സ്വന്തം വിവാഹദിനം വ്യത്യസ്ഥമായി ആഘോഷിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇന്നത്തെ തലമുറ. വേഷത്തിലും ആഢംബരത്തിലും പ്രത്യേകം ശ്രദ്ധ കൊടുക്കുന്നു. എന്നാല്‍ ലാളിത്യവും വിചിത്രതയും കൊണ്ട് ശ്രദ്ധേയമാകുകയാണ് ഒരു വിവാഹം. ഷോര്‍ട്സ് മാത്രം ധരിച്ചു വിവാഹവേദിയില്‍ ഇരിക്കുന്ന വരനാണു ചിത്രം വൈറലാകാന്‍ കാരണമായത്. പരമ്പരാഗത വിവാഹവസ്ത്രമാണു വധു ധരിച്ചിരിക്കുന്നത്. ആഭരണങ്ങളും മേക്കപ്പും വധുവിനെ സുന്ദരിയാക്കുന്നു. എന്നാല്‍ ഒപ്പമിരിക്കുന്ന വരന്റെ വേഷം ഒരു ചുവന്ന ഷോര്‍ട്സ് മാത്രമാണ്. ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ മുറിവുകള്‍ പറ്റിയിട്ടുണ്ട്. ഒരു കൈ അനങ്ങാതിരിക്കാനായി കെട്ടിവച്ചിട്ടുമുണ്ട്. ഇങ്ങനെ അസാധാരണമായ ഇവരുടെ വിവാഹചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. ഒപ്പം പലവിധ ഊഹാപോഹങ്ങളും പ്രചരിച്ചു. ഇതോടെ മാധ്യമങ്ങള്‍ നിജസ്ഥിതി അന്വേഷിച്ചു കണ്ടെത്തി പുറത്തു വിടുകയായിരുന്നു. കിഴക്കന്‍ ജാവയിലെ ലെന്‍ഗ്കോങ് സ്വദേശികളാണ് വധു എലിന്‍ഡ ഡ്വി ക്രിഷ്ടിയാനിയും വരന് സുപ്രാപ്ടോയും. ഏപ്രില്‍ 2ന് ആയിരുന്നു ഇരവുടെ വിവാഹം. വിവാഹത്തിന് നാലു ദിവസം മുമ്പ്…
Read MoreTag: wedding photoshoot
എന്റെ ഭാര്യയ്ക്കും വീട്ടുകാര്‍ക്കുമില്ലാത്ത പ്രശ്നം നാട്ടുകാര്ക്കെന്തിനാ ? ഷൂട്ട് ചെയ്യുമ്പോള്‍ അകത്ത് വസ്ത്രം ധരിച്ചിട്ടുണ്ടായിരുന്നു; പ്രതികരണവുമായി വൈറല്‍ ഫോട്ടോഷൂട്ടിലെ ദമ്പതികള്‍…
സേവ് ദ് ഡേറ്റ്, പ്രീവെഡ്ഡിംഗ്, പോസ്റ്റ് വെഡ്ഡിംഗ് ഫോട്ടോഷൂട്ടുകളുടെയും കാലമാണിത്. സിനിമയെ പോലും വെല്ലുന്ന രീതിയിലേക്ക് പല വെഡ്ഡിങ് ഷൂട്ട് മാറിക്കഴിഞ്ഞു. ഓരോ ദിവസവും പുതിയ രീതികളിലുള്ള ഫോട്ടോഷൂട്ടുകളാണ് നമ്മള് സോഷ്യല്‍ മീഡിയയിലൂടെ കണ്ടു വരുന്നത്. വെഡിങ് സ്റ്റോറീസ് ഫോട്ടോഗ്രഫി തയ്യാറാക്കിയ ഈ പുതിയ ഫോട്ടോഷൂട്ടാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയം. പെരുമ്പാവൂര്‍ സ്വദേശി ഋഷി കാര്‍ത്തിക്കിന്റെയും ഭാര്യ ലക്ഷ്മിയുടെയും ഫോട്ടോഷൂട്ടാണിത്. സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതാണ് ഫോട്ടോഷൂട്ടെന്ന വിമര്‍ശനവുമായി നിരവധിപേര്‍ രംഗത്തെത്തിയതോടെ ഇതില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദമ്പതികള്‍. ഇതേക്കുറിച്ച് ഋഷി പറയുന്നത് ഇങ്ങനെ…”എന്റെ ഭാര്യയ്ക്കൊപ്പം ഞാന്‍ നടത്തിയ ഷൂട്ട്. എന്റെ വീട്ടുകാര്‍ക്ക് പ്രശ്നമില്ല, ബന്ധുക്കള്‍ക്ക് പ്രശ്നമില്ല. പിന്നെ സമൂഹമാധ്യമങ്ങളില്‍ ആര്‍ക്കെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അത് ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല. ഷൂട്ട് ചെയ്യുമ്പോള്‍ വസ്ത്രം ധരിച്ചിട്ടുണ്ട്. ഷോര്‍ട്സിന്റെയും സ്ലീവ്ലസ് ഡ്രസ്സിന്റെയുമൊക്കെ മുകളിലാണ് പുതപ്പ് പുതച്ചത്. പക്ഷേ, ഷോര്‍ഡറും കാലും കാണുന്നതുമൊക്കെയാണ്…
Read More