ശേഷം ജലം, മഴ ബന്ധപ്പെട്ടുള്ള ഒരു വിവരവും ചൈന ഇന്ത്യയ്ക്ക് കൈമാറിയിട്ടില്ല. അവസാനമായി കഴിഞ്ഞ മേയിലാണ് ഹൈഡ്രോളജിക്കല്‍ ഡേറ്റ ഇന്ത്യയ്ക്ക് നല്‍കിയത്. എന്നാല്‍ ഇത് രണ്ടു രാജ്യങ്ങള്‍ക്കും നല്ലതല്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കാലാവസ്ഥാ നിരീക്ഷണ റിപ്പോര്‍ട്ടുകള്‍ കൈമാറുന്നത് ഇരുരാജ്യങ്ങള്‍ക്കും ഏറെ ഗുണം ചെയ്യുന്നുണ്ട്.…
Read More