കണ്ണൂർ: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട് സന്ദർശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ണൂരിലെത്തി. വിമാനത്താവളത്തിലെത്തിയ അദേഹത്തെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചേർന്ന് സ്വീകരിച്ചു. കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കൊപ്പം കണ്ണൂരിലെത്തിയ പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ കൽപ്പറ്റയിലേക്ക് തിരിച്ചു. ഉച്ചയ്ക്ക് 12.10 വരെ ദുരന്തമുണ്ടായ പ്രദേശങ്ങളില്‍ വ്യോമനിരീക്ഷണം നടത്തുന്ന പ്രധാനമന്ത്രി ദുരിതാശ്വാസക്യാമ്പിലും ആശുപത്രിയിലും കഴിയുന്നവരെ നേരിൽ കാണും. ബെയ്ലി പാലം സന്ദർശിക്കുന്ന നരേന്ദ്ര മോദി വിവിധ രക്ഷാസേനകളെ അഭിനന്ദിക്കും. തുടര്‍ന്ന് വയനാട് കളക്ടറേറ്റില്‍ എത്തുന്ന അദ്ദേഹം അവലോകനയോഗത്തില്‍ പങ്കെടുക്കും. ദുരിതബാധിതരുടെ പുനരധിവാസത്തിനു 2000 കോടിയുടെ പ്രത്യേക പാക്കേജ് കേന്ദ്രത്തോട് കേരളം ആവശ്യപ്പെടും. കെ.കെ. ശൈലജ എംഎൽഎ, ചീഫ് സെക്രട്ടറി ഡോ. വി. വേണു, ഡിജിപി ഷേഖ് ദർവേശ് സാഹിബ്, ജില്ലാ കളക്ടർ അരുൺ കെ. വിജയൻ, സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ, എ. പി.…
Read MoreTag: wayanad urulpottal
ശാരീരിക വെല്ലുവിളികൾക്കിടയിലും വയനാടിനെ ചേർത്ത് ഗൗതമി; തനിക്ക് ലഭിക്കുന്ന ഭിന്നശേഷി പെൻഷൻ തുക പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി
കായംകുളം: ജനിതക രോഗത്താൽ ശാരീരിക വെല്ലുവിളികൾ നേരിടുന്ന ഗൗതമിയും വയനാടിനെ ചേർത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി. ഒരുവർഷത്തെ ഭിന്നശേഷി പെൻഷനായ 19,200 രൂപയും അനുജത്തി കൃഷ്ണഗാഥയുടെ സമ്പാദ്യവും ചേർത്ത് 20,000 രൂപ നൽകിയാണ് കായംകുളം എംഎസ്എം കോളജിലെ രണ്ടാം വർഷ ബികോം വിദ്യാർഥിനിയായ ഗൗതമി വയനാടിന്റെ കണ്ണീരൊപ്പാൻ കൈത്താങ്ങായത്. മുതുകുളം പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജ്യോതിപ്രഭയുടെയും വാർഡ് പ്രതിനിധി സബിത വിനോദിന്റെയും നേതൃത്വത്തിലുള്ള പഞ്ചായത്ത് പ്രതിനിധിസംഘം ഗൗതമിയുടെ വീട്ടിലെത്തി ആശ്വാസനിധി ഏറ്റുവാങ്ങി. മുതുകുളം തെക്ക് ചാങ്ങയിൽ വടക്കതിൽ അധ്യാപകൻ ജി. കൃഷ്ണകുമാറിന്റെയും ശ്രീകലയുടെയും മകളാണ് ഗൗതമി.
Read Moreപുനരധിവാസ പദ്ധതി നടത്തിപ്പ്; പ്രതിപക്ഷത്തെയും ഉള്‍പ്പെടുത്തി സര്‍ക്കാര്‍ സമിതി രൂപീകരിക്കണമെന്ന് കെ സുധാകരന്
തിരുവനന്തപുരം: വയനാട് പുനരധിവാസ പദ്ധതി നടത്തിപ്പിന് പ്രതിപക്ഷത്തെയും ഉള്‍പ്പെടുത്തി സര്‍ക്കാര്‍സമിതി രൂപീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. പുനരധിവാസ പദ്ധതി ഫലപ്രദവും സുതാര്യവുമായി നടപ്പാക്കുന്നതിനായി പ്രതിപക്ഷ എംഎല്‍എമാരെയും വിദ്ഗധരെയും ഉൾപ്പെടുത്തണം. ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍,വിദ്യാര്‍ഥികള്‍,വയോധികര്‍ എന്നിവരെയെല്ലാം മുന്നില്‍ കണ്ടുള്ള പുനരധിവാസത്തിന് മാതൃകപരമായ രൂപരേഖ തയ്യാറാക്കണം. വാഗ്ദാനങ്ങള്‍ കൃത്യമായി നടപ്പാക്കുന്നുണ്ടെന്നും വീഴ്ച ഉണ്ടാകുന്നില്ലെന്നും സമിതിക്ക് നിരീക്ഷിക്കാന്‍ കഴിയണം.പുനരധിവാസത്തിനായി നീക്കിവെയ്ക്കുന്ന തുകയുടെ വിനിയോഗം ദുരിതബാധിര്‍ക്ക് കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്ന ഭൂമി,പുനനിര്മിക്കുന്ന വീടുകള്‍ തുടങ്ങിയവ അവര്‍ക്ക് ഉപയോഗപ്രദമായിരിക്കണം.മുന്‍കാലങ്ങളില്‍ പ്രകൃതിക്ഷോഭ ദുരന്തബാധിതര്‍ക്കായി സര്‍ക്കാര്‍ നല്കിയ വീടുകളെയും പുനരധിവസിപ്പിച്ച പ്രദേശത്തെയും സംബന്ധിച്ച് രൂക്ഷമായ ആക്ഷേപം ഉയരുന്ന സ്ഥിതിക്ക് അത്തരം അവസ്ഥ വയനാട് ദുരന്തബാധിര്‍ക്ക് ഉണ്ടാകാന്‍ പാടില്ലെന്നും സുധാകരന് പറഞ്ഞു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭിക്കുന്നതിന് തടസമാകുന്ന നിയമവശങ്ങള്‍ ലഘൂകരിക്കാനും നടപടിയുണ്ടാകണം. സര്‍ക്കാരിന്റെ കണക്കനുസരിച്ച് 138 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. അന്തിമ പട്ടികയില്‍ ഈ…
Read Moreഉരുൾപൊട്ടൽ ദുരന്തം: പ്രധാനമന്ത്രി നാളെ വയനാട്ടിൽ; ജനകീയതെരച്ചിൽ വെട്ടിച്ചുരുക്കി
കോഴിക്കോട്: ഉരുൾപൊട്ടൽ ദുരന്തം വിതച്ച വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഇന്നു മുതൽ ആരംഭിച്ച ജനകീയതെരച്ചിലിന്റെ സമയം അധികൃതർ വെട്ടിക്കുറച്ചു. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി ദുരിതബാധിത പ്രദേശങ്ങളിൽ എത്തുന്നതിനോടനുബന്ധിച്ചുള്ള സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായാണു ജനകീയ തെരച്ചലിന്റെ സമയം വെട്ടിച്ചുരുക്കിയത്. ഈ പ്രദേശം സംസ്ഥാന, ദേശീയ സുരക്ഷാ ഏജൻസികളുടെ നിരീക്ഷണത്തിലാണ്. കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിന് കൂടുതൽ സമയം തെരച്ചിൽ നടത്തുന്നതു തടസമാകുമെന്നാണ് സുരക്ഷാ ഏജൻസികളുടെ വിലയിരുത്തൽ. തൻമൂലം ഇന്നു രാവിലെ ആറിന് ആരംഭിച്ച തെരച്ചിൽ 11 ഓടെ അവസാനിപ്പിച്ചു. നാളെ തെരച്ചിൽ ഉണ്ടായിരിക്കില്ല. എന്നാൽ, ഞായറാഴ്ച ജനകീയ തെരച്ചിൽ നടത്തുമെന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ജനകീയ തെരച്ചിലിനോട് അനുബന്ധിച്ച് ഇന്നു രാവിലെ മന്ത്രി ദുരന്ത ഭൂമിയിലെത്തിയിരുന്നു. ദുരന്തത്തിൽ കാണാതായവരുടെ ബന്ധുക്കളെയും സ്ഥല പരിചയമുള്ള നാട്ടുകാരെയും ഉൾപ്പെടുത്തിയാണ് ജനകീയതെരച്ചിൽ ആരംഭിച്ചത്. ഇതുവരെ നടത്തിയ രക്ഷാപ്രവർത്തനം നാട്ടുകാരെ ബോധ്യപ്പെടുത്തുക,…
Read Moreഉറ്റവരെ തെരഞ്ഞ്: മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഇന്ന് ജനകീയ തെരച്ചിൽ
തിരുവനന്തപുരം: ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഇന്നു ജനകീയ തെരച്ചിൽ പ്ലാൻ ചെയ്തിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതാശ്വാസ ക്യാന്പുകളിലും ബന്ധുവീടുകളിലും മറ്റുമായി കഴിയുന്നവരെക്കൂടി ഉൾപ്പെടുത്തിയാണു തെരച്ചിൽ നടത്തുക. ദുരന്തത്തിന് ഇരകളായവരിൽ തെരച്ചിലിൽ പങ്കെടുക്കാൻ താത്പര്യമുള്ളവരെ വാഹനങ്ങളിൽ വീടുകൾ നിലനിന്നിരുന്ന സ്ഥലങ്ങളിലെത്തിക്കും. സുരക്ഷാ ഉദ്യോഗസ്ഥരുടെയും മറ്റു തെരച്ചിൽ സംഘങ്ങളുടെയും കൂടെയായിരിക്കും ഇവരെ ദുരന്തമുണ്ടായ സ്ഥലങ്ങളിലേക്ക് അയയ്ക്കുക. ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളെ ആറു മേഖലകളിലായി തിരിച്ചാണ് തെരച്ചിൽ നടത്തുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനകം സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ചുള്ള തെരച്ചിൽ ഇവിടങ്ങളിൽ നടത്തിയതാണെങ്കിലും ബന്ധുക്കളിൽനിന്നു ലഭിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് ആരെയെങ്കിലും കണ്ടെത്താനാകുമോ എന്ന അവസാനവട്ട പരിശ്രമമാണ് ഇതിലൂടെ ഉദേശിക്കുന്നത്. വയനാട് ഉരുൾപൊട്ടൽ മേഖലകളിലെ സ്തുത്യർഹമായ രക്ഷാദൗത്യത്തിനു ശേഷം ഇന്ത്യൻ കരസേനാ, നാവിക സേനകളിൽ ഒരു വിഭാഗം മടങ്ങി. മേജർ ജനറൽ വി.ടി. മാത്യുവിന്റെ നേതൃത്വത്തിലെത്തിയ 391 അംഗ സൈനിക സംഘമാണു…
Read Moreവയനാട് ദുരന്തം: സംസ്ഥാനത്ത് ഓണാഘോഷ പരിപാടികളും ചാന്പ്യൻസ് ബോട്ട് ലീഗും ഒഴിവാക്കി
തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഓണാഘോഷ പരിപാടികളും ചാന്പ്യൻസ് ബോട്ട് ലീഗും ഒഴിവാക്കിയതായി ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. രക്ഷാപ്രവർത്തനവും പുനരധിവാസത്തിനായുള്ള പ്രവർത്തനങ്ങളും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. സമാനതകളില്ലാത്ത ദുരന്തമാണ് വയനാട് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. നൂറുകണക്കിന് പേർക്ക് ജീവൻ നഷ്ടമായി. ഈ സാഹചര്യത്തിലാണ് ആഘോഷങ്ങൾ ഒഴിവാക്കുന്നതെന്നു മന്ത്രി അറിയിച്ചു.
Read Moreമക്കളുടെ ചോദ്യം മനസിൽ തട്ടി; വയനാട്ടിലെ ദുരന്തബാധിതരായ മൂന്ന് പേർക്ക് 12 സെന്റ് ദാനം ചെയ്ത് വൈക്കത്തുകാരൻ ഷിജു
കൊച്ചി: ‘അച്ഛാ, ഞങ്ങളുടെ പ്രായത്തിലുള്ള കുട്ടികളുടെ വീടൊക്കെയല്ലേ പോയത്, ഇനി രാത്രി അവർ എവിടെ ഉറങ്ങും? അവര്‍ക്ക് എന്തെങ്കിലും കൊടുത്താലോ?’ വയനാട് ഉരുള്‍പൊട്ടൽ ദുരന്ത ദൃശ്യങ്ങള്‍ ടിവിയില്‍ കണ്ടതുമുതല്‍ ആറാം ക്ലാസുകാരി എസ്. ആരുഷിയും മൂന്നാം ക്ലാസുകാരന് എസ്. ആരോയും അച്ഛന് വി.എസ്. ഷിജുവിനോട് ദിവസവും ആവർത്തിക്കുന്ന ചോദ്യങ്ങളാണിത്. ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്കാന് കഴിഞ്ഞദിവസം സ്കൂളില്‍ അധ്യാപകര്‍ പറഞ്ഞപ്പോള്‍ മക്കള്‍ വീട്ടിലെത്തി വീണ്ടും ചോദിച്ചു. ആ കുട്ടികൾക്ക് നമ്മള് എന്തുകൊടുക്കും അച്ഛാ. ജെസിബി-ടിപ്പർ സർവീസ് നടത്തുന്ന വൈക്കം ചെമ്പ് വൈക്കംപറമ്പില്‍ വീട്ടില്‍ വി.എസ്. ഷിജു മറ്റൊന്നും ആലോചിച്ചില്ല. കണ്ണൂര്‍ ചെറുപുഴ തിരുമേനിയില്‍ സ്വന്തമായുള്ള സ്ഥലത്തില്‍നിന്ന് 12 സെന്റ് വയനാട്ടിലെ ദുരന്തബാധിതരായ മൂന്നു കുടുംബങ്ങള്‍ക്ക് വീടു വയ്ക്കാനായി നല്‍കാമെന്ന് മനസിൽ ഉറപ്പിച്ചു. തീരുമാനം അദ്ദേഹം സുഹൃത്തും മന്ത്രി ചിഞ്ചുറാണിയുടെ ഗണ്‍മാനുമായ ശര്‍മ പ്രസാദിനെ അറിയിച്ചു. ശര്‍മ പ്രസാദ്…
Read Moreവയനാട് ഉരുൾപൊട്ടൽ; രക്ഷാപ്രവർത്തനങ്ങൾക്ക് ശേഷം തൃശൂരിൽ തിരിച്ചെത്തിയ ആംബുലൻസ് ടീമിന് അശ്വനി ആശുപത്രിയുടെ ആദരം
തൃശൂർ: വയനാട്ടിലെ രക്ഷാപ്രവർത്തനങ്ങൾക്ക് 10 ആംബുലൻസുകളും 10 ഫ്രീസറുകളുമായി തൃശൂരിൽനിന്നു പോയി ദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തിയ സംഘത്തിന് അശ്വിനി ആശുപത്രിയുടെ ആദരം. ഇന്നലെ വൈകീട്ട് തൃശൂരിൽ മടങ്ങിയെത്തിയ ആംബുലൻസ് സാരഥികളെ അശ്വിനി ആശുപത്രി അങ്കണത്തിൽ ആദരിച്ചു. അശ്വിനി നഴ്സിംഗ് വിദ്യാർഥികളും ജീവനക്കാരും രോഗികളുടെ ബന്ധുക്കളും പുഷ്പവൃഷ്ടിയോടെയാണ് ആംബുലൻസുമായി എത്തിയവരെ സ്വീകരിച്ചത്. ഡിഎംഒ ഡോ. ടി.പി. ശ്രീദേവി, ഡെപ്യൂട്ടി ഡിഎഒ ഡോ. എൻ.എ ഷീജ, എൻഎച്ച്എം ജില്ലാ പ്രോഗ്രം ഓഫീസർ ഡോ. ടി.പി സജീവ്, ആർദ്രം ജില്ലാ നോഡൽ ഓഫീസർ ഡോ. ശ്രീജിത്ത് ദാസ്, അശ്വിനി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടമാരായ ഡോ. എ.സി. വേലായുധൻ, എഎസി പ്രേമാനന്ദൻ, ജനറൽ മാനേജർ പി.കെ. രാജു, ഓപ്പറേഷൻ മാനേജർ വി.പി. പ്രജേഷ്, നഴ്സിംഗ് സുപ്രണ്ട് എൽ.ഡി ഉഷാറാണി പിആർഒ സന്തോഷ് കോലഴി എന്നിവർ നേതൃത്വം നൽകി. തൃശൂരിൽ നിന്നും ആംബുലൻസുകളുമായി വയനാട്ടിലേക്ക്…
Read Moreവയനാട് ഉരുൾ പൊട്ടൽ; താത്കാലിക പുനരധിവാസ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍; ക്യാമ്പുകള്‍ ഒഴിവാക്കി ബദല്‍മാര്‍ഗം തേടും; തെരച്ചില്‍ തത്കാലം അവസാനിപ്പിക്കേണ്ടെന്നാണ് തീരുമാനം
കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ എല്ലാ നഷ്ടപ്പെട്ടവർക്കായി താത്കാലികമായി ജനകീയ പുനരധിവാസ പദ്ധതി നടപ്പിലാക്കാനൊരുങ്ങി സര്‍ക്കാര്‍. നിലവില്‍ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. ഈ സാഹചര്യത്തില്‍ കുറച്ചുകൂടി വിപുലമായ രീതിയില്‍ പുനരധിവാസം നടപ്പിലാക്കാനാണ് തീരുമാനം. വിഷയത്തില്‍ ഇന്ന് പഞ്ചായത്ത് പ്രസിഡന്റുമാർ, പഞ്ചായത്ത് സെക്രട്ടറിമാർ, മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ അധികാരികൾ എന്നിവരുമായി ചർച്ച നടത്തും. നിലവില്‍ വയനാട്ടില്‍ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാരായ മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രന്, കെ. രാജന് എന്നിവരുടെ നേതൃത്വത്തിലായിരിക്കും തുടര്‍നടപടികള്‍. ക്യാമ്പുകള്‍ ഇതേ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്നും ബദല്‍ മാര്‍ഗമാണ് തേടുന്നതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ക്യാമ്പുകളില്‍ കഴിയുന്നവരില്‍ പലരും ഇതിനകം തന്നെ തങ്ങളുടെ പ്രയാസങ്ങള്‍ ജന ്രതിനിധികളെ അറിയിച്ചിട്ടുണ്ട്. സർക്കാർ ക്വാര്‍ട്ടേഴ്സുകള്‍ നൽകുന്നത് പോലെതന്നെ ജില്ലയിലെ പഞ്ചായത്തുകളിൽ താത്കാലിക പുനരധിവാസത്തിന് സ്വയം തയാറായി വരുന്നവരുണ്ടോ എന്ന് പരിശോധന നടത്തും. ഇതിനായി വയനാട്…
Read Moreദുരന്തബാധിതരുടെ പുനരധിവാസം പൂർത്തിയാകുന്നത് വരെ പൊതുമരാമത്ത് വകുപ്പിന്റെ ഒഴിഞ്ഞുകിടക്കുന്ന ക്വാർട്ടേഴ്സുകൾ താമസത്തിന് വിട്ടുകൊടുക്കും; പി. എ. മുഹമ്മദ് റിയാസ്
കൽപറ്റ: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവർക്കായുള്ള താത്കാലിക പുനരധിവാസമാണ് പ്രഥമ പരിഗണനയെന്ന് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. ദുരന്തബാധിതരുടെ പുനരധിവാസം പൂർത്തിയാകുന്നത് വരെ പൊതുമരാമത്ത് വകുപ്പിന്റെ ഒഴിഞ്ഞുകിടക്കുന്ന ക്വാർട്ടേഴ്സുകൾ താമസത്തിന് വിട്ടുകൊടുക്കുമെന്ന് മന്ത്രി പറഞ്ഞു. സാധ്യമായ എല്ലാ വകുപ്പുകളുടെയും കെട്ടിടങ്ങൾ ഉപയോഗിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പിന്റെ ക്വാർട്ടേഴ്സ് ഉൾപ്പെടെ സർക്കാരിന്റെ കീഴിലുള്ള കെട്ടിടങ്ങളിൽ 64 കുടുംബങ്ങൾക്ക് താൽക്കാലിക താമസ സൗകര്യം ഒരുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും. വിവിധ വകുപ്പുകളുടെ മേധാവിമാർ ചേർന്നാണ് ഇന്ന് ദുരന്തമേഖലയിൽ പരിശോധന നടത്തുന്നത്. സൂചിപ്പാറ മലയിൽ ഇന്നലെ വ്യോമസേന ഹെലികോപ്റ്റർ ഉപയോഗിച്ച് താഴേക്കിറങ്ങി തിരച്ചിൽ നടത്തിയിരുന്നു. മൃതദേഹങ്ങൾ ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല എങ്കിലും ഇന്നും സമാനരീതിയിലുള്ള പരിശോധന തുടരാൻ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More