വീടിനുള്ളില്‍ അസാധാരണ മുഴക്കം കേട്ടതിനെത്തുടര്ന്നാണ്പോലൂര് തേക്കേമാരാത്ത് ബിജുവിന്റെ വീട്ടിലേക്ക് അധികൃതര്‍ എത്തിയത്. പരിശോധിച്ചപ്പോള്‍ സംഭവം ഗൗരവമുള്ളതാണെന്ന് മനസ്സിലാവുകയും ചെയ്തു. വീട് താമസയോഗ്യമല്ലാത്തതിനാല്‍ ഇവരെ പുനരധിവസിപ്പിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ കലക്ടര്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്. ബിജുവിന്റെ വീട്ടില്‍ മുഴക്കം കേള്‍ക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നാഷനല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് ഒക്ടോബര്‍ 7 മുതല്‍ ഒക്ടോബര്‍ 10 വരെ നടത്തിയ ജിയോഫിസിക്കല്‍ സര്‍വേയുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് കലക്ടറുടെ റിപ്പോര്‍ട്ട്. ബിജുവിന്റെ വീട്ടില്‍ നിന്നുള്ള മുഴക്കം ഇടയ്ക്ക് കുറഞ്ഞിരുന്നെങ്കിലും രണ്ടു ദിവസമായി ശക്തമായ തോതില്‍ ശബ്ദമുണ്ടായി. പല ഭാഗത്തായുള്ള വിള്ളലുകള്‍ കൂടിവരികയും ചെയ്തിരുന്നു. സമീപത്ത് ബിജുവിന്റെ മാതാവ് ജാനകിയുടെ വീടിന്റെ പല ഭാഗത്തും വിള്ളലുകള്‍ രൂപപ്പെട്ടു. അടുക്കളയോടു ചേര്‍ന്ന ഭാഗം, വരാന്തയോടു ചേര്‍ന്ന മുറി, ചെറിയ വരാന്ത,…
Read More