ഭക്തവസ്തുക്കള്‍ സാത്താനെ സൂചിപ്പിക്കുന്ന ഒരു കൈമുദ്രയ്ക്കു സാത്താന് പ്രേമികള്‍ വന്‍ പ്രചാരം നല്‍കുന്നുണ്ട്. അടുത്ത കാലത്തായി ഈ മുദ്ര യുവതലമുറയ്ക്കിടയിലും പ്രചരിച്ചുകൊണ്ടിരിക്കുന്നു. സിനിമാറ്റിക് ഡാന്‍സുകളിലും മറ്റും ഇത്തരം മുദ്രകള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ടീഷര്‍ട്ടുകളിലും മറ്റും ഈ മുദ്രപതിപ്പിച്ചു നടക്കുന്നവരെയും കാണാം. ഒരു സ്റ്റൈല്‍ എന്നതിലുപരി എന്താണ് ഇതിന്റെ അര്‍ഥമെന്നു പലര്‍ക്കും അറിയില്ല എന്നതാണു യാഥാര്‍ഥ്യം. ചൂണ്ടു വിരലും ചെറുവിരലും കൊമ്പുകള്‍ പോലെ മുകളിലേക്ക് ഉയര്‍ത്തി കാണിക്കുന്ന ഈ മുദ്ര സാത്താനെ പ്രതിനിധീകരിക്കുന്നതാണ്. ഈ മുദ്ര കാണിക്കുന്നവര്‍ സാത്താന് ജയിക്കട്ടെ എന്ന ആശയമാണു പ്രകടിപ്പിക്കുന്നത്. വ്യാജഭക്തവസ്തുക്കളാണ് ഈ രംഗത്തു ഭീഷണിയായി മാറിയിരിക്കുന്ന മറ്റൊരു ഘടകം. സാത്താനികമായ ചിഹ്നങ്ങളും പ്രതീകങ്ങളും ഭക്തവസ്തുക്കളില് തന്ത്രപരമായ ഉള്‍പ്പെടുത്തി ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്ന രീതിയാണിത്. ഇത്തരത്തില്‍ പ്രചരിക്കുന്ന ഒന്നാണു സാത്താനിക ജപമാല. യഥാര്‍ഥ കൊന്തയുടെ അവിഭാജ്യഘടകമാണു ക്രൂശിതരൂപം. എന്നാല്‍, സാത്താനിക കൊന്തയില്‍ ക്രിസ്തുവിനെ നിന്ദിക്കുന്നതിന്റെ ഭാഗമായി…
Read More