പ്രളയ സമയത്ത് മുന്നിട്ടു നിന്നവര്‍ പിന്‍വാങ്ങിയെങ്കിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി സന്തോഷ് പണ്ഡിറ്റ് സജീവം; ഈ മാസം മുഴുവന്‍ പ്രവര്‍ത്തനം തുടരുമെന്നും പണ്ഡിറ്റ്

കേരളത്തെ വിഴുങ്ങിയ മഹാപ്രളയസമയത്ത് നിരവധി ആളുകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി രംഗത്തുണ്ടായിരുന്നെങ്കിലും പ്രളയം ഒഴിഞ്ഞതോടെ പലരും പ്രവര്‍ത്തനങ്ങള്‍ മതിയാക്കി പിന്‍വാങ്ങി. ഈ സാഹചര്യത്തിലാണ് പ്രളയാനന്തരം ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് സഹായവുമായി സന്തോഷ് പണ്ഡിറ്റ് തന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുന്നത്. പ്രളയം ഗുരുതരമായി ബാധിച്ച പത്തനംതിട്ട,ചെങ്ങന്നൂര്‍,ആലപ്പുഴ എന്നിവിടങ്ങളില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുമായി പണ്ഡിറ്റ് സജീവമാണ്. ദുരിതബാധിതര്‍ക്ക് കിടക്കയും കട്ടിലും നല്‍കുന്ന പണ്ഡിറ്റ്്, വെള്ളം കയറി തയ്യല്‍ മെഷീന്‍ നശിച്ചവര്‍ക്ക് പുതിയ തയ്യല്‍ മെഷീനും നല്‍കുന്നുണ്ട്. ഇനിയും പലപല കോളനികളുള്‍പ്പെടെയുള്ള പ്രദേശത്ത് സഹായമെത്തിക്കാനുണ്ടെന്നും ഈ മാസം മുഴുവന്‍ ദുരിതാശ്വാസ പ്രവര്‍ത്തനം തുടരുമെന്നും പണ്ഡിറ്റ് പറയുന്നു.

Read More