കൽപ്പറ്റ: ഉരുൾപൊട്ടലിൽ നിരവധി പേർക്ക് രക്ഷകയായ നീതുവിന് ചൂരൽമല ഗ്രാമം വിടനൽകി. ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ട ഭർത്താവ് ജോജോയും മകനും ജോജോയുടെ മാതാപിതാക്കളും ഹൃദയം തകർന്നാണ് നീതുവിനെ യാത്രയാക്കിയത്. വയനാടിനെ നടുക്കിയ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ വിവരം ആദ്യം പുറത്തെത്തിച്ചത് നീതുവായിരുന്നു. മേപ്പാടി അരപ്പറ്റ വിംസ് ആശുപത്രിയിൽ റിസപ്ഷനിസ്റ്റായിരുന്നു നീതു. ചൂരൽമലയിലെ തങ്ങളുടെ വീടിന് സമീപം ചെളിവെള്ളം നിറഞ്ഞപ്പോൾ നീതു ഭയപ്പാടോടെ ആദ്യം വിളിച്ചത് താൻ ജോലി ചെയ്ത വിംസ് ആശുപത്രിയിലേക്കാണ്. വീടിനു സമീപം ഉരുൾപൊട്ടിയതായി സംശയമുണ്ടെന്നും രക്ഷിക്കണമെന്നുമായിരുന്നു നീതുവിന്റെ വാക്കുകൾ. ഈ സമയം സമീപത്തെ വീടുകളിൽ വെള്ളം കയറിയതോടെ അയൽവീട്ടുകാരും നീതുവിന്റെ വീട്ടിൽ അഭയം പ്രാപിച്ചു. ഉരുൾപൊട്ടിയ വിവരം അഗ്നിരക്ഷാ സേനയെയും നീതു അറിയിച്ചു. അഗ്നിരക്ഷാ സേനയും ആംബുലൻസും ഇവർക്കു സമീപമെത്താൻ പുറപ്പെട്ടെങ്കിലും ശക്തമായ മഴയിലും കാറ്റിലും റോഡിൽ മരം വീണ് ഗതാഗതം സ്തംഭിച്ചു. ഈ സമയത്ത് രണ്ടാമതും…
Read MoreTag: wayanad urulpottal
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരേ പ്രചാരണം; എറണാകുളത്ത് ഒരു കേസുകൂടി രജിസ്റ്റര്‍ ചെയ്തു
കൊച്ചി: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യര്ഥനയ്ക്കെതിരെ പ്രചാരണം നടത്തിയതിന് ജില്ലയില്‍ ഒരു കേസു കൂടി രജിസ്റ്റര്‍ ചെയ്തു. എറണാകുളം റൂറലിലാണ് ഇന്നലെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തത്. ഇതോടെ കേസുകളുടെ എണ്ണം നാലായി. കഴിഞ്ഞ ദിവസം എറണാകുളം റൂറലില്‍ ഒരു കേസും കൊച്ചി സിറ്റിയില്‍ രണ്ടു കേസുകളും രജിസ്റ്റര്‍ ചെയ്തിരുന്നു. കേസുകളില്‍ സൈബര്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. സംസ്ഥാന വ്യാപകമായി 39 എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തു. വ്യാജ പ്രചാരണം നടത്തിയ 279 സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നതിന് നിയമപ്രകാരമുള്ള നോട്ടീസ് നല്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരേയുള്ള വ്യാജപ്രചാരണങ്ങള്‍ നിരീക്ഷിക്കുന്നതിന് സാമൂഹ്യമാധ്യമങ്ങളില്‍ സൈബര്‍ പോലീസിന്റെ പട്രോളിംഗ് ശക്തമാക്കി. ഇത്തരത്തില്‍ പോസ്റ്റുകള്‍ നിര്‍മിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്നു പോലീസ് പറഞ്ഞു.
Read Moreബെയ്ലി പാലത്തിനു പിന്നിലെ വനിതാ മേജർ; സീത ഷെൽക്കെ ഉൾപ്പെട്ട എൻജീനിയറിംഗ് മിലിട്ടറി സംഘമാണ് പാലം പണി പൂർത്തിയാക്കിയത്
തിരുവനന്തപുരം: വയനാട്ടിൽ ഉരുൾ പൊട്ടലുണ്ടായ ദുരന്തഭൂമിയിൽ സൈന്യം മണിക്കൂറുകൾക്കുള്ളിൽ നിർമ്മിച്ച ബെയ്ലി പാലം രക്ഷാപ്രവർത്തനങ്ങൾക്കും തെരച്ചിലിനും ഏറെ പ്രയോജനപ്പെട്ടിരിക്കുകയാണ്. ബെയ്ലി പാലത്തിന്റെ നിർമാണത്തിന് നേതൃത്വം നൽകിയ വനിതാ മിലിട്ടറി ഓഫീസറാണ് മഹാരാഷ്ട്ര സ്വദേശിയായ മേജർ സീത അശോക് ഷെൽക്കെ. മിലിട്ടറിയിലെ മദ്രാസ് എൻജിനീയറിംഗ് ഗ്രൂപ്പിലെ മേജറാണ് സീത. ഈ ടീമിലെ ബ്രിഗേഡിയറും കമാൻഡിംഗ് ഓഫീസറുമായ എ.എസ്. ഠാക്കുറിന്റെ നിർദേശാനുസരണമാണ് മേജർ സീത ഷെൽക്കെ ഉൾപ്പെടെയുള്ള 300 പേരടങ്ങുന്ന എൻജീനിയറിംഗ് മിലിട്ടറി സംഘം യുദ്ധകാലാടിസ്ഥാനത്തിൽ പാലം പണി പൂർത്തിയാക്കിയത്. 20 മണിക്കൂർ സമയം കൊണ്ട് പൂർത്തിയാക്കിയ ബെയ്ലി പാലത്തിലൂടെയാണ് ഇന്നലെ മുതൽ ചൂരൽമലയിലും സമീപ പ്രദേശങ്ങളിലേക്കും മണ്ണ്മാന്തി യന്ത്രങ്ങളും രക്ഷാപ്രവർത്തകർക്കും കടന്ന് പോകാനുള്ള വഴിയൊരുക്കിയത്. 24 ടണ്‍ ഭാരം താങ്ങാൻ ശേഷിയുള്ള ഉരുക്ക് തൂണുകൾ ഉൾപ്പെടെയുള്ള ലോഹസങ്കരങ്ങൾ കൂട്ടിയോജിപ്പിച്ചാണ് പാലം പണിതത്. 190 അടി നീളത്തിൽ രാത്രിയും പകലും…
Read Moreമരണസംഖ്യ ഉയരുന്നു; മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത് മുന്നറിയിപ്പുകൾ അവഗണിച്ചതോ; വയനാട്ടിലെ കരളലിയിക്കുന്ന കാഴ്ചകൾ പറയുന്നത് അവണിച്ചതിന്റെ പരിണതഫലമെന്ന്
കോഴിക്കോട്: 2018ൽ കേരളത്തെ പിടിച്ചുകുലുക്കിയ വൻ പ്രളയത്തെ തുടർന്നു ദുരന്തനിവാരണ അഥോറിറ്റി (ഡിഎംഎ) ചില മുന്നറിയിപ്പുകൾ നൽകിയിരുന്നു. അത് അവഗണിച്ചതാണ് വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരണസംഖ്യ ഇത്രയധികം ഉയരാൻ കാരണം. വയനാട് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി (ഡിഡിഎംഎ) തയാറാക്കിയ ‘’ഡിസാസ്റ്റർ മാനേജ്മെന്റ്-പ്ലാൻ 2019’ ൽ മുണ്ടക്കൈയിൽ അതീവശ്രദ്ധ വേണമെന്നും മുൻകരുതൽ നടപടികൾ വേണമെന്നുമാണ് നിർദേശിച്ചത്. പ്രകൃതിദുരന്തം ഒഴിവാക്കാൻ സത്വര നടപടികൾ സ്വീകരിക്കണമെന്നതടക്കമുള്ള ശിപാർശകൾ ഗൗരവത്തിലെടുക്കാത്തതിന്റെ പരിണത ഫലമാണ് മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. മേപ്പാടി പഞ്ചായത്ത് പരിധിയിൽ വരുന്ന വെള്ളരിമല വില്ലേജ് പൂർണമായും അതിതീവ്ര ഉരുൾപൊട്ടലിനു സാധ്യതയുള്ള ഹൈറിസ്ക്ക് ഏരിയയാണെന്നും അതിൽതന്നെ മുണ്ടക്കൈ, പുത്തുമല, വെള്ളരിമല, ഹോപ് എസ്റ്റേറ്റ് വന മേഖല എന്നിവ ഉൾപ്പെടുന്ന സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്നുമാണ് റിപ്പോർട്ടിൽ മുന്നറിയിപ്പു നൽകിയിരുന്നത്. പ്രതിരോധ നടപടികളുടെ ഭാഗമായി ജിയോ മോർഫോളജിക്കൽ പഠനം നടത്തണമെന്നും അതുവഴി…
Read Moreജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദിവസം…
ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദിവസം… വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ രാഹുൽ ഗാന്ധിയും പ്രിയങ്കഗാന്ധിയും ക്യാമ്പിലെ താമസക്കാരെ ആശ്വസിപ്പിക്കുന്നു.
Read Moreപുറം ലോകവുമായി ബന്ധപ്പെടാനാവാതെ വിശന്നുവലഞ്ഞു; ഭക്ഷണം തേടിയിറങ്ങിയപ്പോൾ വനപാലകരുടെ ശ്രദ്ധയിൽപ്പെട്ടു; സൂചിപ്പാറ കൊടുംകാട്ടിൽ കുടുങ്ങിയ കുടുംബത്തെ രക്ഷപ്പെടുത്തി വനംവകുപ്പ് ഉദ്യോഗസ്ഥർ
മുണ്ടക്കൈ: സൂചിപ്പാറ കൊടുംകാട്ടിൽ കുടുങ്ങിയ ആറു മനുഷ്യജീവനുകളെ വനപാലകർ രക്ഷപ്പെടുത്തിയത് മണിക്കൂറുകൾനീണ്ട അതീവദുഷ്കരമായ ഓപ്പറേഷനിലൂടെ. സൂചിപ്പാറ വെള്ളച്ചാട്ടത്തിന്റെ അടിവാരത്തുള്ള ഏറാക്കുണ്ട് കോളനിയിലെ കൃഷ്ണൻ, ഭാര്യ ശാന്ത, ഇവരുടെ നാലുമക്കൾ എന്നിവരടങ്ങിയ കുടുംബത്തിനാണു വനം വകുപ്പിലെ നാല് ഉദ്യോഗസ്ഥരുടെ മനോധൈര്യവും സാഹസികതയും രക്ഷയായത്. 10 കയറുകൾ കൂട്ടിക്കെട്ടി അതിലൂടെ പിടിച്ചു കയറിയായിരുന്നു രക്ഷാദൗത്യം. കൈയൊന്നു വിട്ടുപോയാൽ ശരീരം ചിന്നിച്ചിതറുന്ന കൊടും ഗർത്തങ്ങൾ അതിസാഹസികമായി താണ്ടിയാണ് ആറുപേരെയും വനപാലകർ പുറംലോകത്ത് എത്തിച്ചത്. ഉരുൾപൊട്ടലിനെത്തുടർന്ന് സൂചിപ്പാറ വെള്ളച്ചാട്ടം പേടിപ്പെടുത്തുന്ന വിധം രൗദ്രമായാണ് കുതിച്ചൊഴുകുന്നത്. ഇതോടെ എങ്ങോട്ടും പോകാനാകാതെ കൃഷ്ണനും കുടുംബവും വീട്ടിൽ കുടുങ്ങിപ്പോവുകയായിരുന്നു. വനത്തിൽ മണ്‍തിട്ടയിൽ താമസിച്ചിരുന്ന ഈ കുടുംബം മഴ കനത്തതോടെ പുറം ലോകവുമായി ബന്ധപ്പെടാനാവാതെ വിശന്നുവലഞ്ഞു. ഭക്ഷണം തേടി അമ്മ ശാന്തയും ഒരു മകനും കാട്ടിലൂടെ നടന്നുപോകുന്പോൾ വനപാലകരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ശാന്തയോടു കാര്യങ്ങൾ ചോദിച്ചു മനസിലാക്കിയ ഉദ്യോഗസ്ഥർ ഇവരോടൊപ്പം…
Read Moreഭാര്യയുടെ പിൻവിളി വെള്ളാർമലക്കാരുടെ ഉണ്ണിമാഷിന് മഹാദുരന്തത്തിൽനിന്ന് രക്ഷ; അമ്പലപ്പുഴയിലെ വീട്ടിലിരുന്ന് അന്ന് നടന്നതിനെക്കറിച്ച് പറയുമ്പോൾ രാജിയുടെ ശബ്ദമിടറി….
അമ്പലപ്പുഴ: ഭാര്യയുടെ വാക്ക് വെറും വാക്കായിരുന്നില്ല. ഉണ്ണിയേട്ടന് ഭാര്യ രാജിയുടെ പിൻവിളി നൽകിയത് മഹാദുരന്തത്തിൽ നിന്ന് രക്ഷ. ചൂരൽമല ദുരന്തത്തിൽ നിന്നു കഷ്ടിച്ച് രക്ഷപ്പെട്ട അധ്യാപകന് ഉണ്ണികൃഷ്ണന്റെ ഭാര്യ രാജിയുടെ വാക്കുകള്‍ ഇടറി. അമ്പലപ്പുഴ ആമയിട ആഞ്ഞിലിപ്പുരക്കൽ വേലായുധന്റെ മകൻ വി. ഉണ്ണികൃഷ്ണൻ 18 വര്‍ഷമായി വെള്ളാർമല ഹയർസെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപകനാണ്. ഞായറാഴ്ചയാണ് ഉണ്ണികൃഷ്ണന് നാട്ടിലെത്തുന്നത്. മാതൃസഹോദരിയുടെ മരണാനന്തര ചടങ്ങിനെത്തിയതാണ്. പിറ്റേന്ന് തിരച്ചുപോകാന്‍ ശ്രമിക്കുമ്പോള്‍ ഭാര്യ തടസം നിന്നു. മഴയും കാറ്റും ശക്തമായതോടെ യാത്ര മുടക്കുകയായിരുന്നു. സ്കൂള്‍ ഇന്‍ചാര്‍ജ് കൂടിയായതിനാല്‍ ജോലിത്തിരക്കുണ്ടെങ്കിലും ഭാര്യയുടെ വാക്കില്‍ യാത്ര വേണ്ടെന്നുവച്ചു. ചൊവ്വാഴ്ച രാവിലെ തിരിക്കാനിരിക്കെയാണ് ഒന്നരയോടെ സഹപ്രവര്‍ത്തകര്‍ ദുരന്തവാര്‍ത്ത അറിയിക്കുന്നത്. പിന്നീട് ഒന്നും ചിന്തിച്ചില്ല ചൊവ്വാഴ്ച പുലർച്ചെയുള്ള ഏറനാട് എക്സ്പ്രസിൽ ദുരന്തനാട്ടിലേക്ക് യാത്ര തിരിച്ചു. താൻ പഠിപ്പിച്ച കുട്ടികളും നാട്ടിലേക്ക് പോരുന്നതിന് തൊട്ടുമുമ്പ് കണ്ട നാട്ടുകാരും എവിടെയാണെന്ന ആശങ്കയിലാണ്…
Read Moreമേൽവിലാസം മാഞ്ഞ് മുണ്ടക്കൈ; ആകെയുള്ളത് ഉരുൾ അവശേഷിപ്പിച്ച മൺകൂനകളും മരകഷ്ണങ്ങളും; നോവായ് മൺകൂനകൾക്ക് മേൽകണ്ട കുടുംബചിത്രങ്ങളും…
കൽപ്പറ്റ: ചൂരൽമലയിൽനിന്നു മുണ്ടക്കൈയിലേക്കുള്ള വഴി മനോഹരമായിരുന്നു. തേയിലത്തോട്ടങ്ങള്‍ക്കു നടുവിലൂടെയുള്ള യാത്ര. വഴിയരികിൽ തോട്ടം തൊഴിലാളികളുടെ പാടികളും കാണാം. സഞ്ചാരികൾക്ക് ഏറെ മനോഹരമായ പ്രദേശം. അതുകൊണ്ടുതന്നെയായിരിക്കാം വിനോദസഞ്ചാരികൾ മുണ്ടക്കൈയിലേക്ക് ഒഴുകിയെത്തിയത്. അങ്ങനെ നിരവധി ഹോം സ്റ്റേകളും റിസോർട്ടുകളുമുണ്ടായി. അതുതന്നെയായിരുന്നു ഇവിടത്തുകാരുടെ വരുമാനമാർഗവും. എന്നാൽ, ചൊവ്വാഴ്ച പുലർച്ചെ വെള്ളോലിമലയുടെ മുകളിൽ നിന്നെത്തിയ ഉരുൾ മുണ്ടക്കൈ എന്ന ഗ്രാമത്തിന്റെ മേൽവിലാസമേ തുടച്ചുനീക്കി. ഇന്നലെ രാവിലെ മുണ്ടക്കൈയിൽ എത്തിയപ്പോൾ ഇവിടെയൊരു ടൗൺ ഉണ്ടായിരുന്നുവെന്ന് സന്നദ്ധ പ്രവർത്തകർ പറഞ്ഞു തരികയായിരുന്നു. ഇതിന്റെ അടയാളമായി ഏതു നിമിഷവും തകർന്നു വീഴാവുന്ന രീതിയിൽ നില്ക്കുന്ന ഒന്നോ രണ്ടോ കെട്ടിടങ്ങളും.ചെളിയിൽ പുതഞ്ഞുകിടക്കുന്ന പാത്രങ്ങളും വസ്ത്രങ്ങളും, കുട്ടികളുടെ കളികോപ്പുകൾ, വീൽചെയറുകൾ, മണ്ണുമൂടിക്കിടക്കുന്ന കാറും സ്കൂട്ടറും ജീപ്പും അടക്കമുള്ള വാഹനങ്ങൾ… പാടികൾ നിന്ന സ്ഥലത്ത് മൺകൂനകൾ മാത്രം… അങ്ങനെ മുണ്ടക്കൈയുടെ പഴയ മനോഹാരിത ഇനിയില്ലെന്നു വിശ്വസിക്കുക പ്രയാസകരമായ ഒന്നായി മാറും. വീടുകളുടെ…
Read Moreദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുതെന്ന് ശ്രീജിത്ത് പന്തളം; കേസെടുത്ത് പോലീസ്; വ്യാജ പ്രചരണത്തിനെതിരേ ഇതുവരെ എടുത്തത് 14 കേസ്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുതെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ശ്രീജിത്ത് പന്തളത്തിനെതിരെ കേസെടുത്തു. വ്യാപക അഴിമതിയാണ് ദുരിതാശ്വാസ നിധയിൽ നടക്കുന്നതെന്നാണ് ശ്രീജിത്ത് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്. ഇതിനാൽ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകരുതെന്നും ഇയാൾ പറഞ്ഞു. തുടർന്നാണ് പോലീസ് ശ്രീജിത്തിനെതിരേ കേസെടുത്തത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരേ പ്രചരണം നടത്തിയതുമായി ബന്ധപ്പെട്ട് 14 എഫ്ഐആറുകളാണ് സംസ്ഥാനത്ത് രജിസ്റ്റർചെയ്തിട്ടുള്ളത്. ഇത്തരത്തിൽ വ്യാജപ്രചാരണങ്ങള്‍ നിരീക്ഷിക്കുന്നതിന് സാമൂഹ്യമാധ്യമങ്ങളില്‍ സൈബര്‍ പോലീസിന്റെ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.
Read Moreഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല സ്കൂൾ പുനർനിർമിക്കും; വി. ശിവൻകുട്ടി
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ തകർന്ന സ്കൂൾ പുനർനിർമിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന വെള്ളാർമല സ്കൂളിനെയാണ് സംസ്ഥാനത്തെ മാതൃകാ സ്കൂൾ പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമിക്കുക. ബജറ്റിൽ ഒരു ജില്ലയിൽ ഒരു മാതൃക സ്കൂൾ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെന്നും വയനാട്ടിലെ ഈ മാതൃക സ്കൂൾ വെള്ളാർമല സ്കൂൾ ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു. സ്കൂൾ പുനർനിർമിക്കുന്നത് സംബന്ധിച്ച് അടിയന്തിരമായി നടപടി എടുക്കും. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഭൂകമ്പം ഉൾപ്പെടെ അതിജീവിക്കാൻ കഴിയുന്ന തരത്തിലുള്ള കെട്ടിടം സ്കൂളിന് നിർമ്മിക്കും. കൂടാതെ സ്കൂളിന് ചുറ്റുമതിലും പണിയും.
Read More