ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഒരു വിവാഹവേദിയില്‍ ഡിജെ മ്യൂസിക്കിനെച്ചൊല്ലി നടന്നത് പൊരിഞ്ഞ അടി. രണ്ടുവിഭാഗം ചേരിതിരിഞ്ഞ് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അക്രമം കണ്ട് സ്ത്രീകള്‍ അടക്കമുള്ളവര്‍ ഭയന്ന് പുറത്തേയ്ക്ക് ഓടുന്നന്നും ദൃശ്യങ്ങളില്‍ കാണാം. വടിയും ബെല്‍റ്റും ഉപയോഗിച്ചായിരുന്നു പരസ്പരമുള്ള മര്‍ദ്ദനം. സംഭവവുമായി ബന്ധപ്പെട്ട് ഒന്‍പത് പേരെ അറസ്റ്റ് ചെയ്തു. 20ഓളം പേര്‍ക്കെതിരെ കേസെടുത്തതായും അന്വേഷണം നടക്കുന്നതായും ഗാസിയാബാദ് പൊലീസ് അറിയിച്ചു. എസ്പി നേതാവ് അഖിലേഷ് യാദവാണ് വീഡിയോ പങ്കുവെച്ചത്. യോഗി സര്‍ക്കാരിന്റെ കീഴില്‍ ക്രമസമാധാനനില തകര്‍ന്നതായി കുറ്റപ്പെടുത്തി കൊണ്ടാണ് അഖിലേഷ് യാദവ് വീഡിയോ പങ്കുവെച്ചത്.
Read MoreTag: wedding venue
ഇവിടാരും കറി തന്നില്ല ! അമ്മാവന് കറി നല്‍കിയില്ലെന്നു പറഞ്ഞ് കല്യാണവേദിയില്‍ പൊരിഞ്ഞ അടി; വീഡിയോ വൈറല്‍…
വിവാഹവേദിയില്‍ അടിപൊട്ടുന്നത് ഇപ്പോള്‍ സാധാരണമായിരിക്കുകയാണ്. പപ്പടമില്ലാത്തതിന്റെ ഉള്ള പപ്പടത്തിന്റെ വലിപ്പം കുറഞ്ഞതിന്റെയുമൊക്കെ പേരില്‍ ആളുകള്‍ ഏറ്റുമുട്ടിയതിന്റെ വാര്‍ത്തകള്‍ നമ്മള് കേട്ടിട്ടുണ്ട്. ഇത്തരത്തില്‍ ഉത്തര്‍പ്രദേശിലുണ്ടായ ഒരു കല്യാണത്തല്ലാണ് ഇപ്പോള്‍ സമൂഹ്യമാധ്യമങ്ങളില്‍ ഇടംപിടിക്കുന്നത്. കല്യാണപന്തലില്‍ സദ്യ വിളമ്പുമ്പോള്‍ വരന്റെ അമ്മാവന് കറി വിളമ്പാതിരുന്നതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. ഒരു ലക്ഷത്തിലധികം പേര് കണ്ട വീഡിയോയില്‍ നിരവധി പേരാണ് സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയത്. വരന്റെ പിതൃസഹോദരിയുടെ ഭര്‍ത്താവിന് പനീര്‍ കിട്ടാത്തതിനെ തുടര്‍ന്ന് ആരംഭിച്ച തര്‍ക്കമാണ് പിന്നീട് വടിയും ബെല്‍റ്റും ഉപയോഗിച്ചുള്ള അക്രമത്തില്‍ കലാശിച്ചത്. ആളുകള്‍ ഇരുവിഭാഗങ്ങളായി തിരിഞ്ഞ് പരസ്പരം അടിക്കുന്നത് വീഡിയോയില്‍ കാണാം. തുടര്‍ന്ന് പോലീസെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. വിവാഹത്തില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
Read Moreയുവാവിന്റെ ഉറപ്പിച്ച വിവാഹം മുടങ്ങി ! ആ പെണ്‍കുട്ടിയ്ക്കാകട്ടെ വേറെ വിവാഹം ഉറപ്പിക്കുകയും ചെയ്തു; പെണ്‍കുട്ടിയുടെ വിവാഹ ദിവസം വേദിയിലെത്തിയ യുവാവിനെ ബന്ധുക്കള്‍ പഞ്ഞിക്കിട്ടു; അയാള്‍ പകരം കൊടുത്തതാകട്ടെ എട്ടിന്റെ പണിയും…
രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ വിവാഹവുമായി ബന്ധപ്പെട്ട് നടന്ന സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമാകുന്നത്. സിന്ധാരി പോലീസ് സ്റ്റേഷന് പരിധിയിലെ ഭട്ടാ ഗ്രാമത്തില്‍ ചൊവ്വാഴ്ച രാത്രി നടന്ന സംഭവത്തില്‍ വരനെയും സഹോദരനെയും ഒരാള്‍ തട്ടിക്കൊണ്ടു പോയതോടെ വിവാഹം മുടങ്ങുകയായിരുന്നു. വധുവിനെ മുമ്പ് വിവാഹം ആലോചിച്ചയാളാണ് പ്രതി. സംഭവത്തില്‍ യുവതിയുടെ ആദ്യം ഉഴപ്പിപ്പോയ വിവാഹത്തിലെ വരന് ജലം സിംഗിനെയും സഹോദരനേയും ബന്ധുവിനേയുമാണ് പോലീസ് തെരയുന്നത്. പുതിയ വരന് നര്‍പാത് എന്ന യുവാവിനെയും സഹോദരന് ഗണ്പതിനെയുമാണ് ജലം സിംഗ് തട്ടിക്കൊണ്ടു പോയതും പിറ്റേന്ന് പോലീസ് വന്നതോടെ വിട്ടയച്ചതും. ജലംസിംഗും സഹോദരന് ഗോപാല്‍ സിംഗും ഇവരുടെ ബന്ധു ഈശ്വര്‍ സിംഗും മുങ്ങിയിരിക്കുകയാണ്. നാഗര്‍ ഗ്രാമത്തില്‍ നിന്നും കല്യാണത്തിനായി വധൂഗൃഹത്തിലേക്ക് ചൊവ്വാഴ്ച രാത്രിയായിരുന്ന നര്പാത്തും ബന്ധുക്കളും എത്തിയത്. ആദ്യത്തേത് പോലെ വിവാഹം ഉഴപ്പാതിരിക്കാന്‍ വധുവിന്റെ ബന്ധുക്കള്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു. വിവാഹം നടക്കുന്ന ദിവസവും വേദിയുമെല്ലാം…
Read More