ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വികാസവും ഇതുകൊണ്ടുണ്ടാകുന്ന ഗുണഗണങ്ങളും ദോഷഫലങ്ങളുമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. വിവിധ മേഖലകളില്‍ ഇതിനോടകം നിര്‍മിതബുദ്ധി കയറിക്കൂടിയിരിക്കുന്നു.സിനിമാ മേഖലയില്‍ എ.ഐ സാങ്കേതികവിദ്യ ഫലപ്രദമായി എങ്ങനെ ഉപയോഗിക്കും എന്ന ചിന്തയിലാണ് സംവിധായകരും നിര്‍മാതാക്കളും. ചിത്രീകരണം പുരോഗമിക്കുന്ന ‘വെപ്പണ്‍’ എന്ന തമിഴ് ചിത്രത്തില്‍ നിര്‍മിതബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു രംഗം ചിത്രീകരിക്കുന്നെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. സത്യരാജിനെ നായകനാക്കി ഗുഹന് സെന്നിയപ്പന്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രമാണ് വെപ്പണ്‍. അതിമാനുഷികശക്തിയുള്ള മിത്രന് എന്ന കഥാപാത്രമായാണ് സത്യരാജ് ചിത്രത്തില്‍ എത്തുന്നത്. സത്യരാജിന്റെ ചെറുപ്പകാലം കാണിക്കുന്ന രംഗങ്ങളില്‍ എ.ഐ ടെക്നോളജി ഉപയോഗിച്ചുവെന്നാണ് സംവിധായകന് ഗുഹന് വ്യക്തമാക്കിയിരിക്കുന്നത്. ഇതേപ്പറ്റി ഗുഹന്റെ വാക്കുകള്‍ ഇങ്ങനെ…അതിമാനുഷിക ശക്തിയുള്ള കഥാപാത്രമാണ് സത്യരാജ് സാറിന്റേത്. എങ്ങനെയാണ് ഈ കഥാപാത്രത്തിന് ശക്തി ലഭിക്കുന്നതെന്ന് വിശദീകരിക്കുന്ന രംഗമുണ്ട് ചിത്രത്തില്‍. ഈ രംഗത്തിലാണ് ഞങ്ങള്‍ എ.ഐ ഉപയോഗിച്ച് അദ്ദേഹത്തിന്റെ ചെറുപ്പകാലം സൃഷ്ടിച്ചത്. എ.എ നിര്‍മിതമായ…
Read More