കൊച്ചി: വയനാട് ദുരന്തത്തില്‍ ഇരയായവര്‍ക്കു സര്‍ക്കാര്‍ നല്കുന്ന സഹായത്തില്‍നിന്ന് വായ്പാകുടിശിക ഈടാക്കാതിരിക്കുകയെന്നതടക്കമുള്ള നിലപാട് സ്വീകരിക്കാന്‍ ബാങ്കുകള്‍ക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായവരുടെ വായ്പാകുടിശിക സഹായധനത്തില്‍നിന്ന് ഈടാക്കരുതെന്നും ഇക്കാര്യത്തില്‍ സഹകരണ ബാങ്കുകളടക്കമുള്ളവയ്ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്നും ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ആവശ്യപ്പെട്ടു. മനുഷ്യത്വപൂര്‍ണമായ സമീപനമാണ് ഉണ്ടാകേണ്ടതെന്നും കോടതി നിർദേശിച്ചു. സഹായധനത്തില്നിന്നു വായ്പാകുടിശിക ഈടാക്കിയ സംഭവമുണ്ടായോ എന്നറിയിക്കാനും കോടതി നിര്‍ദേശം നല്കി. വയനാട് ദുരന്തത്തെത്തുടര്‍ന്ന്, പാലാ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ കൺസ്യൂമർഎഡ്യുക്കേഷൻ മനേജിംഗ് ട്രസ്റ്റി ജയിംസ് വടക്കൻ നൽകിയ പൊതുതാത്പര്യഹർജിയടക്കം പരിഗണിച്ച് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസാണു കോടതി പരിഗണിച്ചത്. സഹായധനത്തില്നിന്നു വായ്പാകുടിശിക ഈടാക്കിയതു സംബന്ധിച്ച മാധ്യമ റിപ്പോർട്ടുകൾ അഡ്വ. ജോൺസൻ മനയായി കോടതിയുടെ ശ്രദ്ധയിൽ പെടുത്തി. ദുരന്തമുണ്ടായാല്‍ ആദ്യ അഞ്ചു ദിവസം എല്ലാവരും കരയും.…
Read MoreTag: wayanad urulpottal
വയനാട് ദുരന്തം; മായയുടെയും മര്‍ഫിയുടെയും മടക്കം 24 മൃതദേഹങ്ങള്‍ കണ്ടെത്തിയശേഷം
കൊച്ചി: “ആ കാണുന്ന സ്ഥലത്തായിരുന്നു എന്റെ വീട്. ഉരുള്‍പ്പൊട്ടലിനു ശേഷം എന്റെ ഭാര്യയെയും രണ്ടുമക്കളെയും അമ്മയേയും കാണാനില്ല. ആ കെട്ടിടത്തിനടിയില്‍ ഒന്നു നോക്കാമോ’- കഴിഞ്ഞ 31 ന് വയനാട് ദുരന്തഭൂമിയിലേക്ക് തെരച്ചിലിനെത്തിയ കൊച്ചി സിറ്റി പോലീസ് ഡോഗ് സ്ക്വാഡിലെ നായ്ക്കളായ മായയുടെയും മര്‍ഫിയുടെയും ഹാന്ഡ്ലര്മാരോട് മുണ്ടക്കൈ സ്വദേശിയായ സുജിത്തിന്റെ ദയനീയമായ അപേക്ഷയായിരുന്നു ഇത്. ഒരു സ്റ്റെയര്‍ കേസ് മാത്രമായിരുന്നു അവിടെ ബാക്കി ഉണ്ടായിരുന്നത്. ഉടന്‍തന്നെ ഹാന്‍ഡ്ലര്‍മാരായ പി. പ്രഭാതും മാനേഷും മായ എന്ന പോലീസ് നായയെ തകര്‍ന്ന് കിടക്കുന്ന കെട്ടിടത്തിനു സമീപത്തെത്തിച്ചു. അല്പനേരം സ്ഥലത്ത് മണം പിടിച്ച ശേഷം മണ്ണിലേക്ക് നോക്കി നിര്‍ത്താതെ കുരച്ച് മായ ശരീരം വിറപ്പിച്ചു. ആ ഭാഗത്ത് കുഴിച്ചു നോക്കാനായി പ്രഭാത് അവിടെയുള്ളവരോട് നിര്‍ദേശിച്ചു. തുടര്‍ന്ന് മൂന്നര വയസുള്ള ഒരു പെണ്‍കുഞ്ഞിന്റെ ചേതനയറ്റ ശരീരമാണ് അവിടെനിന്ന് കണ്ടെത്തിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മായയും മര്‍ഫിയും…
Read Moreവയനാട് ദുരന്തബാധിത മേഖലയിലെ വായ്പ: ബാങ്കേഴ്സ് സമിതി അവലോകന യോഗം ഇന്ന്
തിരുവനന്തപുരം: വയനാട് ദുരന്ത ബാധിത മേഖലയിൽ വായ്പകൾ എഴുതിത്തള്ളുമോ? അതോ ആറുമാസത്തേയ്ക്കു മോറട്ടോറിയം പ്രഖ്യാപിക്കുമോ? വയനാട് ദുരന്ത മേഖലയിലെ വായ്പകളുടെ കാര്യം തീരുമാനിക്കാൻ സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ അടിയന്തര യോഗം ഇന്നു തിരുവനന്തപുരത്തു ചേരും. രാവിലെ 10.30നു ചേരുന്ന എസ്എൽബിസി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ പങ്കെടുക്കും. വയനാട് ദുരന്ത മേഖലയിൽ അടിയന്തര ധനസഹായമായി സർക്കാർ നൽകിയ 10,000 രൂപയിൽ നിന്ന് ഒരു ബാങ്ക് വായ്പ തിരിച്ചു പിടിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് തുടർ നടപടി ചർച്ച ചെയ്യാൻ സംസ്ഥാനതല ബാങ്കേഴ്സ് അവലോകന സമിതി യോഗം വിളിച്ചു ചേർക്കുന്നത്. ഇതു സംബന്ധിച്ച് പരാതി പരിശോധിക്കാൻ വയനാട് ജില്ലാ കളക്ടർക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകി. ദുരിതാശ്വാസ നിധിയിൽനിന്നു വിതരണം ചെയ്ത തുക പിടിച്ച ബാങ്കിന്റെ നടപടി റദ്ദാക്കി പണം തിരിച്ചു കൊടുക്കാൻ ആവശ്യമായ നടപടിയും സ്വീകരിക്കും. ഇക്കാര്യവും…
Read Moreമുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം: ഇനിയും കണ്ടെത്താനുള്ളത് 119 പേരെ
കൽപ്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇനി കണ്ടെത്താനുള്ളത് 119 പേരെയെന്ന് ഔദ്യോഗിക കണക്കുകൾ. ഡിഎൻഎ പരിശോധനാ ഫലം കിട്ടിയതോടെയാണു കാണാതായവരെ സംബന്ധിച്ച കണക്കുകളിൽ വ്യക്തത വന്നിരിക്കുന്നത്. സർക്കാർ കണക്കുകൾ പ്രകാരം, കാണാതായവരുടെ പട്ടികയിൽ നേരത്തേ 128 പേരാണ് ഉണ്ടായിരുന്നത്. ഡിഎൻഎ പരിശോധനയിലൂടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനൊപ്പം കാണാതായവരുടെ പട്ടിക പുതുക്കാൻ കഴിയുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് 14 വരെ 401 ഡിഎൻഎ പരിശോധനകളാണു നടത്തിയത്.
Read Moreവയനാട് ദുരന്തം: വാടകവീടുകളിലേക്ക് മാറുന്നവർക്ക് ദുരിതാശ്വാസ നിധിയിൽനിന്ന് പ്രതിമാസം 6000 രൂപ അനുവദിച്ചു
തിരുവനന്തപുരം: വയനാട് ദുരന്തത്തെ തുടർന്ന് വീടുകൾ നഷ്ടമായി നിലവിൽ ക്യാന്പുകളിൽ കഴിയുന്നവർ വാടക വീടുകളിലേക്ക് മാറുന്നതിന് പ്രതിമാസം 6000 രൂപ അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. ബന്ധുവീടുകളിലേക്ക് മാറുന്ന കുടുംബങ്ങൾക്കും വാടക ഇനത്തിൽ 6000 രൂപ അനുവദിക്കും. സർക്കാർ ഉടമസ്ഥതയിലോ മറ്റു പൊതു ഉടമസ്ഥതയിലോ സ്വകാര്യ വ്യക്തികൾ സൗജന്യമായി വിട്ടു നൽകുന്ന ഇടങ്ങളിലേക്കോ മാറുന്ന കുടുംബങ്ങൾക്ക് പ്രതിമാസ വാടക അനുവദിക്കില്ല. മുഴുവനായി സ്പോണ്‍സർഷിപ്പ് മുഖേന താമസ സൗകര്യം ഒരുക്കുന്ന കെട്ടിടങ്ങളിലേക്ക് മാറുന്നവർക്കും വാടക അനുവദിക്കില്ല. എന്നാൽ ഭാഗികമായി സ്പോണ്‍സർഷിപ്പ് ലഭിക്കുന്നവർക്ക് ശേഷിക്കുന്ന തുക പരമാവധി 6000 രൂപ വരെ വാടക അനുവദിക്കുന്നതിന് അനുമതി നല്കി. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നാണ് നൽകുന്നത്.
Read Moreദുരന്തമേഖലയില്‍ ഇനി ജനവാസം സാധ്യമോ? വിദഗ്ധസംഘം പരിശോധിക്കുന്നു; ചാലിയാർ തീരത്തെ ജനകീയ തെരച്ചിൽ
കല്‍പ്പറ്റ: ഉരുള്‍പൊട്ടിയ മുണ്ടക്കൈ, ചൂരല്‍മല മേഖലകളില്‍ ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന് ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ വിദഗ്ധസംഘം ഇന്ന് ഉച്ചയോടെ പരിശോധന നടത്തും. ദുരന്തപ്രദേശത്തെയും അനുബന്ധ മേഖലകളിലെയും അപകടസാധ്യത വിലയിരുത്തുന്ന സംഘം ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും. ഈ ഭാഗത്ത് ഇനി ജനവാസം സാധ്യമാണോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കും. ഉരുള്‍പൊട്ടലുണ്ടായ മേഖലയിലെ ഭൂവിനിയോഗം എങ്ങനെയായിരിക്കണമെന്നും ഇവര്‍ ശിപാര്‍ശ ചെയ്യും. ഇതനുസരിച്ചായിരിക്കും അട്ടമല, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലെ പുനര്‍നിര്‍മാണപ്രവര്‍ത്തനവും ആള്‍താമസവും മറ്റും തീരുമാനിക്കുക. ചാലിയാർ തീരത്തെ ജനകീയ തെരച്ചിൽ തുടങ്ങി നിലമ്പൂർ: ചൂരൽമല മുണ്ടക്കൈ ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് നിലമ്പൂർ ചാലിയാർ തീരത്തെ ജനകീയ തെരച്ചിൽ ആരംഭിച്ചു. മുണ്ടേരി ഫാം മുതല്‍ പരപ്പന്‍പാറ വരെയുള്ള ചാലിയാറിന്റെ ഇരു കരകളിലും തെരച്ചിൽ നടത്താനാണ് തീരുമാനം. എന്‍ഡിആര്‍എഫ്, അഗ്നിരക്ഷാ സേന, സിവില്‍ ഡിഫന്‍സ് സേന, പോലീസ്, തണ്ടര്‍ബോള്‍ട്ട്, വനംവകുപ്പ് എന്നീ…
Read Moreവയനാട്ടിലെ പുനരധിവാസം നാലു ഘട്ടങ്ങളിലായി: ടൗൺഷിപ്പിന് വേണ്ടിയുള്ള ചർച്ചകൾ പുരോഗമിക്കുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: വയനാട്ടിലെ പുനരധിവാസം നാലു ഘട്ടങ്ങളിലായാണ് തീരുമാനിച്ചിട്ടുള്ളതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ടൗൺഷിപ്പിന് വേണ്ടിയുള്ള സ്ഥലത്തിനായുള്ള ചർച്ചകൾ നടക്കുന്നുണ്ട്. മറ്റെല്ലാവരുമായും കൂടിയാലോചിച്ച് കൊണ്ടാണ് തീരുമാനമെടുക്കുക. എല്ലാവരുടേയും അഭിപ്രായം കേട്ടുകൊണ്ടായിരിക്കും തീരുമാനമെന്നും ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ മന്ത്രി പറഞ്ഞു. ബന്ധുവീട്ടിൽ പോവാൻ താൽപ്പര്യമുള്ളവർ, സ്വന്തം നിലയിൽ വാടക വീട്ടിലേക്ക് മാറുന്നവർ, സ്പോൺസർഷിപ്പിന്റെ ഭാഗമായി വാടകവീട്ടിലേക്ക് മാറുന്നവർ, സർക്കാർ സംവിധാനങ്ങളിലെ വാടകവീടുകൾ എന്നിങ്ങനെയാണത്. ഇതിനെക്കുറിച്ച് വ്യക്തമായി അറിയാൻ 18 അംഗ സംഘത്തിന്റെ വിശദമായ സർവ്വേ നടക്കുന്നുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. വയനാട് ടൗണ്‍ഷിപ്പില്‍ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read Moreകണ്ണീരൊപ്പാൻ കൽപറ്റയിലെത്തി പ്രധാനമന്ത്രി; ദുരന്തബാധിതരെ ചേര്‍ത്തുപിടിച്ച് മോദി; ദുരിതാശ്വാസ ക്യാമ്പിൽ സന്ദര്‍ശനം, സ്വകാര്യ ആശുപത്രിയിലുമെത്തി
കല്‍പ്പറ്റ: വയനാട്ടിലെ കണ്ണീരൊഴുകുന്ന ദുരന്തഭൂമിയിലത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു. മേപ്പാടി സെന്റ് ജോസഫ്സ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തിയത്. ക്യാമ്പിലുണ്ടായിരുന്ന ഒൻപതുപേരുമായിട്ടാണ് മോദി കൂടിക്കാഴ്ച നടത്തിയത്. ക്യാമ്പുകളില്‍ കഴിയുന്നവരുടെ പ്രതിനിധികളായാണ് ഒൻപതുപേര് പ്രധാനമന്ത്രിയുമായി സംസാരിച്ചത്. 25 മിനിട്ടോളം പ്രധാനമന്ത്രി ക്യാമ്പിൽ ചിലവഴിച്ചു. ദുരന്തബാധിതർ തങ്ങളുടെ ദുരിതങ്ങൾ പ്രധാനമന്ത്രിയെ അറിയിച്ചു. മന്ത്രി അവരെ ആശ്വസിപ്പിച്ചു. ആരോഗ്യപ്രവര്‍ത്തകരുമായും മോദി കൂടിക്കാഴ്ച നടത്തി. മേപ്പാടിയിലെ വിംസ് ആശുപത്രിയിലെ സന്ദര്‍ശനത്തിനുശേഷം കല്‍പ്പറ്റയിലേക്ക് മടങ്ങുന്ന പ്രധാനമന്ത്രി കളക്ടറേറ്റിൽ നടക്കുന്ന അവലോകന യോഗത്തില്‍ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ചീഫ് സെക്രട്ടറി ഡോ.വേണു, എഡിജിപി എം. ആര്. അജിത് കുമാര്‍ തുടങ്ങിയവരും ഒപ്പമുണ്ട്. അതേസമയം തങ്ങളുടെ ദുരിതത്തിന് പ്രധാനമന്ത്രി പരിഹാരം കണ്ടെത്തുമെന്ന് ക്യാന്പിൽ കഴിയുന്നവർ പറഞ്ഞു. ശുഭപ്രതീക്ഷയാണ് ഇക്കാര്യത്തിലെന്നും അവർ…
Read Moreഇന്ദിരയ്ക്കുശേഷം വയനാട്ടില്‍ എത്തുന്ന പ്രധാനമന്ത്രി; മോദിക്ക് പഴുതടച്ച സുരക്ഷ; ചുരല്മലയടക്കമുള്ള പ്രദേശങ്ങള്‍ മാവോയിസ്റ്റ് സ്വാധീനമുള്ള മേഖല
കല്‍പ്പറ്റ: കണ്ണീരൊഴുകുന്ന ദുരന്തഭൂമിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമ്പോള്‍ കനത്ത സുരക്ഷാ വലയത്തിലാണ് വയനാട്. ആയിരത്തിലധികം പോലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് സുരക്ഷാ പ്രശ്നങ്ങള്‍ കാരണം ദുരന്തമേഖലയിലെ ഇന്നത്തെ തെരച്ചില്‍ നിര്‍ത്തിവച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ പ്രകൃതിദുരന്തം നേരിട്ടു കണ്ട് മനസിലാക്കുന്നതിനാണ് പ്രധാനമന്ത്രി എത്തുന്നത്. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന മേഖലയായതിനാലാണ് സുരക്ഷയുടെ മതില് തീര്‍ത്തിരിക്കുന്നത്. തണ്ടര്‍ബോള്‍ട്ടും രംഗത്തുണ്ട്. മാവോയിസ്റ്റുകള്ക്കുസ്വാധീനമുള്ള മേഖലയാണ് ചുരല്മലയടക്കമുള്ള പ്രദേശങ്ങള്‍.ഇന്ദിരാഗാന്ധിക്കുശേഷം വയനാട് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. 1980ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പ്രസംഗിക്കുന്നതിനാണ് ഇന്ദിരാഗാന്ധി ബത്തേരിയില്‍ എത്തിയത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ കല്‍പ്പറ്റയിലും മേപ്പാടിയിലും ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച പ്രദേശങ്ങളിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഇന്ന് നടത്തിയില്ല. കല്‍പ്പറ്റ, മേപ്പാടി ടൗണുകളില്‍ വാഹന പാര്ക്കിംഗിംഗിനു വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ ടൗണുകളില്‍ അത്യാവശ്യ കാര്യങ്ങള്‍ക്കുള്ള വാഹനങ്ങള്‍ക്കുമാത്രമാണ് രാവിലെ 10 മുതല്‍ പ്രവേശനം…
Read Moreഇതൊരു നല്ല തീരുമാനം… വയനാട് സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയറിയിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട് സന്ദര്‍ശിക്കുന്നതിന് നന്ദിയറിയിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കാര്യങ്ങൾ നേരിട്ടു കണ്ട് മഹാദുരന്തത്തിന്റെ വ്യാപ്തി തിരിച്ചറിയാൻ അങ്ങയ്ക്ക് കഴിയും. ഇതൊരു നല്ല തീരുമാനം ആണ്. പ്രധാനമന്ത്രി ഉരുളെടുത്ത പ്രദേശം കണ്ടാൽതന്നെ അവിടത്തെ ദുരന്തവ്യാപ്തി തിരിച്ചറിയുമെന്നും ദേശീയദുരന്തമായി പ്രഖ്യാപിക്കുമെന്ന് കരുതുന്നുവെന്നും രാഹുൽ എക്സിൽ കുറിച്ചു.
Read More