ഇന്ത്യന്‍ സിനിമയിലെ ഗ്ലാമര്‍ ഗേള്‍ തമന്ന വിവാഹിതയാവുന്നു എന്ന് വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ട്രെന്‍ഡിംഗ്. പാക്കിസ്ഥാനി ക്രിക്കറ്റ് കോച്ചായ അബ്ദുള്‍ റസാക്കുമായുള്ള വിവാഹത്തിന് താരം ഒരുങ്ങുകയാണെന്നാണ് പ്രചരിക്കുന്ന വാര്‍ത്ത. ഇതോടെ സാനിയയ്ക്കു ശേഷം മറ്റൊരു താരം കൂടി പാക്കിസ്ഥാന്റെ മരുമകളാകുന്നു എന്ന തരത്തിലായി വാര്‍ത്ത. തമന്നയും അബ്ദുള്‍ റസാക്കും ഒരുമിച്ച് ഒരു ആഭരണക്കടയില്‍ നില്‍ക്കുന്ന ചിത്രം വൈറലായതിന് പിന്നാലെയാണ് വിവാഹവാര്‍ത്തയും പുറത്തുവന്നത്. എന്നാല്‍ ഇത്തരത്തില്‍ പ്രചരിക്കുന്നത് ഒരു പഴയ ചിത്രമാണ്. തമന്നയും അബ്ദുള്‍ റസാക്കും ഒന്നിച്ചെത്തിയ ഒരു ജുവലറി ഉദ്ഘാടന വേളയില്‍ പകര്‍ത്തിയതാണ് ചിത്രം. തന്റെ വിവാഹം സംബന്ധിച്ച് ഉയരുന്ന വാര്‍ത്തകള്‍ തമന്നയും തള്ളി. പ്രണയമെന്ന ആശയത്തെ താന്‍ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും വ്യക്തിജീവിതത്തിലെ ഇത്തരം കാര്യങ്ങളുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന അടിസ്ഥാനമില്ലാത്ത വാര്‍ത്തകള്‍ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നാണ് താരം ചില ദേശീയ മാധ്യമങ്ങളോടു പറഞ്ഞത്.
Read MoreTag: wedding
നടന്‍ ചെമ്പന്‍ വിനോദ് വിവാഹിതനായി ! വധു 25കാരിയായ സൈക്കോളജിസ്റ്റ്; വിവാഹക്കാര്യം ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ച് താരം…
നടന്‍ ചെമ്പന്‍ വിനോദ് ജോസ് വിവാഹിതനായി. കോട്ടയം സ്വദേശിയും സൈക്കോളജിസ്റ്റുമായ മറിയം തോമസാണ് വധു. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം താരം ആരാധകരെ അറിയിച്ചത്. ഇത് ചെമ്പന്റെ രണ്ടാം വിവാഹമാണ്. ആദ്യ വിവാഹത്തില്‍ ഒരു മകനുണ്ട്. അധികമാരെയും അറിയിക്കാതെയായിരുന്നു വിവാഹം. 2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നായകന്‍’ എന്ന ചിത്രത്തിലൂടെയാണ് ചെമ്പന്‍ വിനോദ് സിനിമയിലേക്ക് കടന്നുവരുന്നത്. പിന്നീട് മലയാള സിനിമയില്‍ തിരക്കേറിയ താരമായി മാറുകയായിരുന്നു. 2018 ഗോവ ചലച്ചിത്രമേളയില്‍ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ‘അങ്കമാലി ഡയറീസ്’ എന്ന സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നതും ചെമ്പന്‍ വിനോദ് ആണ്. അന്‍വര്‍ റഷീദ് ചിത്രം ‘ട്രാന്‍സ്’ ആണ് ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചെമ്പന്‍ വിനോദ് ചിത്രം. ലോക്ക്ഡൗണ്‍ കാലത്തെ രണ്ടാമത്തെ താരവിവാഹമാണിത്. ഏപ്രില്‍ 26 ന് നടന്‍ മണികണ്ഠന്‍ ആചാരിയും വിവാഹിതനായിരുന്നു.
Read Moreലോകത്തെ മറന്ന് എന്ത് ആഘോഷം ! ലോക്ക്ഡൗണിനിടെ അഞ്ജലിയെ സ്വന്തമാക്കി മണികണ്ഠന്‍; ആഘോഷ ചെലവുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി…
നടന്‍ മണികണ്ഠന്‍ ആര്‍ ആചാരി വിവാഹിതനായി. കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ വളരെ ലളിതമായായിരുന്നു ചടങ്ങുകള്‍. തൃപ്പൂണിത്തുറ ക്ഷേത്രത്തില്‍ വച്ച് നടന്ന വിവാഹത്തില്‍ ഏറെ ആളുകള്‍ പങ്കെടുത്തിരുന്നില്ല. തൃപ്പൂണിത്തുറ പേട്ട സ്വദേശിനി അഞ്ജലിയാണ് വധു. ആറ് മാസം മുന്‍പ് വിവാഹ നിശ്ചയം നടന്നിരുന്നു. കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക് പേജിലൂടെ കല്യാണ വിവരങ്ങള്‍ മണികണ്ഠന്‍ പങ്കുവച്ചിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുള്ളവരുടെ ആശിര്‍വാദം വാങ്ങിയാണ് മണികണ്ഠന്റെ വിവാഹം. വിവാഹച്ചെലവുകള്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് മണികണ്ഠന്‍ അറിയിച്ചിരുന്നു. എംഎല്‍എ എം സ്വരാജ് ഈ തുക ഏറ്റുവാങ്ങി. താലികെട്ടിനും മറ്റും മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചു. വിവാഹം മറ്റൊരു ദിവസം നടത്താന്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. എങ്കിലും നിശ്ചയിച്ച ദിവസം തന്നെ നടത്താന്‍ മണികണ്ഠന്‍ തീരുമാനിക്കുകയായിരുന്നു. എല്ലാത്തിനും കുടുംബം മാത്രം സാക്ഷി. ലോക്ക് ഡൗണ്‍ പ്രഖ്യാപനം വെല്ലുവിളിയായെങ്കിലും ആറുമാസം മുന്‍പ് നിശ്ചയിച്ച…
Read Moreമിയ ഖലീഫ വിവാഹിതയാവുന്നു ! ആറു മാസത്തിനുള്ളില്‍ വിവാഹമുണ്ടാവുമെന്നും താരം; തന്റെ സങ്കല്‍പ്പങ്ങളെക്കുറിച്ച് മിയ പറയുന്നതിങ്ങനെ…
പോണ്‍ ലോകത്തെ മിന്നും താരമായ മിയ ഖലീഫയെക്കുറിച്ച് കേട്ടിട്ടില്ലാത്തവര്‍ വിരളമാണ്. ഹ്രസ്വമായ പോണ്‍ കരിയറായിരുന്നെങ്കിലും ആരാധകരുടെ എണ്ണത്തില്‍ ലോകത്തെ ഏത് പോണ്‍താരത്തെയും കടത്തി വെട്ടുന്നതായിരുന്നു മിയയുടെ പ്രശസ്തി. പോണ്‍ ലോകത്തു നിന്ന് വിരമിച്ചെങ്കിലും ഇപ്പോഴും താരത്തിന് നിരവധി ആരാധകരാണുള്ളത്. ലെബനീസ് അമേരിക്കന്‍ വംശജയായ മിയ ഐസിസ് ഭീഷണിയെത്തുടര്‍ന്ന് മിയ പോണ്‍ രംഗം വിട്ട് സ്പോര്‍ട്സ് ഷോയുടെ അവതാരകയായി മാറി. ഒരു അടുത്ത് വിഡിയോയില്‍ ഹിജാബ് ധരിച്ചെത്തിയതും വിശുദ്ധ മറിയത്തിന്റെ വേഷത്തില്‍ എത്തിയതും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. അടുത്തിടെയാണ് മിയ തന്റെ വിവാഹവാര്‍ത്ത സ്ഥീരികരിച്ചത്. ആറ് മാസത്തിനുള്ളില്‍ വിവാഹമുണ്ടാവുമെന്നും സ്വീഡനില്‍ റോബര്‍ട്ട് സാന്‍ഡ്ബെര്‍ഗാണ് വരനെന്നും മിയ പറഞ്ഞു. വിവാഹ നിശ്ചയം 2019 മാര്‍ച്ച് മാസത്തിലായിരുന്നു. വിവാഹത്തിനായി താന്‍ എന്ത് വസ്ത്രം ധരിക്കും എന്ന് പറഞ്ഞ് ആരാധകരെ കണ്‍ഫ്യൂഷന്‍ അടിപ്പിക്കാന്‍ മിയ ഇതിനു മുന്‍പും ശ്രമിച്ചിട്ടുണ്ട് അതിനിടയില്‍ ഈ അടുത്ത്…
Read Moreകൊറോണ ഭീഷണിയില്‍ വിവാഹം റദ്ദാക്കി, സദ്യ നടത്തി തൃശ്ശൂരിലെ കുടുംബം; കേരളാ ടൂറിസത്തിന് കനത്ത ആഘാതം; കൊറോണ മൂലം രക്ഷപ്പെട്ടത് ഒരേയൊരു വിഭാഗം ഇവരാണ്…
ലോകത്തെയാകെ കൊറോണ പിടിച്ചുകുലുക്കുമ്പോള്‍ കേരളത്തിനും കനത്ത അടിയാണ് കിട്ടിയിരിക്കുന്നത്. കേരളത്തില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്തതോടെ വിനോദസഞ്ചാരികള്‍ വ്യാപകമായി യാത്ര കാന്‍സല്‍ ചെയ്യുകയാണ്. സംസ്ഥാന ടൂറിസം വകുപ്പിന് അടക്കം വലിയ ഭീഷണിയാണ് വൈറസ് ബാധ മൂലം നേരിടുന്നത്. ഇതിനിടെ വൈറസ് ഭീതിയില്‍ മിക്കയിടങ്ങളിലും വിവാഹങ്ങള്‍ നടത്തുന്നത് അടക്കം മാറ്റിവെക്കേണ്ട സാഹചര്യവും സംജാതമായിരിക്കുകയാണ്. ഇതിനിടെ ഇന്നലെ നടക്കേണ്ടിയിരുന്ന വിവാഹ ചടങ്ങിലെ താലികെട്ടും അനുബന്ധചടങ്ങുകളും കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ മാറ്റിവച്ച സംഭവവും ഉണ്ടായിരിക്കുകയാണ്. തൃശ്ശൂരിലെ ഒരു വിവാഹമാണ് ഇത്തരത്തില്‍ മാറ്റിവച്ചത്. മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന ചടങ്ങുകളും സദ്യയും മാറ്റമില്ലാതെ നടന്നപ്പോള്‍ വരനുംവധുവും ചടങ്ങിനെത്തിയില്ല. കടങ്ങോട് പഞ്ചായത്തിലാണു വരന്റെ വീട്. ചൈനയിലെ ഒരു കമ്പനിയില്‍ ജോലിക്കാരനായ വരന്‍ വിവാഹത്തിനായി രണ്ടാഴ്ച മുന്‍പാണു നാട്ടിലെത്തിയത്. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ നിന്ന് 1000 കിലോമീറ്റര്‍ അകലെയാണു വരന്‍ ജോലി ചെയ്യുന്നത്. രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലാതിരുന്നതിനാല്‍…
Read Moreപോലീസ് സ്‌റ്റേഷന്‍ മംഗല്യവേദിയായപ്പോള്‍ വധൂവരന്മാര്‍ക്ക് വരണമാല്യം കൈമാറിയത് എസ്‌ഐ !വീട്ടുകാര്‍ എതിര്‍ത്ത അനശ്വര പ്രണയം പോലീസുകാരുടെ ആശിര്‍വാദത്തോടെ സാക്ഷാത്കരിക്കപ്പെട്ടത് ഇങ്ങനെ…
രണ്ടു പേര്‍ തമ്മില്‍ പ്രണയത്തിലേര്‍പ്പെടുന്നത് വളരെപ്പെട്ടെന്നാണെങ്കിലും അത് വിവാഹത്തിലെത്തിക്കുന്നത് അത്ര എളുപ്പമല്ല. ചിലരുടെ കാര്യം പെട്ടെന്ന് നടക്കുമെങ്കിലും പല അവസരങ്ങളിലും ആണിന്റെയും പെണ്ണിന്റെയും വീട്ടുകാര്‍ ഉടക്കുമായി രംഗത്തെത്തുക പതിവാണ്. ഇത്തരം സാഹചര്യത്തിലാണ് പോലീസിന്റെ സഹായം ആവശ്യമായി വരിക. ഇത്തരത്തില്‍ പോലീസ് നടത്തിയ ഒരു വിവാഹമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. പോലീസ് സ്‌റ്റേഷന്‍ തന്നായിരുന്നു വിവാഹവേദി. വരണമാല്യം വരനും വധുവിനും കൈമാറിയത് എസ്ഐയും. ഞായറാഴ്ചയാണ് കാണ്‍പൂരിലെ പൊലീസ് സ്റ്റേഷനില്‍വെച്ച് യുവദമ്പതികള്‍ വിവാഹിതരായത്. സ്റ്റേഷനിലെത്തിയ കമിതാക്കളുടെ പ്രണയകഥ കേട്ടപ്പോള്‍ പൊലീസ് തന്നെ വിവാഹത്തിനാവശ്യമായ സൗകര്യം ഒരുക്കുകയായിരുന്നു. അയല്‍വാസികളായ രാഹുലും നൈനയും ദീര്‍ഘനാളായി പ്രണയത്തിലാണ്. എന്നാല്‍ ഇരുവരുടെയും കുടുംബം ഈ ബന്ധം അംഗീകരിച്ചില്ല. പലവട്ടം വിവാഹത്തിന് അനുമതി വേണമെന്ന് ആവശ്യപ്പെട്ട് ഇരുവരും കുടുംബാംഗങ്ങളെ കണ്ടെങ്കിലും ആരും ഇതിന് തയ്യാറായില്ല. തുടര്‍ന്ന ഇവര്‍ കോടതിയെ സമീപിച്ചു. അതേസമയം ഇരുവരും അവരവരുടെ വീട്ടില്‍ തന്നെ തുടരുകയും…
Read Moreകേരളം വീണ്ടുമൊരു ട്രാന്‍സ് ജെന്‍ഡര്‍ വിവാഹത്തിനു കൂടി സാക്ഷ്യം വഹിക്കും ! ജേര്‍ണലിസ്റ്റ് ഹെയ്ദി സാദിയ വിവാഹിതയാവുന്നു; വിവാഹം നടത്തുന്നത് ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റും എറണാകുളം കരയോഗവും ചേര്‍ന്ന്…
കേരളം വീണ്ടുമൊരു ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹത്തിനു സാക്ഷ്യം വഹിക്കുന്നു. കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ജേണലിസ്റ്റായ ഹെയ്ദി സാദിയയാണ് വിവാഹിതയാവുന്നത്. ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റും എറണാകുളം കരയോഗവും ചേര്‍ന്നാണ് വിവാഹം നടത്തുന്നത്. 26ന് എറണാകുളം ടി.ഡി.എം. ഹാളില്‍ വിവാഹം നടക്കും. സ്വകാര്യ വാര്‍ത്താ ചാനലിലെ അവതാരകയായ ഹെയ്ദി സാദിയ. രഞ്ജു രഞ്ജിമാരുടെ മകളാണ്. സുഹൃത്തും ഹരിപ്പാട് കരുവാറ്റ സ്വദേശിയുമായ അഥര്‍വ് മോഹനാണ് വരന്‍. തിരുവനന്തപുരത്ത് സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റാണ് അഥര്‍വ്. 26ന് രാവിലെ 10.45-നും 11.30-നും മധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് വിവാഹം. സത്യസായി ഓര്‍ഫനേജ് ട്രസ്റ്റാണ് വിവാഹം നടത്താന്‍ മുന്‍കൈയെടുത്തത്. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം കേരളത്തില്‍ നടക്കുന്ന നാലാമത്തെ ട്രാന്‍സ്ജെന്‍ഡര്‍ വിവാഹമാണിത്. ഹെയ്ദി ട്രാന്‍സ് വുമണും അര്‍ഥവ് ട്രാന്‍സ്മാനുമാണ്. ഇരു വീട്ടുകാരും ചേര്‍ന്നാണ് വിവാഹം ഉറപ്പിച്ചത്. കരുവാറ്റ തട്ടുപുരയ്ക്കല്‍ മോഹനന്റെയും ലളിതയുടെയും മകനാണ് അഥര്‍വ്. ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതിമാരായ ഇഷാന്‍…
Read Moreസര്‍ക്കാര്‍ ജോലിയുള്ളവരെയാണ് സ്ത്രീകള്‍ക്ക് താല്‍പര്യമെന്നത് മിഥ്യാധാരണ ! സ്ത്രീകളുടെ മനസ് കീഴടക്കുന്നത് ഈ ജോലി ചെയ്യുന്നവര്‍
ഇന്ന് കേരളത്തിലെ യുവതികളുടെ മാതാപിതാക്കള്‍ മക്കള്‍ക്കായി തേടുന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയാണ്. ജോലി സുരക്ഷ തന്നെ കാരണം. എന്നാല്‍ ഇന്ന് ഡേറ്റിംഗ് സൈറ്റുകള്‍ വ്യാപകമായ സാഹചര്യത്തില്‍ മനസിനിഷ്ടമുള്ളവരെത്തേടി യുവതികള്‍ പോകുന്നത് സാധാരണമായിരിക്കുകയാണ്. പ്രമുഖ ഡേറ്റിംഗ് സൈറ്റായ ടിന്‍ഡര്‍ അടുത്തിടെ നടത്തിയ ഒരു സര്‍വേയില്‍ വെളിപ്പെട്ടത് ഞെട്ടിക്കുന്ന കാര്യമാണ്. സ്ത്രീകള്‍ക്ക് ഏത് മേഖലയില്‍ ജോലി ചെയ്യുന്ന പുരുഷന്മാരെയാണ് ഇഷ്ടമെന്ന് ചോദിച്ചായിരുന്നു സര്‍വേ. എന്നാല്‍ സര്‍വേഫലം ഏവരെയും ഞെട്ടിച്ചു കളഞ്ഞു. സര്‍ക്കാര്‍ ജോലിയുള്ളവരയെല്ല ഇലക്ട്രീഷ്യന്മാരെയാണ് സ്ത്രീകള്‍ക്ക് ഇഷ്ടമെന്നാണ് സര്‍വേയില്‍ തെളിഞ്ഞത്. സ്ത്രീകളുടെ മനസില്‍ ഇലക്ട്രീഷ്യന്‍മാരോടുള്ള അത്ര സ്നേഹം വേറെ ഒരു ജോലി എടുക്കുന്നവരോടും ഇല്ലെന്ന് സര്‍വ്വേയില്‍ പറയുന്നു. ഇലക്ട്രീഷ്യനെ കാണുന്നതിനും, സ്നേഹബന്ധം ഉണ്ടാക്കുന്നതിനുമായി മാത്രം അവരെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തുന്നവര്‍ ഉണ്ടെന്നും സര്‍വ്വേയില്‍ പറയുന്നു.
Read Moreഉപ്പും മുളകില്‍ നിന്നും ലെച്ചു പിന്മാറിയോ ? വിവാഹവും ഹണിമൂണും കഴിഞ്ഞതിനു ശേഷം ലച്ചുവിനെക്കുറിച്ച് ഒരു വിവരവുമില്ല; പരമ്പരയെച്ചൊല്ലി വിവാദപരമ്പര…
മലയാളികളുടെ ഇഷ്ട പരമ്പരകളില്‍ മുന്നില്‍ നില്‍ക്കുന്നതാണ് ഉപ്പും മുളകും. പതിവ് പരമ്പരയില്‍ നിന്നും വ്യത്യസ്ഥമായി ഒരു കുടുംബത്തില്‍ നടക്കുന്ന സംഭവങ്ങളുടെ സ്വാഭാവിക ചിത്രീകരണം പോലെയാണ് ഈ പരമ്പര എന്നതാണ് ആളുകളെ ഇതിലേക്ക് ആകര്‍ഷിച്ചത്. ഉപ്പും മുളകും പ്രേക്ഷകര്‍ക്ക് അത്ര സുഖകരമല്ലാത്ത വാര്‍ത്തകളാണ് ഇപ്പോള്‍ ഈ പരമ്പരയെ ചുറ്റിപ്പറ്റി പുറത്തു വരുന്നത്. പരിപാടിയില്‍ ഏറെ ആരാധകരുള്ള കഥാപാത്രമാണ് ലക്ഷ്മി എന്ന ലച്ചു. നടി ജൂഹി റുസ്തഗി ആണ് ഉപ്പും മുളകില്‍ ലച്ചുവായി എത്തുന്നത്. അടുത്തിടെയാണ് ഈ പരമ്പര ആയിരം എപ്പിസോഡുകള്‍ പൂര്‍ത്തീകരിച്ചത്. മലയാള പരമ്പര ചരിത്രത്തില്‍ ഇന്നേവരെ കാണാത്ത വിധത്തിലുള്ള അത്യന്തം ആഘോഷ പൂര്‍വ്വമായിട്ടാണ് ഈ എപ്പിസോഡില്‍ ലച്ചുവിന്റെ വിവാഹം ടീം ഷൂട്ട് ചെയ്തത്. ഇതോടെ റിയല്‍ ലൈഫിനെ വെല്ലുന്ന തരത്തിലുള്ള കാഴ്ച്ചയാണ് ഉപ്പുംമുളകും പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ഈ ഒരൊറ്റ ഈവന്റിനായി ലക്ഷക്കണക്കിന് രൂപയാണ് അണിയറ പ്രവര്‍ത്തകര്‍ ചിലവാക്കിയത്.…
Read Moreതാലികെട്ടാന്‍ സമയമായപ്പോള്‍ അതാ കാമുകി വിവാഹ മണ്ഡപത്തില്‍ ! സമയം കളയാതെ ഉടന്‍ മിന്നുകെട്ടി വധുവിനെയും കൊണ്ട് കാറില്‍ കയറി സ്ഥലം കാലിയാക്കി വരന്‍;നെയ്യാറ്റിന്‍കരയില്‍ നടന്ന വിചിത്രമായ സംഭവം ഇങ്ങനെ…
വിവാഹ മുഹൂര്‍ത്ത സമയം അടുത്തപ്പോള്‍ അതാ മണ്ഡപത്തില്‍ വരന്റെ ആദ്യ കാമുകി. ഇതു കണ്ട ഉടന്‍തന്നെ വരന്‍ വധുവിനെ താലി ചാര്‍ത്തി കാറില്‍ കയറി സ്ഥലം കാലിയാക്കി. നെയ്യാറ്റിന്‍കരയില്‍ ഇന്നലെ രാവിലെയാണ് സംഭവം ഉണ്ടാകുന്നത്. പുന്നുളം സ്വദേശിയായ യുവാവും ആയയില്‍ സ്വദേശിയായ യുവതിയും തമ്മിലുള്ളതായിരുന്നു വിവാഹം. വധുവിന് താലി ചാര്‍ത്തുന്നതിനിടെയാണ് മുന്‍ കാമുകിയുടെ രംഗപ്രവേശനം. വരന്‍ തന്നെ വിവാഹം ചെയ്തതാണെന്നായിരുന്നു യുവതിയുടെ വാദം. എന്നാല്‍ പരിചയമേ ഉള്ളൂ എന്നും വിവാഹം കഴിച്ചിട്ടില്ലെന്നും യുവാവ് വ്യക്തമാക്കി. ഇതിനിടെ വിവാഹ മണ്ഡപത്തില്‍ നേരിയ തോതില്‍ വാക്കു തര്‍ക്കങ്ങളുണ്ടായി. പെണ്‍വീട്ടുകാരില്‍ ചിലര്‍ പ്രതിഷേധിച്ച് വിവാഹ വേദി വിട്ടു. ഇതിനിടെ വരന്റെ വീട്ടുകാര്‍ അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തി. എന്നാല്‍ വിവാഹം കഴിച്ചതിന് മതിയായ രേഖകളൊന്നും പെണ്‍കുട്ടിയുടെ കൈവശമില്ലായിരുന്നു. പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ കാര്യങ്ങള്‍ ഒത്തു തീര്‍പ്പിലാക്കി. സംഗതി പന്തിയല്ലെന്ന് മനസിലാക്കിയ വരന്‍ പെട്ടെന്ന് തന്നെ…
Read More