കോഴിക്കോട്: ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം കേരളത്തിൽ 4.71 ശതമാനം പ്രദേശം (ഏകദേശം 1848 ചതുരശ്ര കിലോമീറ്റർ) ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളാണ്. ഉരുൾപൊട്ടൽ കൂടുതലായി റിപ്പോർട്ടു ചെയ്യപ്പെടുന്നത് വയനാട്, കോഴിക്കോട്, ഇടുക്കി, കണ്ണൂർ, തിരുവനന്തപുരം, പാലക്കാട്, കാസർഗോഡ്, മലപ്പുറം, കോട്ടയം ജില്ലകളിലാണ്. മിതമായ നിരക്കിൽ തൃശൂർ, കൊല്ലം, പത്തനംതിട്ട, ജില്ലകളിലും ഉരുൾപൊട്ടൽ സാധ്യതയുണ്ട്. ലാൻഡ് സ്ളൈഡ് അറ്റ്ലസ് പ്രകാരംകേരളത്തിൽ ഏറ്റവും കൂടുതൽ ഉരുൾപൊട്ടൽ ഭീഷണിയുള്ളത് വയനാട്, കോഴിക്കോട്, കണ്ണൂർ, ഇടുക്കി ജില്ലകളിലാണ്. 2007 ലെ സ്റ്റേറ്റ് ഓഫ് എൻവയോണ്‍മെന്റ് റിപ്പോർട്ട് പ്രകാരം വൈത്തിരി, നിലന്പൂർ, മണ്ണാർക്കാട്, റാന്നി താലൂക്കുകളിലാണ് ഏറ്റവും കൂടുതൽ ഉരുൾപൊട്ടൽ ഭീഷണിയുള്ളത്. തിങ്കളാഴ്ച രാത്രി ഉരുൾപൊട്ടലുണ്ടായ ചൂരൽമലയും 2019ൽ ഉരുൾപൊട്ടലുണ്ടായ പുത്തുമലയും വൈത്തിരി താലൂക്ക് പരിധിയിലാണ് വരുന്നത്. 2020ൽ ഉരുൾപൊട്ടലുണ്ടായ കവളപ്പാറ നിലന്പൂർ താലൂക്കിലും ഉൾപ്പെടുന്നു. പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ, അതീവ…
Read MoreTag: wayanad urulpottal
മുന്നറിയിപ്പുകൾ ഗൗരവത്തിലെടുക്കണം; “റൂം ഫോർ റിവർ’ ഇവിടെ വളരെ പ്രസക്തം; ഒരു പ്രദേശത്ത് ഉരുൾപൊട്ടൽ ഉണ്ടാകാനുള്ള സാധ്യതാ ഘടകങ്ങളെക്കുറിച്ചറിയാം
ഭൂമിയുടെ ഗുരുത്വാകർഷണം മൂലം ചെങ്കുത്തായ മലഞ്ചെരുവിലുള്ള പാറയും മണ്ണും ജലപ്രവാഹത്തോടൊപ്പം താഴേക്കു പതിക്കുന്ന പ്രതിഭാസമാണ് ഉരുൾപൊട്ടൽ. ഒരു പ്രദേശത്ത് ഉരുൾപൊട്ടൽ ഉണ്ടാകാനുള്ള സാധ്യതാ ഘടകങ്ങൾ, ആ പ്രദേശത്തെ ഭൂമിയുടെ ചരിവ്, മണ്ണിന്റെ ആഴം, ഘടന, ഭൂവിനിയോഗം, നീർച്ചാലുകളുടെ വിന്യാസം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. അതിതീവ്രമഴ, ലഘുമേഘ വിസ്ഫോടനം എന്നിവയാണ് ഉരുൾപൊട്ടലിന്റെ ചാലകശക്തികൾ. കൂടാതെ, അശാസ്ത്രീയ നിർമാണപ്രവർത്തനങ്ങൾ പ്രേരകഘടകങ്ങളായി പ്രവർത്തിക്കുന്നുണ്ട്. ഒരു പ്രദേശത്തെ ചരിവ് 20 ഡിഗ്രിക്ക് മുകളിലോ, ചരിവിന്റെ നീളം 100-150മീറ്ററിൽ കൂടുതലോ മേൽമണ്ണ് ഒരു മീറ്ററിലധികമോ ആണെങ്കിൽ ഉരുൾപൊട്ടലിനുള്ള സാധ്യത വർധിക്കുന്നു. ഉരുൾപൊട്ടൽ സാധ്യത കണക്കാക്കി കേരളത്തിലെ മലഞ്ചരിവുകളെ വിവിധ മേഖലകളായി വിഭജിച്ച്, മണ്ണിടിച്ചിൽ അപകട സാധ്യത മേഖല ഭൂപടങ്ങൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ചുണ്ട്. ഇതിന്റെ മൊത്തം വിസ്തീർണം 1850 ചതുരശ്ര കിലോമീറ്റർ വരും. വയനാട് ജില്ലാ മാത്രം നോക്കിയാൽ 102.6 ചതുരശ്ര കിലോമീറ്റർ…
Read Moreവയനാട് ഉരുള്‍പൊട്ടൽ; മരണം 155; നിലമ്പൂരില്‍ കരയ്ക്കടിഞ്ഞത് 32 മൃതദേഹങ്ങളും 25 ശരീര ഭാഗങ്ങളും; കാണാതായവർക്കുള്ള തിരച്ചിൽ പുനരാരംഭിച്ചു
കല്പറ്റ: കേരളത്തെ മുഴുവൻ നടുക്കിയ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 155 ആയി. മരിച്ച 94 പേരുടെ മൃതദേഹങ്ങും മേപ്പാടി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിൽ. 11 എണ്ണം തിരിച്ചറിഞ്ഞിട്ടില്ല. 52 മൃതദേഹങ്ങള്‍ ഇവിടെനിന്ന് ബന്ധുക്കള്‍ക്ക് കൈമാറി. ചാലിയാറിലൂടെ 38 കിലോമീറ്റര്‍ ഒഴുകി നിലമ്പൂരില്‍ കരയ്ക്കടിഞ്ഞത് 32 മൃതദേഹങ്ങളും 25 ശരീര ഭാഗങ്ങളും ആണ്. ഈ ശരീരങ്ങള്‍ ഇപ്പോള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ആണ്. 211 പേരെ കാണാനില്ലെന്ന വിവരമാണ് ബന്ധുക്കളില്‍ നിന്ന് ലഭിച്ചത്. 186 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് കൂടുതല്‍ സൈന്യമെത്തും. വയനാട് മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുനരാരംഭിച്ചു. നാലു സംഘങ്ങളായി 150 രക്ഷാപ്രവര്‍ത്തകര്‍ മുണ്ടക്കൈയിലേക്ക് പുറപ്പെട്ടു. സൈന്യം, എന്‍ഡിആര്‍എഫ്, അഗ്നിരക്ഷാസേന, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുടെ സംഘങ്ങളാണ് ദൗത്യത്തിനു നേതൃത്വം നല്‍കുന്നത്. ഇവര്‍ക്കൊപ്പം പൊലീസ്, വനംവകുപ്പ്, സന്നദ്ധസംഘടനകള്‍, നാട്ടുകാര്‍…
Read Moreസാധ്യമായ എല്ലാ സഹായവും വയനാട്ടിൽ എത്തിക്കും; ദുരന്തത്തിൽ അഗാധമായ വേദന രേഖപ്പെടുത്തി രാഹുൽ ഗാന്ധി
കൽപ്പറ്റ: വയനാട് മേപ്പാടിയിലുണ്ടായ ഉരുൾപൊട്ടലിൽ ജില്ലയ്ക്ക് ആവശ്യമായ സഹായം എത്തിക്കാൻ കേന്ദ്രമന്ത്രിമാരുമായി സംസാരിക്കുമെന്നും വയനാടിന് സാധ്യമായ എല്ലാ സഹായങ്ങളുമെത്തിക്കുമെന്നും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മുഖ്യമന്ത്രി, ജില്ലാകളക്ടർ എന്നിവരുമായി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഊർജിതമായ രക്ഷപ്രവർത്തനം നടക്കുന്നുണ്ടെന്ന് അവർ അറിയിച്ചതായി രാഹുൽ എക്സിൽ കുറിച്ചു. എല്ലാ ഏജൻസികളുമായി ചേർന്ന് ഏകോപനം ഉണ്ടാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദുരന്തത്തിൽ അഗാധമായ വേദന രേഖപ്പെടുത്തിയ അദ്ദേഹം എല്ലാ യുഡിഎഫ് പ്രവർത്തകരും ഭരണകൂടത്തിനൊപ്പം ചേർന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാവണമെന്നും ആഹ്വാനം ചെയ്തു.
Read Moreനൂറോളം വീടുകളുടെ പൊടിപോലും കാണാനില്ല: മുന്നൂറോളം പേരെ കാണാതായി; ഉരുൾപൊട്ടലിനിരയായവരിൽ ഏറെയും എസ്റ്റേറ്റ് തൊഴിലാളി ജീവനക്കാർ
കൽപ്പറ്റ: ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ മുന്നൂറോളം പേരെ കാണാതായതായാണ് പ്രദേശവാസികൾ പങ്കുവയ്ക്കുന്ന വിവരം. ചൂരൽമല ഹയർസെക്കൻഡറി സ്കൂളിനു സമീപത്തായി ഉണ്ടായിരുന്ന എഴുപതോളം വീടുകൾ അവിടെ കാണാനില്ല. കൂറ്റൻപാറക്കഷണങ്ങളും മരങ്ങളും മണ്ണും ചെളിയും കുതിച്ചെത്തി വീടുകൾ ഇടിച്ചു നിരത്തി. വീടുകളുണ്ടായിരുന്ന സ്ഥലത്തു കൂടി മലവെള്ളം കുതിച്ചൊഴുകുകയാണ്. എഴുപതോളം വീടുകളിലെ കുടുംബങ്ങളെക്കുറിച്ച് യാതൊരു വിവരവും ഇന്ന് ഉച്ചവരെ ലഭിച്ചിട്ടില്ല. ചൂരൽമലയിലെ എച്ച്എംഎലിന്റെ ആശുപത്രിയുടെ സമീപത്തെ എസ്റ്റേറ്റ് പാടിയും നാമാവശേഷമായി. ഇവിടെ ആറു റൂമുകളിലായാണ് കുടുംബങ്ങൾ താമസിച്ചിരുന്നത്. മുണ്ടക്കൈയിലെ എസ്റ്റേറ്റ് പാടികളും ഉരുൾപൊട്ടലിൽ തകർന്നിട്ടുണ്ട്. രക്ഷാപ്രവർത്തകർക്ക് പുഴ കടന്ന് മറുകരയിലെത്താൻ സാധിച്ചാൽ മാത്രമേ വ്യക്തമായ വിവരങ്ങൾ പുറത്തുവരികയുള്ളു. ഉരുൾപൊട്ടലിനെ തുടർന്ന് പുഴയുടെ ഗതിമാറി ചൂരൽമല സ്കൂളിനുള്ളിലൂടെയാണ് മലവെള്ളം കുതിച്ചൊഴുകുന്നത്. സ്കൂൾ കെട്ടിടത്തിന് കനത്ത നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. എസ്റ്റേറ്റുകളിൽ ജോലിയെടുത്തു ജീവിക്കുന്ന പാവപ്പെട്ട കുടുംബങ്ങളാണ് ഉരുൾപൊട്ടലിനിരയായവരിലേറെയും. സ്കൂളിനു സമീപത്തുള്ള ഭൂമിയിൽ നിന്നാണ് ആളുകൾ നിരവധി…
Read Moreനടുങ്ങിവിറച്ച് വയനാട്; ജില്ലയിലെ ഏറ്റവും വലിയ പ്രകൃതിദുരന്തം; മരണ സംഖ്യ 44; നിരവധി പേര് മണ്ണിനടിയില്‍; ഉറ്റവരെ കാണാതെ നിലവിളിച്ച് ഒറ്റപ്പെട്ടുപോയവർ
കൽപ്പറ്റ: വയനാട് കണ്ടതിൽ വച്ചേറ്റവും ജീവഹാനിയുണ്ടാക്കിയ ഉരുൾപൊട്ടലാണ് ഇന്നലെ രാത്രിയും ഇന്നു പുലർച്ചെയുമായി ചൂരൽമല പുഞ്ചിരിമട്ടത്തുണ്ടായത്. 2019 ഓഗസ്റ്റ് എട്ടിന് രാത്രിയിൽ മേപ്പാടി പുത്തുമല പച്ചക്കാടുണ്ടായ ഉരുൾപൊട്ടലിൽ 17 മനുഷ്യജീവനുകളാണ് പൊലിഞ്ഞത്. അതിൽ അഞ്ചുപേരെ ഇനിയും കണ്ടെത്താനായിട്ടില്ല. വയനാട്ടിലെ മേപ്പാടി പഞ്ചായത്തില്‍പ്പെട്ട മുണ്ടക്കൈയിലും സമീപപ്രദേശമായ ചൂരല്‍മലയിലും ഇന്നു പുലര്‍ച്ചെ ഉണ്ടായ ഉരുള്‍പൊട്ടലില്‍ 44 പേർ മരിച്ചതായാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട്. നിരവധി പേര് മണ്ണിനടിയില്‍ പുതഞ്ഞിട്ടുണ്ടാകുമെന്നാണ് നിഗമനം. തങ്ങളുടെ ഉറ്റവർ മണ്ണിനടിയിൽ ഇനിയും ഉണ്ടെന്നാണ് അവിടെ ഒറ്റപ്പെട്ടുപോയവർ പങ്കുവയ്ക്കുന്ന വിവരം. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന ഭീതിയിലാണ് അധികൃതർ. ചൂരൽമല ടൗണിനു സമീപത്തുള്ള കോണ്‍ക്രീറ്റ് പാലം ഉരുൾപൊട്ടലിൽ തകർന്നതിനാൽ അട്ടമല, മുണ്ടക്കൈ ഭാഗത്തേക്കു രക്ഷാപ്രവർത്തകർക്കു പോകാൻ കഴിഞ്ഞിട്ടില്ല. മുണ്ടക്കൈ, അട്ടമല, ചൂരൽമല ഡിവിഷനുകൾ പൂർണമായും ഒറ്റപ്പെട്ടു. അവിടെയുള്ള നിരവധി വീടുകൾ ഒഴുകിപ്പോയി. രക്ഷാപ്രവർത്തകർക്ക് അങ്ങോട്ടു കടന്നുചെല്ലാൻ സാധിച്ചാൽ മാത്രമേ…
Read Moreആരെങ്കിലും ഓടിവരണേ… എന്നെ രക്ഷിക്കണേ… വയനാട്ടിലെ ഉരുൾപൊട്ടലിൽ ചെളിയിൽ പുതഞ്ഞ് കിടക്കുന്ന മനുഷ്യൻ; കരളയിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
കല്‍പ്പറ്റ: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 26 ആയി. ഇതില്‍ രണ്ടു പേര് കുട്ടികളാണ്. സ്ഥലത്ത് മലവെള്ളപ്പാച്ചിൽ തുടരുന്നതിനാൽ രക്ഷാപ്രവര്‍ത്തനം ദുഷ്ക്കരമാണ്. മുണ്ടക്കൈ നിന്ന് ഏറ്റവും ഹൃദയഭേദകമായ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ആർത്തലച്ച് പെയ്യുന്ന മഴയിൽ ജീവന്റെ രക്ഷയ്ക്കായി കേഴുന്ന ഒരാളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. കുത്തി ഒലിച്ചു വരുന്ന വെള്ളത്തോടൊപ്പം ചെളിയും അടിഞ്ഞ് കൂടുന്നതിനാൽ അദ്ദേഹത്തിന് രക്ഷപെടാൻ ബുദ്ധിമുട്ടാണ്. ചെളിയിൽ കിടന്ന് അദ്ദേഹം രക്ഷയ്ക്കായ് കേഴുന്നത് വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കും. അദ്ദേഹത്തെ രക്ഷപെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടക്കുകയാണ് അതേസമയം, മുണ്ടക്കൈയിലെ 400ലധികം കുടുംബങ്ങളാണ് ഒറ്റപ്പെട്ടുകിടക്കുന്നത്. ഉരുള്‍പൊട്ടലില്‍ ചൂരല്‍മലയിലെ പാലം തകര്‍ന്നു. നിരവധി പേരെ പരിക്കുകളോടെ മേപ്പാടി വിംസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 33 പേരാണ് ഇവിടെ ചികിത്സയിലുള്ളത്. മുണ്ടക്കൈയില്‍ മാത്രം നാനൂറോളം കുടുംബങ്ങളാണുള്ളത്. അട്ടമലയിലെ വീടുകളെല്ലാം ഒലിച്ചുപോയതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. ഉരുള്‍പൊട്ടലില്‍…
Read Moreവയനാട്ടിലെ ദുരന്ത ഭൂമിയിൽ രക്ഷാപ്രവർത്തകർക്കും ദുരന്തമനുഭവിക്കുന്നവർക്കും ഭക്ഷണം ഒരുക്കി നൽകു മെന്ന് ഷെഫ് സുരേഷ് പിള്ള
കൽപ്പറ്റ: വയനാട്ടിലെ ദുരന്ത ഭൂമിയിൽ രക്ഷാപ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും ദുരന്തമനുഭവിക്കുന്നവരുമായി ആയിരത്തോളംപേർക്ക് ബത്തേരിയിലെ സഞ്ചാരി റെസ്റ്റോറന്റിൽ ഭക്ഷണം ഒരുക്കുമെന്ന് ഷെഫ് സുരേഷ് പിള്ള. ഭക്ഷണം അവിടേക്ക് എത്തിച്ചു കൊടുക്കാനുള്ള സംവിധാനം ഒരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… പ്രിയരേ, വയനാട്ടിലെ ദുരന്ത ഭൂമിയിൽ രക്ഷാപ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും ദുരന്തമനുഭവിക്കുന്നവർക്കുമായി ആയിരത്തോളംപേർക്ക് ബത്തേരിയിലെ സഞ്ചാരി റെസ്റ്റോറന്റിൽ ഭക്ഷണം ഒരുക്കുകയാണ്…! അവിടെ എത്തിച്ചു കൊടുക്കാനുള്ള സംവിധാനം ഒരുക്കുകയാണ്. ബന്ധപ്പെടേണ്ട നമ്പർ Noby 91 97442 46674 Aneesh +91 94477 56679
Read Moreചൂരൽമലയിലെ ഉരുൾപ്പൊട്ടൽ; പോത്തുകല്ലിലെ പുഴയിലൂടെ ഒഴുകിയെത്തിയത് മൂന്ന് വയസ് തോന്നിക്കുന്ന കുട്ടിയുടെ മൃതദേഹം
മലപ്പുറം: മലപ്പുറം പോത്തുകല്ലിലെ കുത്തിയൊഴുകുന്ന പുഴയിൽ മൂന്നുവയസുള്ള കുട്ടിയുടേതെന്ന് തോന്നിക്കുന്ന മൃതദേഹം കണ്ടെത്തി. വയനാട് ചൂരൽമലയിലെ ഉരുൾപൊട്ടലിൽ അപകടത്തിൽപ്പെട്ടതാകാമെന്നാണ് നിഗമനം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഉരുൾ പൊട്ടലിൽ ചൂരല്‍മല ടൗണിന്റെ ഒരു ഭാഗം ഒലിച്ചുപോയി. ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ നിരവധി വീടുകള്‍ തകര്‍ന്നു. വെള്ളാര്‍മല സ്കൂള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. മുണ്ടക്കൈയിൽ പുലര്‍ച്ചെ ഒന്നിനും നാലിനുമാണ് ഉരുള്‍പൊട്ടലുണ്ടായത്. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി റവന്യൂ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം വയനാട്ടിലേക്ക് തിരിച്ചു.
Read More