ട്രാന്‍സ് വുമണ്‍ ശിഖയെ ജീവിത സഖിയാക്കി മിസ്റ്റര്‍ കേരള. കഴിഞ്ഞ മിസ്റ്റര്‍ കേരള മത്സരത്തില്‍ 60 കിലോഗ്രാം വിഭാഗത്തില്‍ ഒന്നാംസ്ഥാനം നേടിയ പടിയൂര്‍ മുളങ്ങില്‍ പുഷ്‌കരന്റെ മകന്‍ പ്രവീണ്‍ (33) ആണ് ആലപ്പുഴ ചെങ്ങാലൂര്‍ സ്വദേശിനിയും നൃത്താധ്യാപികയുമായ ശിഖ (34)യെ വധുവായി സ്വീകരിച്ചത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ പ്രവീണ്‍ ഫേസ്ബുക്കിലൂടെയാണ് ഡിവൈഎഫ്‌ഐ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം യൂണിറ്റ് പ്രസിഡന്റു കൂടിയായ ശിഖയെ പരിചയപ്പെട്ടത്. പരിചയം പ്രണയമാവുകയായിരുന്നു സംഘടനാ പ്രവര്‍ത്തനത്തിലെ കൂടിക്കാഴ്ച്ചകളും ഫേസ്ബുക്കിലെ പരിചയവുമാണ് ഇവരുടെ വിവാഹത്തിലേക്ക് നയിച്ചത്. കഴിഞ്ഞമാസം തൃശ്ശൂര്‍ മാരിയമ്മന്‍കോവിലില്‍ ഇവര്‍ വിവാഹിതരായി. തുടര്‍ന്ന് തിരുവനന്തപുരം രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു. രണ്ടുപേരുടെയും വീട്ടുകാര്‍ വിവാഹത്തിന് പിന്തുണ നല്‍കിയതായി പ്രവീണ്‍ പറഞ്ഞു. വിവാഹം ഫേസ്ബുക്കിലൂടെ ലോകത്തെ അറിയിച്ചത് പ്രവീണ്‍ തന്നെയായിരുന്നു. പൂച്ചിന്നിപ്പാടം എംപവര്‍ ജിമ്മില്‍ ട്രെയിനറായി ജോലിചെയ്യുന്ന പ്രവീണ്‍ ഈ വര്‍ഷത്തെ മിസ്റ്റര്‍ ഇന്ത്യാ മത്സരത്തില്‍ പങ്കെടുക്കാനുള്ള…
Read MoreTag: wedding
മാറ്റത്തിന്റെ മണിമുഴക്കം ! മലയാളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ കവി വിജയരാജമല്ലിക വിവാഹിതയായി; വരന്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍…
മലയാളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ കവി വിജയരാജമല്ലിക തൃശൂരില്‍ വിവാഹിതയായി. ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റി ഓഫിസിലായിരുന്നു വിവാഹം. തൃശൂര്‍ മണ്ണുത്തി സ്വദേശി ജാഷിമാണ് വിജയരാജമല്ലികയെ വിവാഹം കഴിച്ചത്. ഇരുവരും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. ഇവരുടെ പ്രണയം ഏറെ വിവാദങ്ങളും സൃഷ്ടിച്ചിരുന്നു. ജാഷിമിന്റെ വീട്ടുകാരുടെ കടുത്ത എതിര്‍പ്പിനെ മറികടന്നായിരുന്നു പ്രണയ സാഫല്യം. പാരാലീഗല്‍ വോളന്‍ഡിയറും ഫ്രീലാന്‍സ് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുമാണ് ജാഷിം. തൃശൂര്‍ മുതുവറ സ്വദേശിനിയാണ് വിജയരാജമല്ലിക. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെ അംഗീകരിക്കണം. മനുഷ്യരാണെന്ന സത്യം തിരിച്ചറിയണം. എല്ലാ സുഹൃത്തുക്കളോടും ഇരുവരും നന്ദിപറഞ്ഞു.മല്ലികയുടെ കവിതാസമാഹാരം മദ്രാസ് സര്‍വകലാശാലയില്‍ എം.എ മലയാളം പാഠ്യവിഷയമാണ്. ഈ പുസ്തകത്തിലെ രണ്ടു കവിതകള്‍ എം.ജി, കാലടി ശങ്കാരാചാര്യ സര്‍വകലാശാലകളില്‍ പഠനവിഷയമാണ്.
Read Moreആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു തൊട്ടു പിന്നാലെ ബിഹാറി സഹോദരന്മാര്‍ സുന്ദരികളായ കാഷ്മീരി സഹോദരിമാരെ വിവാഹം കഴിച്ചു; എന്നാല്‍ ഇവരെ ബിഹാറിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നപ്പോള്‍ സംഭവിച്ചത് മറ്റൊന്ന്…
ജമ്മു കാഷ്മീരില്‍ കൂലിപ്പണിയ്ക്കു പോയ ബിഹാറി സഹോരന്മാര്‍ അവിടെ നിന്നു തിരികെ വരുമ്പോള്‍ സുന്ദരികളായ കാഷ്മീരി സഹോദരിമാരെ വിവാഹം കഴിച്ച് ഒപ്പം കൂട്ടിയിരുന്നു. കാഷ്മീരിനുള്ള പ്രത്യേക പദവി എടുത്തുമാറ്റിയതോടെ അവിടെനിന്നുള്ള സുന്ദരിമാരെ മറ്റു സംസ്ഥാനത്തുള്ളവര്‍ക്കും വിവാഹം കഴിക്കാമെന്ന ചില നേതാക്കളുടെ പ്രഖ്യാപനം കേട്ടാണോ അവര്‍ ഇങ്ങനെ ചെയ്തത് എന്നറിയില്ല. എന്തായാലും ഭാര്യമാരുമായി സുപൗളിലേക്ക് വീട്ടിലെത്തിയ ഇവരെ തേടി അധികം താമസിക്കാതെ കാഷ്മീരില്‍ നിന്നും പോലീസുമെത്തി. തന്റെ പെണ്‍മക്കളെ രണ്ടു പേര്‍ തട്ടിക്കൊണ്ടുപോയി എന്ന് യുവതികളുടെ പിതാവ് നല്‍കിയ പരാതിയിലാണ് ബുധനാഴ്ച പോലീസ് എത്തിയത്. തട്ടിക്കൊണ്ടുപോയ കേസില്‍ മുഹമ്മദ് തബ്രെസ് (26), സഹോദരന്‍ മുഹമ്മദ് പര്‍വേസ് (24) എന്നിവരെ പോലീസ് അറസ്റ്റും ചെയ്തു. ഇവരുടെ ഭാര്യമാര്‍ പ്രായപൂര്‍ത്തി ആയവരാണ്. ഭര്‍ത്താക്കന്മാരുടെ വീട്ടില്‍ നിന്നും ഇവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തങ്ങള്‍ ആരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയല്ല, സ്വന്തം…
Read Moreപ്രഭാസും അനുഷ്‌കയും ചേര്‍ന്ന് ലോസ് ആഞ്ചലസില്‍ വീട് വാങ്ങിച്ചു ! സാഹോ പുറത്തിറങ്ങിക്കഴിഞ്ഞാല്‍ ഉടന്‍ വിവാഹം; എല്ലാവരുടെയും സംശയങ്ങള്‍ തീര്‍ത്ത് പ്രഭാസ്…
ബ്രഹ്മാണ്ഡചിത്രം ബാഹുബലി പുറത്തിറങ്ങിയതു മുതല്‍ പ്രഭാസിനെയും അനുഷ്‌കഷെട്ടിയെയും ഒരുമിപ്പിക്കാനുള്ള തീവ്രയത്‌നത്തിലാണ് ആരാധകര്‍. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ ഗോസ്സിപ്പുകള്‍ ഒന്നിനു പിന്നാലെ ഒന്നായി അടിച്ചിറക്കി.പിന്നീട് സിനിമയുടെ രണ്ടാംഭാഗം ഇറങ്ങിയതോടെ ഗോസിപ്പുകള്‍ പതിന്മടങ്ങ് ശക്തമായി. അനുഷ്‌കയും പ്രഭാസും തങ്ങള്‍ സുഹൃത്തുക്കളാണെന്ന് വ്യക്തമാക്കിയെങ്കിലും ഗോസിപ്പുകള്‍ക്ക് യാതൊരു കുറവുമുണ്ടായില്ല.തന്റെ പുതിയ ചിത്രമായ സാഹോയുടെ പ്രചരണ പരിപാടികളുമായി തിരക്കിലാണ് പ്രഭാസ്. അതിനിടെ ഒരു വാര്‍ത്ത പൊട്ടിപ്പുറപ്പെട്ടു. അനുഷ്‌കയ്ക്കൊപ്പം പ്രഭാസ് ലോസ് ആഞ്ചലസില്‍ ഒരു വീട് വാങ്ങാന് ഒരുങ്ങുകയാണെന്നായിരുന്നുവെന്നും സാഹോ പുറത്തിറങ്ങിക്കഴിഞ്ഞാല്‍ ഉടന്‍ വിവാഹമുണ്ടാകുമെന്നുമായിരുന്നു വാര്‍ത്ത. എന്നാല്‍ ഇത് നിഷേധിച്ച് രംഗത്ത് വന്നിരിക്കുകയാണ് പ്രഭാസ്. ഞാനും അനുഷ്‌കയും തമ്മില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ഞങ്ങള്‍ ഒരുമിച്ച് എവിടെയെങ്കിലും പ്രത്യക്ഷപ്പെടേണ്ടതല്ലേ? ഏകദേശം രണ്ട് വര്‍ഷങ്ങളായി ഞങ്ങളെ ആരും ഒരുമിച്ച് എവിടെയും കണ്ടിട്ടില്ല. അതിന്റെ അര്‍ഥം ഇതെല്ലാം വ്യാജ പ്രചരണങ്ങള്‍ ആണെന്നല്ലേ? ഞങ്ങളെ വിശ്വാസിക്കാന്‍ താല്പര്യം ഇല്ലെങ്കില്‍ വേണ്ട.…
Read Moreവിവാഹത്തിനു മണിക്കൂറുകള്‍ക്ക് മുമ്പ് ആത്മഹത്യ ഭീഷണിയുമായി നവവധു ! ഒടുവില്‍ ഉടന്‍ തന്നെ അയല്‍വാസിയായ കാമുകനെത്തി വിളിച്ചിറക്കിക്കൊണ്ടു പോയി;വിവാഹത്തിനായി ഒരുക്കിയ സദ്യ വയോജനങ്ങള്‍ക്കു നല്‍കി വീട്ടുകാര്‍…
വിവാഹത്തിനു മണിക്കൂറുകള്‍ക്ക് മുമ്പ് ആത്മഹത്യ ഭീഷണി മുഴക്കിയ വധു ഒടുവില്‍ അയല്‍വാസിയായ കാമുകനൊപ്പം ഒളിച്ചോടി. രാത്രിയില്‍ കാമുകി ഫോണ്‍വിളിച്ച് ഉടന്‍ തന്നെ വന്ന് കൂട്ടിക്കൊണ്ട് പോയില്ലെങ്കില്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യുമെന്ന് കാമുകനെ അറിയിച്ചതിനെ തുടര്‍ന്നാണ് കാമുകന്‍ എത്തി കൂട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറയുന്നു. വധു കാമുകനൊപ്പം പോയതോടെ വിവാഹത്തിനായി ഒരുക്കിയ സദ്യ രാവിലെ തന്നെ വീട്ടുകാര്‍ വയോജന മന്ദിരങ്ങളില്‍ വിതരണം ചെയ്തു. കട്ടയ്ക്കോട് സ്വദേശിനിയും വാഴിച്ചല്‍ സ്വദേശിയും തമ്മിലുള്ള വിവാഹം 10.30ന് കട്ടയ്ക്കോടുള്ള പാരിഷ് ഹാളില്‍ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ രാവിലെ എട്ട് മണിയോടെ വധുവിനെ കാണാനില്ലെന്ന വിവരം വരന്റെ വീട്ടുകാരെ അറിയിച്ചു. വരന്റെ ബന്ധുക്കളില്‍ ചിലര്‍ വധുവിന്റെ വീട്ടിലെത്തി. ഇതിനിടെ വധുവിന്റെ രക്ഷിതാക്കള്‍ മകളെ കാണാനില്ലെന്ന പരാതിയുമായി കാട്ടാക്കട പൊലീസിനെ സമീപിച്ചു. സ്റ്റേഷനില്‍ ഇരുകൂട്ടരും തമ്മില്‍ ചര്‍ച്ചകള്‍ നടത്തി പിരിഞ്ഞു.
Read Moreപ്രണയബന്ധം വീട്ടുകാര്‍ അറിഞ്ഞതോടെ പെണ്‍കുട്ടിയെ ബന്ധുവിന്റെ വീട്ടിലേക്ക് മാറ്റി ! എന്നാല്‍ വീട്ടുകാരെ ഞെട്ടിച്ച് പ്രായപൂര്‍ത്തിയാകാത്ത കമിതാക്കള്‍ വിവാഹം കഴിച്ചു; പത്തനംതിട്ടയില്‍ നടന്ന നാടകീയ സംഭവങ്ങള്‍ ഇങ്ങനെ…
പ്രണയബന്ധത്തെ എതിര്‍ത്ത വീട്ടുകാരെ ഞെട്ടിച്ച് കാമുകനുമായി ഒളിച്ചോടി വിവാഹം കഴിച്ച് പെണ്‍കുട്ടി. ഒടുവില്‍ വിവാഹ പ്രായമാകാത്ത കാമുകനും യുവതിയും പോലീസില്‍ കീഴടങ്ങി. പ്രണയബന്ധം അറിഞ്ഞതോടെ പത്തനംതിട്ട സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് വീട്ടുകാര്‍ ബന്ധുവീട്ടിലേക്ക് മാറ്റി താമസിപ്പിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം കാമുകന്‍ കടവൂരിലെത്തി പെണ്‍കുട്ടിയെ കൂട്ടി ഒരു ക്ഷേത്രത്തിലെത്തി വിവാഹം കഴിച്ചു. തുടര്‍ന്ന് പത്തനംതിട്ട എസ്പി ഓഫീസിലെത്തി ഹാജരായി. അഞ്ചാലുംമൂട് പോലീസില്‍ യുവതിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നതിനാല്‍ ഇരുവരെയും അവിടെ എത്തിച്ചു. ഇരുവരും വിവാഹം കഴിച്ചതായി അറിയിച്ചതിനെ തുടര്‍ന്നു സ്റ്റേഷനിലെത്തിയ ബന്ധുക്കള്‍ പെണ്‍കുട്ടിയുമായി ഇനി ബന്ധമില്ലെന്നും തിരികെ വേണ്ടെന്നുമുള്ള നിലപാട് സ്വീകരിച്ച് ഇറങ്ങിപ്പോയി. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ യുവാവിന്റെ ബന്ധുക്കള്‍ക്കൊപ്പം പോകാനാണു താല്‍പര്യമെന്നു പെണ്‍കുട്ടി അറിയിച്ചതിനെ തുടര്‍ന്ന് കോടതി അതിന് അനുമതി നല്‍കി.
Read Moreഒരച്ഛന് മകന് നല്‍കാനാവുന്ന ഏറ്റവും വലിയ സമ്മാനം ! പ്രൗഢഗംഭീരമായി വിവാഹം നടന്നത് വധുവില്ലാതെ; കണ്ണു നനയാതെ കാണാനാവില്ല ഈ വിവാഹം…
ഒരു അച്ഛന് സ്വന്തം മകന് നല്‍കാനാവുന്ന ഏറ്റവും വലിയ സമ്മാനം എന്നേ ഈ വിവാഹത്തെ വിശേഷിപ്പിക്കാനാവൂ… ഗുജറാത്തില്‍ നടന്ന ഒരു വിവാഹത്തെക്കുറിച്ചാണ് പറയുന്നത്. ഗുജറാത്തി വിവാഹത്തിന്റെ എല്ലാവിധ പ്രൗഢിയോടും കൂടിയാണ് അജയ് ബറോത്തിന്റെ വിവാഹം നടന്നത്. സ്വര്‍ണ്ണനിറത്തിലുള്ള ഷെര്‍വാണിയും തലപ്പാവും ധരിച്ച് കുതിരപ്പുറത്തേറി അജയ് വരന്റെ ഗാംഭീര്യത്തോടെ തന്നെ എത്തി. സംഗീതും മെഹന്ദിയുമൊക്കെയായി കുടുംബാംഗങ്ങള്‍ ചടങ്ങ് പൊടിപൊടിച്ചു. പക്ഷെ ഒരു കാര്യം മാത്രം ഈ വിവാഹാഘോഷത്തില്‍ ‘വധു’ ഇല്ലായിരുന്നു. ഗുജറാത്തിന്റെ തലസ്ഥാനമായ ഗാന്ധിനഗറിലാണ് അപൂര്‍വ്വമായ വിവാഹാഘോഷം കൊണ്ടാടിയത്. ഇരുപത്തിയേഴുകാരനായ ഭിന്നശേഷിക്കാരനായ മകന് ഒരു അച്ഛന് നല്‍കാവുന്ന ഏറ്റവും നല്ല സമ്മാനമായിരുന്നു ഈ ആഘോഷങ്ങള്‍. ചെറുപ്പത്തില്‍ തന്നെ അമ്മ മരിച്ചുപോയ അജയ്യെ അച്ഛനാണ് വളര്‍ത്തിയത്. ചെറുപ്പത്തില്‍ തന്നെ പഠനവൈകല്യങ്ങളും അനുബന്ധ പ്രശ്‌നങ്ങളും അജയ്ക്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഔപചാരിക വിദ്യാഭ്യാസം അജയ്ക്ക് ലഭിച്ചിരുന്നില്ല. യുവാവായതോടെ ഏതെങ്കിലും വിവാഹാഘോഷത്തിന് പോകുമ്പോള്‍ അജയ് അച്ഛനോട്…
Read Moreപാര്‍ട്ടി എനിക്ക് ജീവാത്മാവും പരമാത്മാവുമാണ് ! വരനും കൂട്ടരും പി ജയരാജനു ജയ് വിളിക്കുന്നത് കേട്ട് പകച്ച് പണ്ടാരമടങ്ങി വധു; ‘ഒരു കമ്യൂണിസ്റ്റുകാരന്റെ വിവാഹം’ വീഡിയോ കാണാം…
അണികളെ ആവേശം കൊള്ളിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളെക്കഴിഞ്ഞേ കേരളത്തില്‍ ആളുള്ളൂ. പലര്‍ക്കും പാര്‍ട്ടി ജീവാത്മാവും പരമാത്മാവുമാണ്. ശ്രീനിവാസന്റെ സന്ദേശം സിനിമയിലെ രംഗങ്ങളെ ഓര്‍മിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. വിവാഹം കഴിഞ്ഞു കൂട്ടുകാരുമൊത്ത് വധുവും വരനും കാല്‍നടയായി വീട്ടിലേക്കു വരുന്നു. വെറുതെ നടക്കുകയല്ല, വടകര ലോക്‌സഭ മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി പി.ജയരാജനും എല്‍ഡിഎഫിനും ജയ് വിളിച്ചു കൊണ്ടാണു സംഘം മുന്നോട്ടു പോകുന്നത്. മുദ്രാവാക്യം വിളിച്ച് ഏറ്റവും മുന്നില്‍ വരന്‍, ആവേശത്തോടെ ഏറ്റു വിളിച്ച് കൂട്ടുകാര്‍. വിവാഹദിനത്തില്‍ വരന്‍ ജയ് വിളിക്കുമ്പോള്‍ പകച്ചു പണ്ടാരമടങ്ങി നില്‍ക്കുന്ന വധുവിനെയും വീഡിയോയില്‍ കാണാം. ഒരു കമ്യൂണിസ്റ്റുകാരന്റെ വിവാഹം, പാവം പെണ്ണ് പേടിച്ചു പോയി’ എന്ന തലക്കെട്ടോടെയാണു വിഡിയോ യൂട്യൂബില്‍ പങ്കുവച്ചിരിക്കുന്നത്. സമ്മിശ്ര അഭിപ്രായങ്ങളാണ് വരന്റെ ഈ പ്രകടനത്തിനു സോഷ്യല്‍ ലോകത്തു ലഭിക്കുന്നത്. വിവാഹദിവസം ഇതെല്ലാം ഒഴിവാക്കാമെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. എന്നാല്‍ ചിലര്‍ വീഡിയോയ്ക്ക്…
Read Moreഅന്ന് ഒരു കല്യാണത്തിനെടുത്ത ഗ്രൂപ്പ് ഫോട്ടോയിലെ രണ്ടംഗങ്ങള്‍ മാത്രമായിരുന്നു ! എന്നാല്‍ പത്തുവര്‍ഷത്തിനിപ്പുറം ഭാര്യയും ഭര്‍ത്താവുമായി; ഇത് എജ്ജാതി 10ഇയര്‍ ചലഞ്ചെന്ന് മലയാളികള്‍…
ലോകം മുഴുവന്‍ 10 ഇയര്‍ ചലഞ്ചിലാണ്. ഇതിന് സാധാരണക്കാരെന്നോ സെലിബ്രിറ്റികളെന്നോ വ്യത്യാസവുമില്ല. ഇതിന്റെ ഭാഗമായി കൗതുകമുണര്‍ത്തുന്ന നിരവധി ചിത്രങ്ങളും ആളുകള്‍ പങ്കുവയ്ക്കുന്നുണ്ട്. ഇവയില്‍ ചിലതൊക്കെ ആളുകളെ അമ്പരപ്പിക്കുന്നുവെന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയുണ്ടാവില്ല. ഇപ്പോഴിതാ ഈ ചലഞ്ചിന്റെ ചുവടുപിടിച്ച് ചിരിക്കു വകനല്‍കുന്ന രസകരമായൊരു സംഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് ഒരു യുവാവ്. ഒരു കല്യാണ ഗ്രൂപ്പ് ഫോട്ടോയില്‍ ഒപ്പം നിന്ന പെണ്‍കുട്ടിയെ പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം ജീവിത സഖിയാക്കിയ രസകരമായ ഫോട്ടോയാണ് അരുണ്‍ കുമാര്‍. ആര്‍ എന്ന യുവാവ് പങ്കുവെച്ചത്. കരുനാഗപ്പള്ളി സ്വദേശിയായ യുവാവിന്റെ ഈ ചലഞ്ച് സോഷ്യല്‍മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. എന്തായാലും ’10 ഇയര്‍ ചാലഞ്ചുകളുടെ’ കൂട്ടത്തില്‍ വ്യത്യസ്തമാവുകയാണ് ഈ ചിത്രം. സംഭവം കലക്കിയെന്നാണ് യുവാവിന്റെ പോസ്റ്റ് കണ്ടവരെല്ലാം പറയുന്നത്.
Read Moreവിവാഹത്തിന് അടിച്ചു പൂക്കുറ്റിയായി എത്തിയ വരന്‍ വധുവിന്റെ അമ്മാവനിട്ട് നല്ല പെട പെടച്ചു ! ഇതു കണ്ട വധു വിവാഹത്തില്‍ നിന്നു പിന്മാറി; ഒടുവില്‍ വരനെയും സംഘത്തിനെയും പോലീസ് പൊക്കി; സംഭവം ഇങ്ങനെ…
ഭാഗല്‍പൂര്‍: മൂക്കറ്റം മദ്യപിച്ച് എത്തിയ മദ്യപിച്ച് എത്തിയ വരന്‍ വധുവിന്റെ അമ്മാവനെ പൊതിരെ തല്ലി. ഇതു കണ്ട വധു വിവാഹത്തില്‍ നിന്നു പിന്മാറുകയും ചെയ്തു. ബിഹാറിലാണ് ഈ അസാധാരണ സംഭവം അരങ്ങേറിയത്. പോലീസ് കോണ്‍സ്റ്റബിളായ ഉദയ്‌രാജക്കും അക്ബര്‍പൂര്‍ സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹം വ്യാഴാഴ്ച രാത്രിയാണ് നടക്കാനിരുന്നത്. വരനും സുഹൃത്തുക്കളും മദ്യപിച്ചാണ് വധുവിന്റെ വീട്ടില്‍ എത്തിച്ചേര്‍ന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മാവന്‍ പ്രസൂണ്‍ കുമാര്‍ രാജക്കുമായി വാക്കേറ്റം നടത്തുകയും മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു. ഇതറിഞ്ഞതോടെയാണ് വിവാഹത്തില്‍ നിന്നും പിന്മാറുവാന്‍ വധു തീരുമാനിച്ചത്. മദ്യനിരോധനം നിലവിലുള്ള സംസ്ഥാനത്ത് മദ്യപിച്ചെത്തിയതിന് ഇയാള്‍ക്കെതിരേ നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. ഇതില്‍ പോലീസ് വരനെ അറസ്റ്റ് ചെയ്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.പെണ്‍കുട്ടിയുടെ തീരുമാനത്തിന് വീട്ടുകാര്‍ പൂര്‍ണ പിന്തുണ നല്‍കിയെന്നും പോലീസ് പറയുന്നു.
Read More