ഒരു ഗതിയും പരഗതിയുമില്ലാതെ വരുമ്പോഴാണ് പലരും സാഹസികമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. ലോകത്ത ജലക്ഷാമം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ അന്റാര്‍ട്ടിക്കയില്‍ നിന്ന് മഞ്ഞുമലകള്‍ കൊണ്ടുവന്ന് ജലമാക്കി മാറ്റാന്‍ സാധിക്കുമോ എന്ന നിര്‍ണായക പരീക്ഷണത്തിന് ഒരുങ്ങുകയാണ് യുഎഇ ബിസിനസ്മാനായ അബ്ദുള്ള അല്‍ഷെഹി. ലോകം തന്നെ ജലത്തിന് വേണ്ടി കേഴുമ്പോഴാണ് പുതിയ പരീക്ഷണം. ഇത് വിജയിച്ചാല്‍ അന്റാര്‍ട്ടിക്കന്‍ മഞ്ഞ് മലകള്‍ ഭാവിയില്‍ ലോകത്തിന്റെ ദാഹം മാറ്റുമെന്ന പ്രതീക്ഷയാണ് ഏവരും പങ്കുവയ്ക്കുന്നത്. ഒരു മഞ്ഞുമല എത്തിക്കാന്‍ കഴിഞ്ഞാല്‍ പത്ത് ലക്ഷം പേര്‍ക്ക് അഞ്ച് കൊല്ലത്തേക്ക് കുടിവെള്ളമാവുമെന്നാണ് അബ്ദുള്ള അല്‍ഷെഹി വിശദീകരിക്കുന്നത്. വെള്ളമില്ലാതെ അലയേണ്ടി വരുമെന്ന ഭയത്താലാണ് അദ്ദേഹം അന്റാര്‍ട്ടിക്കയില്‍ നിന്നും മഞ്ഞുമല എത്തിക്കാന്‍ ആലോചിക്കുന്നത്. താന്‍ നടത്തുന്ന പരീക്ഷണത്തിന്റെ ഭാഗമായി ചെറിയൊരു മല ആഫ്രിക്കയില്‍ എത്തിച്ച് വെള്ളം ശേഖരിക്കാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. ഇത് വിജയിച്ചാല്‍ അന്റാര്‍ട്ടിക്കന്‍ മഞ്ഞ് മലകള്‍ ഭാവിയില്‍ ലോകത്തിന്റെ ദാഹം…
Read MoreTag: water scarcity
വെള്ളത്തിന്റെ വില മനസ്സിലാക്കി എഞ്ചിനീയറിംഗ് ജോലി ഉപേക്ഷിച്ച് ബോധവത്കരണത്തിനു തിരിച്ചു ! അഞ്ച് വര്‍ഷത്തിനുള്ളില്‍ സംരക്ഷിച്ചത് 10 കുളങ്ങള്‍;നാട്ടുകാരുടെ പ്രിയപ്പെട്ടവനായി മാറിയ യുവാവിന്റെ കഥയിങ്ങനെ…
നോയിഡ: വേനല്‍ചൂട് അതിന്റെ പാരമ്യതയില്‍ എത്തിയതോടെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ കടുത്തക്ഷാമമാണുണ്ടായിരിക്കുന്നത്. കുടിവെള്ളം പോലുമില്ലാതെ പലരും വലയുമ്പോള്‍ ‘ജലം സംരക്ഷിക്കണം പാഴാക്കരുത്’ എന്ന് അഭ്യര്‍ത്ഥിച്ച് ഒരു 26കാരന് നടത്തുന്ന ബോധവത്കരണം ശ്രദ്ധനേടുകയാണ്. മെക്കാനിക്കല്‍ എഞ്ചിനീയറായ യുവാവാണ് തന്റെ ഗ്രാമത്തില്‍ വെള്ളത്തിന്റെ പ്രധാന്യത്തെ കുറിച്ചും ജലം പാഴാക്കരുത് എന്ന സന്ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്. നോയിഡയിലെ ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന രാം വീര്‍ തന്‍വാര്‍ എന്ന യുവാവ് തന്റെ ജോലി രാജി വെച്ചാണ് വെള്ളത്തിന്റെ പ്രാധാന്യത്തെകുറിച്ച് നാട്ടുകാര്‍ക്ക് ക്ലാസെടുക്കുന്നത്. ഇതേ തുടര്‍ന്ന് തന്റെ നാട്ടിലുള്ള ചെറിയ കുളങ്ങള്‍ സംരക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അഞ്ച് വര്‍ഷം മുമ്പാണ് അദ്ദേഹം ഈ ദൗത്യം ഏറ്റെടുത്തത്. അന്ന് മുതല്‍ ഇന്ന് വരെ 10 കുളങ്ങള്‍ സംരക്ഷിക്കുന്നതില്‍ നാട്ടുകാര്‍ വിജയിച്ചെന്ന് അദ്ദേഹം പറയുന്നു. തന്റെ ബോധവത്കരണമാണ് ഈ വിജയത്തിന് പിന്നില്‍ എന്നത് സന്തോഷമുള്ള കാര്യമാണെന്നും…
Read More