നിസ്സാരം ! തുടകള്‍ കൊണ്ട് അമര്‍ത്തി ഏഴു സെക്കന്‍ഡു കൊണ്ട് യുവതി പൊട്ടിച്ചത് മൂന്ന് തണ്ണിമത്തന്‍ ! റിക്കാര്‍ഡ് പ്രകടനത്തിന്റെ വീഡിയോ കാണാം…

തണ്ണിമത്തന്‍ വൈറും കൈകള്‍ കൊണ്ട് പൊട്ടിക്കാന്‍ തന്നെ സാധാരണക്കാരനെക്കൊണ്ടാവില്ല, അപ്പോള്‍ പിന്നെ തുടകള്‍ ഉപയോഗിച്ച് പൊട്ടിക്കുന്നത് ചിന്തിക്കാന്‍ കൂടി കഴിയുമോ… കോര്‍ട്‌നി ഒല്‍സന്‍ എന്ന യുവതിയെ സംബന്ധിച്ച് ഇക്കാര്യം നിസ്സാരം, വെറും ഏഴു സെക്കന്‍ഡ് കൊണ്ട് വലിയ മൂന്നു തണ്ണിമത്തന്‍ തുടകള്‍ ഉപയോഗിച്ച് പൊട്ടിച്ചാണ് കോര്‍ട്‌നി റിക്കാര്‍ഡ് ബുക്കില്‍ ഇടം നേടിയത്. ഉക്രൈനിയന്‍ ബോഡിബില്‍ഡര്‍ ഒല്‍ഗ ലിയാഷ്ചക്കിന്റെ റിക്കാര്‍ഡാണ് കോര്‍ട്‌നി തകര്‍ത്തത്. കോര്‍ട്‌നിയുടെ വസ്ത്രശാല ഉദ്ഘാടനം ചെയ്യുന്ന ദിവസമായിരുന്നു അവരുടെ റിക്കാര്‍ഡ് പ്രകടനം. എട്ടാഴ്ച പരിശീലിച്ചാണ് തണ്ണിമത്തന്‍ പൊളിക്കാന്‍ പരിശീലിച്ചതെന്നാണ് കോര്‍ട്‌നിയുടെ പക്ഷം. എന്തായാലും സംഭവത്തിന്റെ വീഡിയോ വൈറലാണ്.

Read More