ബാലി: അപകടം നിറഞ്ഞ സ്ഥലത്തു നിന്ന് ഫോട്ടോയെടുക്കുന്നത് പലപ്പോഴും അപകടം ക്ഷണിച്ചു വരുത്താറുണ്ട്. കടലിനോടു ചേര്‍ന്ന് കിഴുക്കാംതൂക്കായ പാറയുടെ തുഞ്ചത്ത് നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്ത യുവതിയ്ക്ക് അപകടമുണ്ടാകുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. 花季少女,巨浪吞噬,命懸一線 pic.twitter.com/qTo7vDyDRu — 人民日報 People's Daily (@PDChinese) March 17, 2019 ഇന്തൊനീഷ്യയിലെ ബാലിയിലുള്ള നുസ ലെംബോന്‍ഗന്‍ ദ്വീപിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഡെവിള്‍സ് ടിയറില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്ത യുവതിക്കാണ് ദുരനുഭവം. കൈകള്‍ വിടര്‍ത്തി, പുഞ്ചിരിച്ച് പോസ് ചെയ്ത യുവതിയെ വന്‍ തിരമാല അടിച്ചുവീഴ്ത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. അടിച്ചുവീഴ്ത്തിയെങ്കിലും തിര ആ യുവതിയെ കൊണ്ടുപോയില്ല. പരുക്കേറ്റ യുവതിയുടെ ദൃശ്യങ്ങളും മറ്റൊരു വിഡിയോയില്‍ കാണുന്നുണ്ട്. യുവതിയെ ഒരാള്‍ എടുത്തുകൊണ്ട് വന്ന് വൈദ്യശുശ്രൂഷ നല്‍കുന്നതും കാണാം. View this post on Instagram WARNING WARNING! Please…
Read More