വരന്റെ കുടുംബം നല്കിയ വിവാഹവസ്ത്രം വില കുറഞ്ഞതാണെന്ന് ആരോപിച്ച് വധു വിവാഹത്തില്‍ നിന്നു പിന്മാറി. ഉത്തരാഖണ്ഡിലെ ഹല്ധ്വനിയിലാണ് സംഭവം. വരന്റെ കുടുംബം നല്കിയ ലെഹങ്ക വില കുറഞ്ഞതും ഗുണമേന്മയില്ലാത്തതും ആണെന്നായിരുന്ന വധുവിന്റെ ആരോപണം. ഈ വര്‍ഷം ജൂണിലായിരുന്നു വിവാഹനിശ്ചയം. നവംബര്‍ അഞ്ചിന് വിവാഹം നടത്താന്‍ തീരുമാനിച്ചു. എന്നാല്‍ ഇതിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് നാടകീയ സംഭവങ്ങള്‍. വിവാഹ വസ്ത്രമായി 10,000 രൂപയുടെ ലെഹങ്കയാണ് വരന്റെ അച്ഛന് യുവതിക്ക് നല്‍കിയത്. ഇത് വധുവിന് ഇത് തീരെ ഇഷ്ടപ്പെട്ടില്ല. ഇതോടെയാണ് വിവാഹത്തില്‍ നിന്നും പിന്മാറുകയാണെന്ന് യുവതി വരന്റെ കുടുംബത്തെ അറിയിച്ചത്. തുടര്‍ന്ന് കുടുംബങ്ങളും തമ്മില്‍ വഴക്കുണ്ടാവുകയും ഇരുകൂട്ടരും പോലീസിനെ സമീപിക്കുകയും ചെയ്തു. പോലീസ് ഇവരെ സമാധാനിപ്പിച്ച് തിരിച്ചയച്ചു. എന്നാല്‍ ക്ഷണക്കത്ത് ഉള്‍പ്പെടെയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയശേഷമുള്ള പിന്മാറ്റമായതിനാല് നഷ്ടപരിഹാരം ലഭിക്കണമെന്ന ആവശ്യവുമായി വരന്റെ കുടംബം വീണ്ടും പോലീസ് സ്റ്റേഷനിലെത്തി. തുടര്‍ന്ന് പോലീസിന്റെ…
Read More