തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ അഭ്യർഥിച്ച് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എ. കെ. ആന്റണി. കേരളത്തിൽ ഇതുവരെ ഉണ്ടാകാത്ത ദുരന്തമാണ് വയനാട് ഉണ്ടായത്. ദുരന്തത്തിൽ അകപ്പെട്ട് പോയവരെ പുനരധിവസിപ്പിക്കാൻ രാഷ്ട്രീയം മറന്ന് പ്രവർത്തിക്കണമെന്നും ആന്റണി പറഞ്ഞു. എല്ലാവരും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകണം താന്‍ 50,000 രൂപ നൽകും ഒരു തർക്കവുമില്ലാതെ പരമാവധി തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്നാണ് തന്റെ അഭ്യർഥനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read MoreTag: wayanad urulpottal
ഞങ്ങൾ വയനാടിനായി ഓടും; ഹോളിഫാമിലിയുടെ മൂന്നു ബസുകളും ഒരു ദിവസത്തെ വരുമാനം വയനാട് സഹായനിധിയിലേക്കു സംഭാവന ചെയ്തു
വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാന്‍ സ്വകാര്യ ബസിന്റെ കാരുണ്യ യാത്ര. കട്ടപ്പനയില്‍നിന്നു സര്‍വീസ് നടത്തുന്ന ഹോളിഫാമിലി ബസാണ് കാരുണ്യയാത്ര സംഘടിപ്പിച്ചത്. ഹോളിഫാമിലിയുടെ മൂന്നു ബസുകളുടെ ഒരു ദിവസത്തെ വരുമാനം വയനാട് സഹായനിധിയിലേക്കു സംഭാവന ചെയ്തു. കട്ടപ്പന-തൊടുപുഴ, കട്ടപ്പന-കുമളി (രണ്ട്) സര്‍വീസുകളിലെ വരുമാനമാണ് സംഭാവനയായി നല്‍കിയത്. യാത്രക്കാര്‍ക്ക് ടിക്കറ്റു നല്‍കാതെ അവര്‍ക്ക് ഇഷ്ടമുള്ള തുക ബക്കറ്റില്‍ നിക്ഷേപിച്ചാണ് തുക സമാഹരിച്ചത്. കട്ടപ്പനയില്‍ നിന്നാരംഭിച്ച കാരുണ്യയാത്രയിൽ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് കെ.എം. തോമസ് ആദ്യ സംഭാവന നല്കി.
Read Moreമലയോര മേഖലയെക്കുറിച്ചു ചെറിയ ധാരണ ഉള്ളവർഅവരെ അനധികൃത കുടിയേറ്റക്കാരെന്ന് വിളിക്കില്ല; ദുരന്തമുണ്ടായപ്പോൾ ആദ്യംവിളിച്ചത് രാഹുൽ ഗാന്ധി; കേന്ദ്രമന്ത്രിയെ തൂത്തെറിഞ്ഞ് മുഖ്യമന്ത്രി
തിരുവനന്തപുരം: അനേകം പേരുടെ ജീവനും ജീവിതവുമെടുത്ത വയനാട് ദുരന്തത്തെ സങ്കുചിത താത്പര്യങ്ങൾക്കു വേണ്ടി ചിലരെങ്കിലും ഉപയോഗിക്കുന്നതു ദൗർഭാഗ്യകരമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തമുണ്ടായപ്പോൾ ആദ്യം വിളിച്ചത് രാഹുൽ ഗാന്ധിയാണ്. രണ്ടാമതു പ്രധാനമന്ത്രി നരേന്ദ്ര മോദിയും പിന്നീട് ആഭ്യന്തരമന്ത്രി അമിത് ഷായും വിളിച്ചു കാര്യങ്ങൾ അന്വേഷിച്ചു. കേന്ദ്രത്തിനുവേണ്ടി വിളിച്ച രണ്ടു പേരും എന്തു സഹായവും നൽകാൻ സന്നദ്ധരാണെന്ന രീതിയിലായിരുന്നു സംസാരിച്ചത്. എന്നാൽ, പിന്നീടു ചിലരുടെ നിലപാട് മാറി”. കേന്ദ്ര വനം മന്ത്രി ഭൂപേന്ദർ യാദവിന്റെ പ്രസ്താവന ദുരന്തത്തിനിരയായ മനുഷ്യരെ അപമാനിക്കലാണെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു. അനേകം പേരുടെ ജീവനും ജീവിതവുമെടുത്ത ദുരന്തമാണിത്. മാനസികാഘാതത്തിൽനിന്നു കേരളമാകെ മോചിതമായിട്ടില്ലെന്നതാണു വസ്തുത. ഈ ദുരന്തം ഇനിയും ആവർത്തിക്കാതിരിക്കാൻ സംയുക്തമായി നടപടിയെടുക്കുകയാണു വേണ്ടത്. അതിജീവനമാണു പ്രശ്നം. ഈ ഘട്ടത്തിൽ ഒന്നിച്ചു നിൽക്കണം. മന്ത്രിയുടെ പ്രസ്താവന, ദൗർഭാഗ്യവശാൽ അത്തരത്തിലുള്ളതാണ്. പ്രാദേശിക ഭരണസംവിധാനത്തിന്റെ ഒത്താശയോടെ നടക്കുന്ന അനധികൃത…
Read Moreഅണ്ണാറക്കണ്ണനും തന്നാലായത്… വയനാട്ടിലെ കൂട്ടുകാർക്കായി രണ്ടാം ക്ലാസുകാരിയുടെ ചെറുകൈ സഹായം
കിളിമാനൂർ:വയനാട്ടിലെ ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് കൈത്താങ്ങായി കേരളം ഒന്നടങ്കം അണിനിരക്കുമ്പോൾ തന്റെ ചെറു സമ്പാദ്യവുമായി രണ്ടാം ക്ലാസുകാരി നവമിയും കൂടെ ചേരുന്നു. കിളിമാനൂർ ഗവ. എൽപിഎസിലെ വിദ്യാർഥിനിയാണ് നവമി. കഴിഞ്ഞദിവസം ഒരു ടിവി ചാനലിൽ സമാനമായ വാർത്ത കാണുമ്പോഴാണ് തന്റെ ചെറു സമ്പാദ്യവും മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് നൽകണമെന്ന് നവമിക്ക് തോന്നിയത്. ഓണത്തിന് കളിപ്പാട്ടം വാങ്ങാൻ കൂട്ടിവെച്ച തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. സിപിഐ കിളിമാനൂർ മണ്ഡലം കമ്മിറ്റി അംഗമായ എസ്. സജി കുമാറിന്റെയും സിമിയുടെയും മകളാണ് നവമി. സിപിഐ നേതൃത്വത്തിൽ രണ്ടുദിവസമായി നടക്കുന്ന ധനസമാഹരണത്തിൽ നവമി തന്റെ സമ്പാദ്യ കുടുക്ക കൈമാറി. സിപിഐ ജില്ലാ കൗൺസിൽ അംഗം ജി. എൽ.അജീഷ് സമ്പാദ്യം ഏറ്റുവാങ്ങി.
Read Moreവയനാട് ഉരുൾപൊട്ടൽ ; സൂചിപ്പാറ കേന്ദ്രീകരിച്ച് തെരച്ചില്‍; ചാലിയാറില്‍ പരിശോധനയ്ക്ക് ഹെലികോപ്റ്ററും
കല്‍പ്പറ്റ: ചൂരല്‍മലയെയും മുണ്ടക്കൈയെയും പിടിച്ചുകുലുക്കിയ ഉരുള്‍പൊട്ടലുണ്ടായിട്ട് ഇന്ന് എട്ടുദിവസം. ഒരാഴ്ച പിന്നിടുമ്പോഴും തെരച്ചില്‍ തുടരുകയാണ്. സൂചിപ്പാറയിലെ സൺറൈസ് വാലി കേന്ദ്രീകരിച്ചാണ് ഇന്നു തെരച്ചില്‍ നടക്കുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ഫയർഫോഴ്സും എന്‍ഡിആർഎഫും അടങ്ങുന്ന സംഘമാണ് തെരച്ചിലിനു നേതൃത്വം നല്‍കുന്നത്. പരിശീലനം നേടിയ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരും ആറ് സൈനികരും അടങ്ങുന്ന സംഘം എസ്കെഎംജെ ഗ്രൗണ്ടിൽനിന്ന് എയര്‍ ലിഫ്റ്റിംഗിലൂടെ ദുരന്തസ്ഥലത്ത് എത്തിച്ചേരുകയായിരുന്നു. രാവിലെ ഒമ്പതോടെതന്നെ പരിശോധന ആരംഭിച്ചു. സൂചിപ്പാറ വെള്ളച്ചാട്ടംമുതൽ പോത്തുകൽവരെയുള്ള തെരച്ചില്‍ സാഹസികത ഏറിയതാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മൂന്ന് വെള്ളച്ചാട്ടങ്ങൾ കടന്നുവേണം പോത്തുകല്ലിലെത്താൻ. മൃതദേഹങ്ങൾ കണ്ടെത്തിയാൽ ചുമന്ന് പുറത്തെത്തിക്കാൻ കഴിയാത്തതിനാൽ എയർലിഫ്റ്റ് ചെയ്യേണ്ടിവരും.ചാലിയാറിന്റെ വിവിധ മേഖലകളിൽ വ്യോമസേനയുടെ ഹെലികോപ്റ്റർ സംവിധാനം ഉപയോഗിച്ചു പരിശോധന നടത്തുന്നുണ്ട്. ചാലിയാറിന്റെ ഒരു ഭാഗം മാത്രമാണ് നേരത്തെ പരിശോധിക്കാൻ കഴിഞ്ഞിട്ടുള്ളത്. ഇന്നലെ മൃതദേഹം കണ്ടെത്തിയ ചൂരൽമലയിലെയും മുണ്ടക്കൈയിലെയും വിവിധ പ്രദേശങ്ങളിലും പരിശോധന തുടരും.ഉരുള്‍പൊട്ടലില്‍…
Read Moreദുരന്തബാധിതരെ കേൾക്കുക, അവർക്ക് ആശ്വാസം നൽകുക; ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ മാനസികാരോഗ്യം ഉറപ്പിക്കാൻ 121 അംഗ സംഘം
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ മാനസികാഘാതം ലഘൂകരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി 121 പേരടങ്ങിയ പ്രത്യേക സംഘത്തിന് രൂപം നൽകി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലാണ് ടീം രൂപീകരിച്ചത്. ആശുപത്രികൾ, ദുരിതാശ്വാസക്യാന്പുകൾ, വീടുകൾ എന്നിവിടങ്ങളിൽ കഴിയുന്നവർക്ക് മാനസികാരോഗ്യ ഹെൽപ്പ് ഡെസ്കുകൾ മുഖേന ടീം അംഗങ്ങൾ സേവനം ഉറപ്പാക്കും. കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ എന്നിവരുടെ പ്രശ്നങ്ങൾക്ക് പ്രത്യേക പരിഗണന നൽകും. ആരോഗ്യ വകുപ്പിന്റ തിരിച്ചറിയൽ കാർഡുള്ളവർക്കാണ് സേവനത്തിന് അനുവാദമുള്ളത്. ഇതിനായി സൈക്യാട്രിസ്റ്റിന്റെ നേതൃത്വത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ, സൈക്യാട്രിക്ക് സോഷ്യൽ വർക്കർമാർ, കൗണ്‍സിലർമാർ എന്നിവരടങ്ങുന്ന അംഗീകൃത മാനസികാരോഗ്യ പ്രവർത്തകരെയാണ് ടീമിൽ ഉൾപ്പെടുത്തിയത്. ദുരന്തബാധിതരെ കേൾക്കുകയും’ അവർക്ക് ആശ്വാസം നൽകുകയുമാണ് ഇവരുടെ ചുമതല. മാനസിക-സാമൂഹിക ഇടപെടലുകൾ ഊർജിതമാക്കി സാധാരണനിലയിലേക്ക് ദുരിതബാധിതരെ തിരിച്ചു കൊണ്ടുവരാനാണ് ശ്രമം. ഇതോടൊപ്പം മാനസിക അസ്വാസ്ഥ്യമുള്ളവരെയും, മാനസിക രോഗങ്ങൾക്ക് ചികിത്സയിലിരിക്കുന്നവരെയും കണ്ടെത്തി ചികിത്സ നൽകും. മദ്യം, ലഹരി ഉപയോഗത്തിന്റെ ’വിത്ത്ഡ്രോവൽ’…
Read Moreമുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണം 387; കണ്ടെത്താനുള്ളത് 180 പേരെ; തെരച്ചിൽ ചെറുസംഘങ്ങലായി തിരിഞ്ഞ്
കല്‍പ്പറ്റ: സംസ്ഥാനത്തെ നടുക്കിയ മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരണം 387 ആയി. ഇതിൽ 172 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇനിയും 180 പേരെ കണ്ടെത്താനുണ്ട്. ഇവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും. അതേസമയം ചൂരൽമലയിലേക്ക് തെരച്ചിലിനായി പോകുന്നവരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എണ്ണം കൂടുന്നത് തിരിച്ചടിയാകുമെന്ന് വിലയിരുത്തിയാണ് നടപടി. ഇവിടത്തെ ഭൂപ്രകൃതിവച്ച് മണ്ണിടിച്ചിലുണ്ടായാല്‍ ഒഴിഞ്ഞുമാറാന്‍ ഏറെ ബുദ്ധിമുട്ടാണ്. രക്ഷാ പ്രവര്‍ത്തകരുടെ എണ്ണം കുറച്ച് ചെറുസംഘങ്ങളാക്കാനാണ് തീരുമാനം. മഴകനക്കാനുള്ള സാധ്യതയുള്ളതിനാല്‍ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങളോടെയായിരിക്കും തെരച്ചില്‍ നടത്തുക. മഴയില്‍ മലയുടെ മുകള്‍ ഭാഗത്തുള്ള മണ്ണ് ഇടിയാനുള്ള സാധ്യതയും ഉണ്ട്. പലയിടത്തും മുട്ടോളം മണ്ണും കുന്നുകൂടി കിടക്കുന്നുണ്ട്. 12 സോണുകളിലായി 50 പേര് വീതമുള്ള സംഘങ്ങളാണ് തെരച്ചില്‍ നടത്തുന്നത്. കാണാതായവർക്കായി ചാലിയാർ പുഴയില്‍ ഇന്ന് രാവിലെ എട്ടോടെ തെരച്ചില്‍ ആരംഭിച്ചു. ഇന്നലെ രണ്ട് മൃതദേഹങ്ങളാണ് ചാലിയാറില്‍ നന്നും ലഭിച്ചത്. ഒരു പുരുഷന്റെ പകുതി…
Read Moreവയനാട്ടെ പ്രകൃതിദുരന്തം; ജനങ്ങൾക്കുവേണ്ടി പ്രാർഥിച്ച് മാർപാപ്പ
വത്തിക്കാൻ: പ്രകൃതിദുരന്തത്തിനിരയായ കേരളത്തിലെ ജനങ്ങൾക്കുവേണ്ടി പ്രാർഥിച്ച് ഫ്രാൻസിസ് മാർപാപ്പ. ഇന്നലെ ഉച്ചയ്ക്ക് വത്തിക്കാൻ ചത്വരത്തിൽ നടന്ന ത്രികാല പ്രാർഥനയ്ക്കുശേഷം തീർഥാടകരെ അഭിസംബോധന ചെയ്യവെയാണ് കേരളത്തിലെ പ്രകൃതിദുരന്ത ബാധിതരെ മാർപാപ്പ അനുസ്മരിച്ചത്. “”പേമാരിമൂലം നിരവധി ഉരുൾപൊട്ടലുകളും അങ്ങനെ ജീവനാശവും കനത്ത നാശനഷ്ടവും അനുഭവിക്കേണ്ടിവന്ന ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ ജനതയ് ക്കൊപ്പം ഞാനുണ്ട്. അനേകം പേർ ഭവനരഹിതരായിട്ടുണ്ട്. ഈ ദുരന്തത്തിൽ മരിച്ചവർക്കും ദുരിതമനുഭവിക്കുന്നവർക്കുംവേണ്ടി എന്നോടൊപ്പം പ്രാർഥിക്കാൻ ഞാൻ അഭ്യർഥിക്കുന്നു’’-മാർപാപ്പ പറഞ്ഞു.
Read Moreഒടുവിലെ യാത്രയ്ക്കായ്…തിരിച്ചറിയാനാകാത്തവരെ ചേർത്ത് പിടിച്ച് നാട്; അന്ത്യയാത്രയിൽ ആത്മശാന്തിക്കായി സർവമതപ്രാർഥന നടത്തി; തിരിച്ചറിഞ്ഞവർക്കുള്ള കുഴിമാടം തയാറാകുന്നു
കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ച തിരിച്ചറിയാനാകാത്തവരെ ചേർത്തുപിടിച്ച് വയനാട്. ആറാം ദിവസവും തിരിച്ചറിയാനാകാത്ത എട്ട് മൃതദേഹങ്ങളാണ് നാട് ഒന്നുചേർന്ന് ഏറ്റെടുത്ത് ഇന്നലെ രാത്രി സംസ്കരിച്ചത്. നാടിന്റെ സ്നേഹവും ബഹുമാനവും ഏറ്റുവാങ്ങിയാണ് ഇവർ പിറന്ന നാടിനോടു വിടപറഞ്ഞത്. പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം ഫ്രീസറുകളിൽ സൂക്ഷിച്ചിരുന്ന തിരിച്ചറിയാനാകാത്ത 500 മുതൽ 508 വരെ നന്പർ രേഖപ്പെടുത്തിയ മൃതദേഹങ്ങൾ സർവമത പ്രാർഥനയ്ക്കുശേഷം മേപ്പാടിയിലെ പുത്തുമലയിൽ എന്നേക്കുമായി മണ്ണിൽ മറഞ്ഞു. ക്രൈസ്തവ, ഹിന്ദു, മുസ്ലിം മതവിഭാഗങ്ങൾക്കു പത്തുമിനിറ്റ് വീതമാണ് പ്രാർഥനയ്ക്കു സമയം അനുവദിച്ചത്. മേപ്പാടി കമ്യൂണിറ്റി ഹാളിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ ആംബുലൻസുകളിലാണ് പുത്തുമലയിൽ ഒരുക്കിയ കുഴിമാടങ്ങളിൽ എത്തിച്ചത്. ഓരോ ആംബുലൻസിനും പോലീസ് അകന്പടി ഉണ്ടായിരുന്നു. എട്ട് പഞ്ചായത്തുകളിലെ സെക്രട്ടറിമാരും മൃതദേഹങ്ങളെ അനുഗമിച്ചു. ദുരന്ത നിവാരണ നിയമമനുസരിച്ച് ഹാരിസണ്‍ മലയാളം പ്ലാന്റേഷനിൽ കണ്ടെത്തിയ 64 സെന്റ് സ്ഥലത്താണ് ഇവർക്ക് അന്ത്യവിശ്രമം ഒരുക്കിയത്. ഇവിടെ 30ഓളം പേരെ…
Read Moreദുരന്തത്തിൽ മരിച്ചവരുടെ മൃതശരീരങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയുന്നതിന് ഡിഎൻഎ പരിശോധന; രക്തസാമ്പിൾ ശേഖരിക്കുന്നു
തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ മരിച്ചവരുടെ മൃതശരീരങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയുന്നതിനുള്ള ശാസ്ത്രീയ പരിശോധനയ്ക്കായി ബന്ധുക്കളുടെ രക്തസാന്പിൾ ശേഖരിച്ചുതുടങ്ങി. ആദ്യഘട്ടത്തിൽ ദുരന്തമേഖലയിൽനിന്നും ലഭിച്ച തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെ ഡിഎൻഎ ശേഖരിച്ചിരുന്നു. അടുത്ത ഘട്ടത്തിൽ ഇപ്പോൾ ശേഖരിക്കുന്ന രക്തസാമ്പിളുകളും ഡിഎൻഎകളും തമ്മിലുള്ള പൊരുത്തം പരിശോധിക്കും. ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. ബിനുജ മെറിൻ ജോയുടെ നേതൃത്വത്തിൽ മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലും പഞ്ചായത്ത് ഹാളിലുമാണ് രക്തസാമ്പിൾ ശേഖരിക്കുന്നത്. അടുത്ത ദിവസം മുതൽ മേപ്പാടി എംഎസ്എ ഹാളിലും രക്തസാമ്പിൾ ശേഖരിക്കും. ദുരിതാശ്വാസ ക്യാമ്പുകളിലുള്ള ബന്ധുക്കളിൽ രക്തപരിശോധനയ്ക്ക് തയാറായിട്ടുള്ളവർക്ക് കൗണ്‍സലിംഗ് നൽകിയ ശേഷമാണ് സാമ്പിൾ ശേഖരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. മക്കൾ, പേരക്കുട്ടികൾ, മാതാപിതാക്കൾ, മുത്തച്ഛൻ, മുത്തശ്ശി, അച്ഛന്റെ സഹോദരങ്ങൾ, അമ്മയുടെ സഹോദരങ്ങൾ തുടങ്ങിയ അടുത്ത രക്തബന്ധുക്കളുടെ സാന്പിളാണ് പരിശോധനയ്ക്ക് എടുക്കുന്നത്.
Read More