ദിലീപിന്റെ വീട്ടില്‍ ഇപ്പോള്‍ സന്തോഷപ്പൂരമാണ്. പോയ വര്‍ഷത്തില്‍ കൈവിട്ടുപോയ പല സന്തോഷങ്ങളും തിരികെ പിടിച്ചിരിക്കുകയാണ് താരം. അടുത്തിടെയായിരുന്നു മകളുടെ നൂലുകെട്ട് ചടങ്ങ് നടത്തിയത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. കാവ്യ മാധവന് ഗര്‍ഭിണിയാണെന്ന തരത്തില്‍ നിരവധി തവണ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നുവെങ്കിലും ആ സന്തോഷം പങ്കുവെച്ച് താരപിതാവ് രംഗത്തെത്തിയതോടെയാണ് ആരാധകര്‍ക്ക് ആശ്വാസമായത്. കാവ്യ മാധവന്റെ പിറന്നാളും ബേബി ഷവര്‍ പാര്‍ട്ടിയും ഒരുമിച്ചായിരുന്നു ആഘോഷിച്ചത്. മീനാക്ഷിക്ക് പിന്നാലെ കുടുംബത്തിലേക്കെത്തിയ മകള്‍ക്ക് മഹാലക്ഷ്മിയെന്നാണ് പേര് നല്‍കിയത്. വിജയദശമി ദിനത്തിലായിരുന്നു മകള്‍ ജനിച്ചത്. മഹാലക്ഷ്മിയെന്ന പേര് നല്‍കിയത് മീനാക്ഷിയാണെന്നുള്ള വിവരമാണ് പുറത്തുവന്നത്. കുഞ്ഞനിയത്തിയുടെ വരവില്‍ സന്തോഷിച്ച താരപുത്രിയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. പഠന തിരക്കുകളുമായി ബന്ധപ്പെട്ട് ചെന്നൈയിലാണ് മീനാക്ഷി.കഴിഞ്ഞ തവണത്തെപ്പോലെയല്ല ഇത്തവണത്തെ വിവാഹ വാര്‍ഷിക ആഘോഷത്തില്‍ മഹാലക്ഷ്മിയും ഒപ്പമുണ്ട്. ഒന്നിന് പുറകെ ഒന്നൊന്നായി ആഘോഷങ്ങളുടെ…
Read More