തെന്നിന്ത്യന്‍ സിനിമയിലെ മിന്നുംതാരങ്ങളിലൊരാളായ വിശാല്‍ പ്രായം 46 ആയെങ്കിലും ഇതുവരെ വിവാഹിതനായിട്ടില്ല. ഇടയ്ക്കിടെ താരത്തിന്റെ പേര് ഓരോ നടിമാരോട് ചേര്‍ത്ത് വരാറുണ്ട്. അഭിനയത്തിന് പുറമെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്കുന്ന നടന്മാരില് ഒരാളാണ് വിശാല്‍. സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന സിനിമാപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മറ്റും ഒട്ടേറെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ വിശാലിന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്. ഇപ്പോഴിതാ തന്റെ മകളെ പൊതുവേദിയില്‍ പരിചയപ്പെടുത്തിയിരിക്കുകയാണ് നടന് വിശാല്‍. വിശാലും എസ് ജെ സൂര്യയും നായകന്മാരാകുന്ന പുതിയ ചിത്രം മാര്‍ക്ക് ആന്റണി എന്ന ചിത്രത്തിന്റെ ട്രെയ്ലര് ലോഞ്ച് ചടങ്ങിനിടയിലാണ് ആന്റണ്‍ മേരി എന്ന തന്റെ മകളെ വിശാല്‍ പൊതുവേദിക്ക് പരിചയപ്പെടുത്തിയത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ…ഞാന്‍ വിവാഹിതനല്ലെന്ന് എല്ലാവര്ക്കും അറിയാം. പക്ഷേ, എനിക്ക് ഒരു മകളുണ്ട് എന്ന് പറഞ്ഞായിരുന്നു വിശാല്‍ മകളെ വേദിയിലേക്ക് വിളിച്ചത്. മകളുടെ പേര് ആന്റണ്‍ മേരി എന്നാണെന്നും അവള് ചെന്നൈയിലെ സ്റ്റൈല്ലാമേരിസ് കോളേജിലെ…
Read MoreTag: wedding
ഇപ്പോള്‍ എല്ലാവര്ക്കും സന്തോഷമായില്ലേ ! വിവാഹത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി മീര നന്ദന്
നടി, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ മലയാളികള്‍ക്ക് സുപരിചിതയാണ് മീര നന്ദന്. ഇപ്പോള്‍ അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയാണ് താരം. രണ്ട് വര്‍ഷമായി ദുബായിലെ റേഡിയോ കമ്പനികളില്‍ റേഡിയോ ജോക്കിയായി പ്രവര്‍ത്തിച്ചുവരുന്നു. എപ്പോഴാണ് വിവാഹം എന്നതാണ് മീര പലപ്പോഴും നേരിടുന്ന ഒരു ചോദ്യം. ഇപ്പോള്‍ അതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. തന്റെ കാര്യങ്ങള്‍ എല്ലാം തനിച്ച് നോക്കാന്‍ പറ്റുന്നുണ്ട് എന്ന് പറഞ്ഞ നടി , വിവാഹത്തിന് പൂര്‍ണമായി റെഡിയായിട്ടില്ല എന്നാണ് ഇപ്പോഴും പറയുന്നത്. എന്റെ കാര്യങ്ങള്‍ നോക്കാനെല്ലാം പഠിച്ചു എന്നത് സത്യമാണ്. പക്ഷെ കല്യാണം കഴിക്കാന്‍ ഞാന്‍ റെഡിയായിട്ടില്ല. മാനസികമായി ഒരാള്‍ കല്യാണത്തിന് റെഡിയാവുമ്പോള്‍ മാത്രമേ വിവാഹം ചെയ്യാന്‍ പാടുള്ളൂ. ഒരാളെ ഇംപ്രസ് ചെയ്യിപ്പിക്കുന്ന കാര്യത്തില്‍ താന്‍ അമ്പേ പരാജയമാണെന്നും മീര പറഞ്ഞു. 2015ല്‍ ദുബായിലെ റെഡ് എഫ്. എം എന്ന റേഡിയോ സ്റ്റേഷനില്‍ റേഡിയോ ജോക്കിയായി…
Read Moreപെണ്‍കുട്ടികള്‍ എപ്പോള്‍ ഒകെ ആണെന്ന് തോന്നുന്നുവോ അപ്പോള്‍ മാത്രം വിവാഹം കഴിക്കൂ ! പ്രായം നോക്കേണ്ടെന്ന് മീര നന്ദന്
മിനിസ്ക്രീന്‍ അവതാരകയായി എത്തി പിന്നീട് സിനിമയില്‍ ചേക്കേറിയ താരമാണ് മീര നന്ദന്. പ്രശസ്ത സംവിധായകന് ലാല്‍ ജോസ് ദിലീപിനെ നായകനാക്കി ഒരുക്കിയ ‘മുല്ല’ ആയിരുന്നു മീരിയുടെ ആദ്യ ചിത്രം. അഭിനേത്രി എന്നതില്‍ ഉപരി ഒരു മികച്ച ഗായിക കൂടിയാണ് മീര നന്ദന്. മുല്ലയുടെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ തമിഴത്തേക്കും തെലുങ്കിലേക്കും ചേക്കേറിയ നടി അവിടേയും തന്റെ വ്യക്തി മുദ്ര പതിപ്പിച്ചിരുന്നു. പുതിയ മുഖം, കേരള കഫേ, എല്‍സമ്മ എന്ന ആണ്‍കുട്ടി, സീനിയേഴ്സ്, മല്ലൂസിംഗ്, വാല്മീകി, തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ നടി മലയാളത്തില്‍ അഭിനയിച്ചിരുന്നു. അതേ സമയം 2017ല്‍ പുറത്തിറങ്ങിയ ഗോള്‍ഡ് കോയിന്‍സ് എന്ന സിനിമയ്ക്ക് ശേഷം മീരാ നന്ദന് അഭിനയരംഗത്ത് നിന്നും ഇടവേള എടുത്തിരിക്കുയാണ്. ഇപ്പോള്‍ ദുബായിയില്‍ റേഡിയോ ജോക്കിയായി ജോലി നോക്കുന്ന മീരാ നന്ദന് മോഡലിംഗ് രംഗത്തും സജീവമാണ്. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമായ…
Read Moreവിവാഹത്തിന് ക്ഷണിച്ചത് ആകെ മൂന്നുപേരെ മാത്രം ! പങ്കാളിയെ ക്ഷണിച്ചില്ലെങ്കില്‍ പങ്കെടുക്കില്ലെന്ന് വരന്റെ സുഹൃത്ത്
കല്യാണത്തിന് നാടടച്ച് വിളിക്കുകയെന്നത് നമ്മുടെ നാട്ടില്‍ പതിവുള്ള കാര്യമാണ്. ആരെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ അത് വലിയ പ്രയാസമുണ്ടാക്കുകയും ചെയ്യും. എത്ര ചെറിയ കല്യാണത്തിനു പോലും 100 പേരെങ്കിലും ഉണ്ടാവും. എന്നാല്‍ പാശ്ചാത്യലോകത്ത് വിവാഹം അടുത്ത ബന്ധുക്കളെ മാത്രം ഉള്‍പ്പെടുത്തിയാവും മിക്കവാറും നടത്തുക. എന്നാല്‍ അടുത്തിടെ ഒരു വരന് തന്റെ വിവാഹത്തിന് വെറും മൂന്ന് പേരെയാണ് ക്ഷണിക്കാന്‍ തീരുമാനിച്ചത്. വരന്റെ ആ തീരുമാനം മാറ്റാന്‍ കൂട്ടാക്കത്തതിനെത്തുടര്ന്ന് അയാളുടെ സുഹൃത്തുമായി അക്കാര്യത്തില്‍ തര്‍ക്കമുണ്ടായതായാണ് വാര്‍ത്ത. തന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ക്ഷണം കിട്ടിയ മൂന്ന് പേരില്‍ ഏറ്റവും പ്രധാനിയായ തന്റെ കൂട്ടുകാരന് അവന്റെ ജീവിത പങ്കാളിയെ കൂടെ വിവാഹത്തിന് ക്ഷണിച്ചില്ലെങ്കില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കില്ല എന്ന് പറഞ്ഞതായാണ് റെഡിറ്റില്‍ ഒരാള്‍ പോസ്റ്റ് ഇട്ടിരിക്കുന്നതെന്ന് ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തന്റെ പ്രതിശ്രുത വധുവും താനും ഈ വര്‍ഷം വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഇരുവരും പരമ്പരാഗത…
Read Moreകാമുകനൊപ്പം ഒളിച്ചോടാന്‍ യുവതിയ്ക്ക് വേണ്ട ഒത്താശ ചെയ്ത് ഭര്‍ത്താവ് ! കല്യാണം കഴിഞ്ഞ് 20-ാം ദിവസം യുവതിയും കാമുകനും ഒരുമിച്ചു
മഹാരാഷ്ട്രയില്‍ കാമുകനൊപ്പം ഒളിച്ചോടാന്‍ ഭാര്യയ്ക്ക് വേണ്ട എല്ലാ ഒത്താശയും ചെയ്ത് വിശാലമനസ്കനായ ഭര്‍ത്താവ്. വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് കാമുകനെ ഉപേക്ഷിച്ച് യുവതി തന്നെ വിവാഹം ചെയ്തതെന്ന് ഭര്‍ത്താവ് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നായിരുന്നു സഹായം. ബീച്ച്കില ഗ്രാമത്തിലാണ് സംഭവം. മെയ് പത്തിനായിരുന്നു സനോജ് കുമാറിന്റെ വിവാഹം. കല്യാണം കഴിഞ്ഞ് കുറച്ചുദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഭാര്യ അസന്തുഷ്ടയാണെന്ന് ഭര്‍ത്താവ് തിരിച്ചറിയുകയായിരുന്നു. അന്വേഷിച്ചപ്പോള്‍ ഭാര്യയ്ക്ക് മറ്റൊരു യുവാവുമായി പ്രണയം ഉണ്ടെന്നും കണ്ടെത്തി. കഴിഞ്ഞ പത്തുവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നും സനോജ് കുമാറിന് മനസിലായി. വ്യത്യസ്ത ജാതിയില്‍പ്പെട്ടവരായിരുന്നത് കൊണ്ടാണ് ഇരുവര്‍ക്കും വിവാഹം കഴിക്കാന്‍ സാധിക്കാതിരുന്നത്. ഭാര്യയുടെ സങ്കടം തിരിച്ചറിഞ്ഞ സനോജ്, കാമുകനൊപ്പം ഒളിച്ചോടാന്‍ സഹായം ചെയ്ത് കൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. കല്യാണം കഴിഞ്ഞ് 20 ദിവസത്തിന് ശേഷമാണ് ഇരുവരും ഒളിച്ചോടാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇരുവരെയും നാട്ടുകാര്‍ പിടികൂടി പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. തുടര്‍ന്ന് ഭര്‍ത്താവിനെയും വീട്ടുകാരെയും സ്റ്റേഷനിലേക്ക്…
Read Moreഅമേയ മാത്യു വിവാഹിതയാകുന്നു! പ്രതിശ്രുത വരന്റെ മുഖം ഒളിപ്പിച്ച്; കണ്ടുപിടിച്ച് ആരാധകര്‍
കരിക്ക് വെബ് സീരീസിലൂടെ ശ്രദ്ധേയയായ നടി അമേയ മാത്യു വിവാഹിതയാകുന്നു. അമേയ തന്നെയാണ് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. എന്നാല്‍ പ്രതിശ്രുത വരന്റെ മുഖം വെളിപ്പെടുത്തിയില്ല. അതോടെ ആരാണ് അമേയയുടെ വരന് എന്ന അന്വേഷണത്തിലായി ആരാധകര്‍. മോതിരങ്ങള്‍ പരസ്പരം കൈമാറി. ഞങ്ങളുടെ സ്നേഹം എന്നെന്നേക്കുമായി വലയം ചെയ്യപ്പെട്ടിരിക്കുന്നു’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ അമേയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. പിന്നീട് ആരാധകരില്‍ ഒരാളാണ് പ്രതിശ്രുത വരന് കിരണ്‍ കാട്ടികാരന്‍ ആണെന്ന് കണ്ടെത്തിയത്. വിവാഹമോതിരം കൈമാറിയ ചിത്രം കിരണും തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. ഇരുവരുടേതും പ്രണയവിവാഹമാണ്. തിരുവനന്തപുരം സ്വദേശിയായ അമേയ ‘കരിക്ക്’ വെബ് സീരീസിലൂടെയാണ് പ്രശസ്തയായത്. ആട് 2, ദി പ്രീസ്റ്റ്, തിരിമം, വൂള്‍ഫ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.
Read Moreനൂറിന് എന്നും പല്ല് തേക്കാറില്ല ! ഇതൊക്കെ ഒരു മേക്ക് ബിലീഫാണെന്നാണ് നൂറിന് പറയുന്നത്; പ്രതിശ്രുത വരന് പറയുന്നതിങ്ങനെ…
ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് നൂറിന് ഷെരീഫ്. പ്രിയാ വാര്യര്‍ കണ്ണിറുക്കിക്കാട്ടിയാണ് ആളുകളുടെ ഇഷ്ടം പിടിച്ചു പറ്റിയതെങ്കില്‍ തന്റെ ചുരുളന്‍ മുടിയിലൂടെ യുവാക്കളുടെ ഹൃദയത്തില്‍ ഇടം പിടിക്കുകയായിരുന്നു നൂറിന്. പിന്നീട് തെലുങ്ക് സിനിമയിലും താരം അഭിനയിച്ചു. സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള നൂറിന് തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ഇരുപത്തിനാലുകാരിയായ നൂറിന് ഇതുവരെ ഏഴോളം സിനിമകള്‍ ചെയ്തു. കൂടാതെ ഉപ്പും മുളകും അടക്കമുള്ള പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. നിരവധി ഫാഷന്‍ഷോകളിലും പങ്കെടുത്തിട്ടുണ്ട് താരം. അടുത്തിടെയായിരുന്നു നൂറിന്റെ വിവാഹ നിശ്ചയം. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് നൂറിന് വിവാഹിതയാകാന്‍ പോകുന്നത്. നടനും തിരക്കഥാകൃത്തുമായ ഫഹിം സഫറാണ് വരന്. ദീര്‍ഘനാളുകളായി ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. ബേക്കലിലെ ഒരു റിസോര്‍ട്ടില്‍ വെച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ്…
Read Moreദയവായി ഈ വിവാഹത്തിന് വരരുതേ ! വിവാഹ ക്ഷണക്കത്ത് കിട്ടിയ ആളുകള്‍ അമ്പരന്നു; സംഭവം ഇങ്ങനെ…
വിവാഹ ക്ഷണക്കത്ത് ആകര്ഷകരമാക്കാന് പലരും ശ്രമിക്കാറുണ്ട്. എന്നാല്‍ ക്ഷണക്കത്തിന്റെ ഉദ്ദേശശുദ്ധിയ്ക്ക് നേര്‍വിപരീതമായ പിഴവ് കത്തില്‍ കടന്നുകൂടിയാല്‍ എന്താവും അവസ്ഥ. അത്തരത്തിലൊരു പിശകാണ് ഇവിടെ ഒരു വിവാഹ ക്ഷണക്കത്തില്‍ സംഭവിച്ചിരിക്കുന്നത്. തെറ്റ് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്ന ഒരു ക്ഷണക്കത്താണ് ഇപ്പോള്‍ വൈറലാകുന്നത്. വളരെ കാവ്യാത്മകമായിട്ടാണ് ഈ ക്ഷണക്കത്ത് തയാറാക്കിയിരിക്കുന്നത്. ഇതിനായി ഒരു കവിതയാണ് വിവാഹ ക്ഷണക്കത്തില്‍ കൊടുത്തിരിക്കുന്നത്. എന്നാല്‍ ചെറിയൊരു വാക്ക് വിട്ട് പോയതോടെ ക്ഷണക്കത്തിന്റെ അര്‍ത്ഥം തന്നെ മാറിപ്പോയി. വളരെ സ്നേഹത്തോടെയാണ് ഈ ക്ഷണക്കത്ത് അയക്കുന്നത്, ദയവായി ഈ വിവാഹത്തിന് വരുന്ന കാര്യം താങ്കള്‍ മറക്കൂ’ എന്നാണ് ഹിന്ദിയിലെഴുതിയിരിക്കുന്ന കത്ത് വിവര്‍ത്തനം ചെയ്യുമ്പോഴുള്ള അര്‍ത്ഥം. അതേസമയം, ക്ഷണക്കത്ത് കിട്ടിയവരൊക്കെ അന്തംവിട്ടുപോയി. കല്യാണത്തിന് വരരുത് എന്നാണോ കല്യാണത്തിന് ക്ഷണിച്ചവര്‍ ഉദ്ദേശിച്ചത് എന്നായിരുന്നു എല്ലാവരുടേയും സംശയം. എന്നാല്‍ ക്ഷണക്കത്ത് അച്ചടിച്ച സ്റ്റുഡിയോയ്ക്കാണ് തെറ്റ് പറ്റിയത്. വിവാഹത്തിന് ക്ഷണിച്ച…
Read Moreപ്രണയം വീട്ടില്‍ അവതരിപ്പിക്കേണ്ട ഒരു ആവശ്യവും വരത്തില്ല ! തുറന്നു പറച്ചിലുമായി അഹാന കൃഷ്ണ…
തന്റെ സങ്കല്‍പ്പത്തിലെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാകണം എന്ന ചോദ്യത്തോട് പ്രതികരിച്ച് നടി അഹാന കൃഷ്ണ. ഒരു അഭിമുഖത്തിനിടെയായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്.ഒരു ക്ലീഷേ ചോദ്യമാണ് എന്ന് പറഞ്ഞു കൊണ്ടായിരുന്നു അഹാനയോട് സങ്കല്‍പ്പത്തിലുള്ള ആളെ കുറിച്ച് ആങ്കര്‍ ചോദിക്കുന്നത്. എന്നാല്‍ അഹാനയ്ക്ക് ആ ചോദ്യം ഇഷ്ടമായില്ല. ”ഒറ്റ അടി വച്ച് തരും, ക്ലീഷേ പോലും ചവറ് ചോദ്യം” എന്നാണ് അഹാന മറുപടി നല്‍കിയത്. ”എനിക്ക് എണീറ്റ് നടക്കാന്‍ കഴിയുന്നിടത്തോളം സിനിമയില്‍ അഭിനയിക്കണം എന്നാണ് ആഗ്രഹം” എന്നും അഹാന പറയുന്നുണ്ട്. എന്നാല്‍ പിന്നീട് വിവാഹത്തെ കുറിച്ച് അഹാന സംസാരിക്കുന്നുണ്ട്. ”ഞാന്‍ റിയല്‍ ആയ ആളാണ്, അതുകൊണ്ട് തന്നെ എന്റെ പാര്‍ട്ണറും റിയല്‍ ആയിരിക്കണം എന്നുണ്ട്. വിവാഹത്തെ കുറിച്ച് വീട്ടില്‍ യാതൊരു സംസാരവും ഇല്ല. ആരെ വിവാഹം കഴിക്കണോ അവരെ വിവാഹം കഴിച്ചോ എന്ന മൈന്‍ഡ് സെറ്റ് ആണ് എന്റെ വീട്ടില്‍.”…
Read Moreവരന് ആളെങ്ങനെയുണ്ടെന്നറിയാന് വധു പോലീസ് സ്റ്റേഷനില്‍ ! പോലീസ് പറഞ്ഞ കാര്യങ്ങള്‍ കേട്ടതോടെ വിവാഹം ഉപേക്ഷിച്ചു…
വിവാഹം ആലോചിക്കുമ്പോള്‍ വധുവിനെയും വരനെയും കുറിച്ച് അവരുടെ നാട്ടില്‍ തിരക്കുന്നത് നമ്മുടെ നാട്ടില്‍ പതിവുള്ള ഒരു കാര്യമാണ്. ഇത്തരത്തില്‍ പ്രതിശ്രുധ വരനെക്കുറിച്ച് അന്വേഷിക്കാന്‍ പെണ്കുട്ടിയെത്തിയതാവട്ടെ വരന്റെ നാട്ടിലെ പോലീസ് സ്റ്റേഷനിലും. എന്നാല്‍ പോലീസില്‍ നിന്നുള്ള വിവരം കേട്ട് പെണ്‍കുട്ടിയും വീട്ടുകാരും അക്ഷരാര്‍ഥത്തില്‍ ഞെട്ടി. താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന ആള് ലഹരി ഉപയോഗിക്കുന്ന ആളാണെന്നും കേസില്‍ പ്രതിയാണെന്നുമറിഞ്ഞതോടെ തന്റെ ഭാവി ജീവിതം രക്ഷിച്ചതിനു പോലീസിനു നന്ദിയും പറഞ്ഞാണ് പെണ്‍കുട്ടി മടങ്ങിയത്. ഈ സംഭവ കഥ വെളിപ്പെടുത്തി നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എം.എ.മാത്യു നടത്തിയ പ്രസംഗം ഇപ്പോള്‍ വൈറലാണ്. നാലു മാസം മുന്‍പ് നടന്ന സംഭവം കഴിഞ്ഞ ഡിസംബര്‍ 24ന് കാസര്‍കോട് നടന്ന ലഹരി വിരുദ്ധ ബോധല്‍ക്കരണ ക്ലാസിലായിരുന്നു ഇദ്ദേഹം ഈ വിവരിച്ചത്. പ്രസംഗത്തിന്റെ വിഡിയോയ്ക്ക് പിന്നീട് വ്യാപകമായി പ്രചാരണം ലഭിച്ചു. പ്രതിശ്രുത വധുവും സഹോദരിയും മാതാവുമാണ് കാസര്‍കോട്…
Read More