കുടിക്കാന്‍ കിണറ്റില്‍ നിന്നു കോരിയ വെള്ളത്തിന്റെ പകുതി ഡീസല്‍ ! പരിസരത്തെ കിണറുകളെല്ലാം എണ്ണക്കിണറുകള്‍; ഡീസലിന്റെ വില കുതിച്ചുയരുമ്പോള്‍ ഡീസലുകൊണ്ട് പൊറുതിമുട്ടി പറക്കുളത്തെ നാട്ടുകാര്‍…

കൊട്ടിയം: ഡീസല്‍ വില റോക്കറ്റ് പോലെ കുതിക്കുമ്പോഴും ദാഹം മാറ്റാന്‍ ഡീസലെടുത്ത് കുടിക്കേണ്ട ഗതികേടിലാണ് പറക്കുളത്തെ നിരവധി കുടുംബങ്ങള്‍. വീടുകളിലെ കിണറുകളില്‍ ഡീസല്‍ സുലഭമായതാണ് ജനങ്ങളെ വലച്ചിരിക്കുന്നത്. ഈ വെള്ളമെടുത്ത് വാഹനങ്ങള്‍ക്കൊഴിച്ചാലോ എന്ന ആലോചനയും നാട്ടുകാര്‍ക്കുണ്ട്. അതേസമയം, കിണറുകളിലേക്കുള്ള ഡീസലിന്റെ വഴി കണ്ടെത്താന്‍ അധികൃതര്‍ പണി പലതും നോക്കിയിട്ടും രക്ഷയില്ല. ഒരു കുപ്പിയില്‍ വെള്ളം എടുത്താല്‍ പകുതി ഡീസലാണ്. കിണറ്റിലെ വെള്ളം ഉപയോഗിച്ച് അടുപ്പുകത്തിക്കാനും വിറകു കത്തിക്കാനുമാകുമെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. സമീപത്തെ പെട്രോള്‍ പമ്പിലെ ഇന്ധനടാങ്ക് ചോര്‍ന്നു കിണറുകളില്‍ ഡീസല്‍ എത്തുന്നുവെന്നാണു നാട്ടുകാരുടെ പരാതി. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ജില്ലാ ഭരണകൂടം, ജിയോളജി വിഭാഗം, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവര്‍ എത്തി പരിശോധിച്ചു. ടാങ്ക് പരിശോധിച്ചെങ്കിലും ചോര്‍ച്ച കണ്ടെത്താനായില്ല. പക്ഷേ പ്രദേശത്തെ 10 വീടുകളിലെ കിണറുകളില്‍ ആറുമാസമായി ഡീസല്‍ സാന്നിധ്യം…

Read More

പ്രളയത്തില്‍ നാട് മുങ്ങിയപ്പോള്‍ പെട്ടെന്ന് വറ്റിവരണ്ട് വീട്ടുമുറ്റത്തെ കിണര്‍; നാട്ടുകാര്‍ക്ക് ഒരേപോലെ അദ്ഭുതവും ആശങ്കയും…

താമരശ്ശേരി:പ്രളയത്തില്‍ നാട് മുങ്ങിയപ്പോള്‍ വീട്ടുമുറ്റത്തെ കിണര്‍ പെട്ടെന്ന് വറ്റിവരണ്ടുപോയത് വീട്ടുകാരെയും നാട്ടുകാരെയും ഒരുപോലെ അദ്ഭുതപ്പെടുത്തുകയും ആശങ്കയിലാഴ്ത്തുകയും ചെയ്യുകയാണ്. പരപ്പന്‍പൊയില്‍ തിരുളാംകുന്നുമ്മല്‍ അബ്ദുല്‍റസാക്കിന്റെ വീട്ടിലെ കിണറിലെ വെള്ളമാണ് ഒരു ഉറവപോലും അവശേഷിക്കാതെ പൂര്‍ണമായും ഉള്‍വലിഞ്ഞുപോയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം ശ്രദ്ധയില്‍ പെടുന്നത്. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ നാട്ടിലെ മുഴുവന്‍ ജലസ്രോതസ്സുകളും നിറഞ്ഞുകവിയുമ്പോള്‍ ഒരു കിണര്‍മാത്രം വറ്റിപ്പോയത് നാട്ടുകാരെ അദ്ഭുതപ്പെടുത്തി. വേനല്‍ക്കാലത്തും വെള്ളം ഉണ്ടാകാറുള്ള കിണറായിരുന്നു ഇതെന്ന് വീട്ടുകാര്‍ പറഞ്ഞു. റവന്യൂവകുപ്പിനെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ശനിയാഴ്ച സി.ഡബ്ല്യു.ആര്‍.ഡി.എമ്മിലെ ശാസ്ത്രജ്ഞരായ ഡോ. ഇ. അബ്ദുല്‍ഹമീദ്, ഡോ. പി.ആര്‍. അരുണ്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കിണറിനടിയിലെ ഉപ്പുപാറയുടെ വിള്ളല്‍ വലുതായാലോ വിള്ളലിലുണ്ടായിരുന്ന തടസ്സം മാറിയാലോ വെള്ളം വലിഞ്ഞുപോകാറുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. മഴക്കാലത്ത് വെള്ളം അധികമാകുമ്പോള്‍ വെള്ളത്തിന്റെ അതിമര്‍ദം കാരണം ഇങ്ങനെ പലയിടങ്ങളിലും സംഭവിക്കാറുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അവര്‍ പറഞ്ഞു. ഈ കിണറിന്റെ തൊട്ടടുത്തുള്ള…

Read More

രാത്രിയില്‍ ഒരുമിച്ചു നടന്നപ്പോള്‍ ഒരാള്‍ കിണറ്റില്‍ വീണു; കൂട്ടുകാരന്‍ പിന്നാലെ ചാടി; മരിച്ച കൂട്ടുകാരന്റെ മൃതദേഹവുമായി സുഹൃത്ത് കിണറ്റില്‍ കിടന്നത് ഒരു രാത്രി; മലപ്പുറത്ത് നടന്ന നൊമ്പരപ്പെടുത്തുന്ന സംഭവം ഇങ്ങനെ…

മലപ്പുറം: രാത്രിയില്‍ ഒരുമിച്ചു നടന്നു പോകുമ്പോള്‍ കിണറ്റില്‍ വീണ സുഹൃത്തിനെ രക്ഷിക്കാന്‍ പിന്നാലെ ചാടിയ കൗമാരക്കാരന്‍ കിണറ്റില്‍ കഴിഞ്ഞത് ഒരു രാത്രി മുഴുവന്‍. ആദ്യം കിണറ്റില്‍ വീണ സുഹൃത്ത് മരണപ്പെടുകയും ചെയ്തു. ുലര്‍ച്ചെ കിണറിന് സമീപമെത്തിയ നാട്ടുകാര്‍ നിലവിളി കേട്ടാണ് പഌ് ടൂവിന് പഠിക്കുന്ന പയ്യനെ രക്ഷപ്പെടുത്തിയത്. പിന്നീട് ഇയാള്‍ നല്‍കിയ വിവരം വെച്ച് കൂട്ടുകാരന്റെ മൃതദേഹം അഗ്‌നിശമനസേനാ വിഭാഗം കണ്ടെത്തി. എളങ്കൂര്‍ ചെറാംകുത്ത് പടിഞ്ഞാറേ കളത്തില വേലുക്കുട്ടിയുടെ മകന്‍ രാഹുലാണ് സംഭവത്തില്‍ മരണമടഞ്ഞത്. അരുണാണ് കൂട്ടുകാരനെ രക്ഷപ്പെടുത്താന്‍ കഴിയാതെ മൃതദേഹവുമായി കിണറ്റില്‍ 12 മണിക്കൂറിലധികം ചെലവഴിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം നടന്നത്. ഇരുവരും നടന്നു വരുമ്പോള്‍ അടങ്ങുംപുറം ക്ഷേത്രപരിസരത്തുളള ആള്‍മറയില്ലാത്ത കിണറ്റില്‍ രാഹുല്‍ അബദ്ധത്തില്‍ വീണുപോകുകയായിരുന്നു. ഉടന്‍ രക്ഷിക്കാനായി അരുണ്‍ കിണറ്റിലേക്ക് ചാടിയെങ്കിലും രാഹുലിനെ രക്ഷിക്കാനായില്ല. പകച്ചുപോയ അരുണ്‍ രാവിലെ ഏഴരവരെ…

Read More