വിവാഹസദ്യയ്ക്ക് കറി വിളമ്പുന്നതിനെച്ചൊല്ലി വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ തമ്മില്‍ വിവാഹപന്തലില്‍ പൊരിഞ്ഞയടി. ആര്യങ്കാവില്‍ നടന്ന വിവാഹത്തില്‍ സദ്യ വിളമ്പുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. കൂട്ടത്തല്ലില്‍ സ്ത്രീകള്‍ക്കടക്കം പരിക്കേറ്റു. കറി വിളമ്പുന്നതിനെ ചൊല്ലിയുണ്ടായ സംസാരം ഒടുവില്‍ ഏറ്റുമുട്ടലിന് വഴിവെയ്ക്കുകയായിരുന്നു. ആര്യങ്കാവ് പോലീസെത്തിയാണ് ഇരുകൂട്ടരെയും മാറ്റിയത്. മദ്യപിച്ച് വിവാഹത്തിനെത്തിയവരാണ് വഴക്കുണ്ടാക്കിയതെന്നാണ് ആരോപണം. സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആര്യങ്കാവ് സ്വദേശിനിയാണ് വധു. വരന് കടയ്ക്കല്‍ സ്വദേശിയും. ബന്ധുക്കള്‍ തമ്മില്‍ ഏറ്റുമുട്ടിയെങ്കിലും ഒന്നിച്ചു ജീവിക്കാനാണ് ഇവരുടെ തീരൂമാനം. ഇരുവരും വരന്റെ വീട്ടിലേക്ക് പോയി.
Read MoreTag: wedding stage
അരുതേ ചുംബിക്കരുതേ… വിവാഹവേദിയില്‍ വധുവും വരനും ചുംബിക്കാന്‍ ഒരുങ്ങുമ്പോള്‍ വിവാഹവേഷത്തില്‍ വരന്റെ മുന്‍കാമുകിയുടെ രംഗപ്രവേശം; എന്നെ ഉപേക്ഷിക്കരുതെന്ന് പൊട്ടിക്കരഞ്ഞുള്ള അപേക്ഷയും;വീഡിയോ വൈറല്‍…
പ്രണയവും പ്രണയത്തകര്‍ച്ചകളും സാധാരണമാണ്. എന്നാല്‍ പലപ്പോഴും പ്രണയത്തകര്‍ച്ചകളുടെ പരിണിതഫലങ്ങള്‍ വിവാഹവേദിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. മുന്‍കാമുകനും മുന്കാമുകിയുമൊക്കെ വിവാഹം കലക്കാന്‍ എത്താറുണ്ട്. ചിലപ്പോള്‍ വിവാഹവേദിയില്‍ വച്ച് പഴയ പ്രണയേതാവിനെ സ്വീകരിക്കുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്. ചൈനയിലും സംഭവിച്ചതും ഏകദേശം ഇത്തരമൊരു സംഭവമാണ്…എന്നാല്‍ അല്പം വ്യത്യസ്ഥതയുണ്ടെന്നു മാത്രം. പൂര്‍വ കാമുകന്റെ വിവാഹത്തിന് വധുവിന്റെ വേഷത്തിലെത്തി തന്നെ സ്വീകരിക്കണമെന്നാവശ്യപ്പെട്ട മുന്‍ കാമുകിയാണ് നാടകീയ രംഗങ്ങള്‍ക്ക് വഴിവെച്ചത്. വിവാഹ ചടങ്ങിനിടെ നവദമ്പതികള്‍ പരസ്പരം ചുമ്പിക്കാന്‍ തുടങ്ങുമ്പോഴാണ് ആദ്യ കാമുകിയുടെ രംഗപ്രവേശനം. വരന്റെ കൈകളില്‍ പിടിച്ചുവലിച്ച കരയാന്‍ ആരംഭിച്ചു. എല്ലാം സംഭവിച്ചുപോയി എന്റെ തെറ്റാണ് എല്ലാമെന്നും മാപ്പ് തരണമെന്നും തിരികെ വരൂ എന്നും പൊട്ടി കരഞ്ഞുകൊണ്ട് കാമുകി ആവര്‍ത്തിച്ച് പറഞ്ഞു. എന്നാല്‍ ഇത് കണ്ട് അമ്പരന്ന വരന് കാമുകിയുടെ കൈ തട്ടി മാറ്റുകയും അവരെ പിന്തിരിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. എന്നാല്‍ കാമുകി വീണ്ടും വീണ്ടും പൊട്ടിക്കരയുകയായിരുന്നു. സ്റ്റേജില്‍…
Read More