ഇന്ത്യന്‍ സിനിമയില്‍ മറ്റാരും ചിന്തിക്കാത്ത വഴികളിലൂടെ സഞ്ചരിക്കുന്ന സംവിധാകനാണ് ഷങ്കര്‍. രാജമൗലിയുടെ രംഗപ്രവേശത്തിനു മുമ്പുവരെ ബ്രഹ്മാണ്ടസിനിമ എന്നു പറഞ്ഞാല്‍ ഷങ്കറായിരുന്നു. സാങ്കേതിക വിദ്യകള്‍ സിനിമയില്‍ വ്യാപകമായി ഉപയോഗിക്കുന്നതിനു മുമ്പു തന്നെ തന്റെ സിനിമയില്‍ അത്തരം പരീക്ഷണങ്ങള്‍ നടത്തിയാണ് ഷങ്കര്‍ ശ്രദ്ധേയനായത്. സാങ്കേതികവിദ്യകളുടെ കടന്നുകയറ്റത്തിന് മുമ്പേ അത്തരം പരീക്ഷണങ്ങള്‍ സ്വന്തം സിനിമയിലൂടെ നടത്തി വിജയിച്ച സംവിധായകന്. അത്തരം പരീക്ഷണങ്ങള്‍ ചിലപ്പോള്‍ വലിയ അപകടങ്ങളിലേക്കും നാശനഷ്ടങ്ങളിലേക്കും വഴിവെച്ചിട്ടുമുണ്ട്. ഷങ്കറിന്റെ അന്യന് എന്ന സിനിമയിലുണ്ടായ ഒരു സംഭവം ഈയിടെ സ്റ്റണ്ട് സില്‍വ വെളിപ്പെടുത്തുകയുണ്ടായി. അന്യന്റെ സ്റ്റണ്ട് കോര്‍ഡിനേറ്റര്‍ സില്‍വയായിരുന്നു. പീറ്റര്‍ ഹെയിനായിരുന്നു സ്റ്റണ്ട് മാസ്റ്റര്‍. അന്ന് ശങ്കര്‍ പൊട്ടിക്കരഞ്ഞുപോയെന്ന് സില്‍വ പറയുന്നു.’അന്യനിലെ ഒരു പ്രധാന സംഘട്ടനരംഗം ചിത്രീകരിക്കുകയായിരുന്നു. ആ സിനിമയിലെ തന്നെ പ്രധാന ഫൈറ്റ് സീന്‍. 150തോളം കരാട്ടേ വിദഗ്ധര്‍ ഉള്‍പ്പെടുന്ന രംഗം. ഏകദേശം മുപ്പതുദിവസമെടുത്താണ് ആ രംഗം ചിത്രീകരിക്കുന്നത്. വിക്രത്തിന്റെ…
Read More