പാറശ്ശാല: സ്വര്‍ണവും പണവും മോഷ്ടിക്കുന്ന കള്ളന്മാര് ധാരാളമുണ്ടെങ്കിലും വാട്ടര്‍ ടാപ്പ് മോഷ്ടിക്കുന്ന കള്ളന് ലോകത്ത് ഒന്നേ കാണുകയുള്ളൂ. ആ കള്ളന് തൊഴിലെടുക്കുന്നതാവട്ടെ പാറശാല-നെയ്യാറ്റിന്‍കര ഭാഗത്തും. ഈ കള്ളനെ പേടിച്ച് വീട്ടില്‍ വാട്ടര്‍ടാപ്പ് പിടിപ്പിക്കാന്‍ വയ്യെന്ന അവസ്ഥയിലാണ് ഈ പ്രദേശത്തെ ആളുകള്‍. വീടിന് പുറത്ത് സൂക്ഷിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ ഉപയോഗിച്ചാണ് മോഷണം. വാട്ടര്‍ ടാപ്പ് ഊരിമാറ്റുന്ന സമയത്ത് വെള്ളം പുറത്തേക്ക് ചീറ്റുന്ന ശബ്ദം ഒഴിവാക്കാനാണ് മോഷ്ടാവ് തുണി ഉപയോഗിക്കുന്നത്. ടാപ്പിനെ ചുറ്റിയിരിക്കുന്ന ടേപ്പുകള്‍ ഊരി മാറ്റുന്നതിനോടൊപ്പം വെള്ളം പുറത്തേക്ക് ഒഴുകാതെ തുണി ഉപയോഗിച്ച് ടാപ്പുകള്‍ അടയ്ക്കും. വീടിന് പുറത്ത് തുണി ഇല്ലെങ്കില്‍ സമീപത്തെ വീടുകളില്‍ നിന്ന് തുണി ശേഖരിച്ചെത്തിയും ടാപ്പുകള്‍ മോഷ്ടിക്കും. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പാറശ്ശാല മഹാദേവര്‍ ഓഡിറ്റോറിയത്തിലെ ടാപ്പുകള്‍ മോഷ്ടിക്കാന്‍ ഉപയോഗിച്ചത് തൊട്ടടുത്ത വീട്ടില്‍നിന്ന് ശേഖരിച്ച തുണികള്‍ ഉപയോഗിച്ചാണ് ടാപ്പുകള്‍ അടച്ചിരിക്കുന്നത്. ബര്മുഡമാത്രം ധരിച്ചെത്തുന്ന മോഷ്ടാവ് കഴുത്തില്‍…
Read More