ബംഗാളില്‍ ഫ്ളവേര്‍ഡ് കോണ്ടത്തിന്റെ വില്‍പ്പന പെട്ടെന്ന് കുതിച്ചുയര്‍ന്നതിന്റെ കാരണം അന്വേഷിച്ചിറങ്ങിയ പോലീസ് സംഘം കണ്ടെത്തിയ വിവരങ്ങള്‍ അതീവ ഗുരുതരം. ദുര്‍ഗാപൂര്‍ സിറ്റി, ബിധാന്‍നഗര്‍, മുച്ചിപ്പാറ, സി സോണ്‍, എ സോണ്‍ എന്നിവിടങ്ങളിലാണ് ഇത്തരത്തില്‍ കോണ്ടം വില്‍പ്പനയില്‍ വലിയ വര്‍ധനവുണ്ടായത്. പത്തിരട്ടിയോളമാണ് കോണ്ടം വില്‍പ്പനയില്‍ വര്‍ധനവുണ്ടായതെന്ന് കച്ചവടക്കാര്‍ തന്നെ വെളിപ്പെടുത്തി. ഇതിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് കോളേജ്, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കോണ്ടം മയക്കുമരുന്നായി ഉപയോഗിച്ചുവരുന്ന പ്രവണത വര്‍ധിച്ചുവരുന്നുവെന്നു കണ്ടെത്തിയത്. ഫ്ളേവേര്‍ഡ് കോണ്ടം ചൂട് വെള്ളത്തില്‍ മുക്കിവെക്കുമ്പോള്‍ അതില്‍ നിന്നും വരുന്ന പ്രത്യേക രാസവസ്തുക്കള്‍ ലഹരി നല്‍കുന്നതാണ്. ഫ്ളേവേര്‍ഡ് കോണ്ടത്തില്‍ നിന്നു ലഭിച്ച ദ്രാവകം ഒരു ദിവസമോ അതില്‍ കൂടുതലോ സൂക്ഷിച്ചുവെച്ച ശേഷം കുടിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂസ്18 റിപ്പോര്‍ട്ട് ചെയ്യുന്നു. കോണ്ടങ്ങളില്‍ ആരോമാറ്റിക് സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ചൂടാക്കുമ്പോള്‍ അത് വിഘടിച്ച് പ്രത്യേക തരം ആല്‍ക്കഹോള്‍ രൂപപ്പെടുന്നു. അത് ലഹരിയാണ്.…
Read MoreTag: west bengal
ഓണ്‍ലൈന്‍ മദ്യവിതരണത്തിനൊരുങ്ങി ആമസോണും ! ആദ്യം നടപ്പാക്കുക ബംഗാളില്‍; ബംഗാള്‍ സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്റെ അനുമതി ആമസോണിനു ലഭിച്ചു…
ഓണ്‍ലൈന്‍ മദ്യവിതരണത്തിനൊരുങ്ങി ഇ-കൊമേഴ്സ് സൈറ്റായ ആമസോണും. പശ്ചിമ ബംഗാളില്‍ ഇനി മദ്യം വാങ്ങാന്‍ ആമസോണില്‍ ബുക്ക് ചെയ്താല്‍ മതി. ആമസോണ്‍ ഇന്ത്യയില്‍ മദ്യവിതരണ രംഗത്തേക്ക് ചുവടു വെച്ചതു കൊല്‍ക്കത്ത വഴിയാണ്. ബംഗാള്‍ സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷനാണ് ഓണ്‍ലൈന്‍ മദ്യവിതരണത്തിനുള്ള അനുമതി ആമസോണിന് നല്‍കിയിരിക്കുന്നത്. ധാരണാപത്രത്തില്‍ ഒപ്പിടാന്‍ കമ്പനിയെ കോര്പ്പറേഷന് ക്ഷണിച്ചിട്ടുണ്ട്. അതേസമയം, അലിബാബയുടെ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന ബിഗ് ബാസ്ക്കറ്റ് ഓണ്‍ലൈന്‍ ഗ്രോസറി വിതരണ സ്ഥാപനത്തിനും ഓണ്‍ലൈന്‍ മദ്യവില്പ്പനയ്ക്കുള്ള അനുമതി ബംഗാള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇതുവരെ ഈ വിഷയത്തില്‍ രണ്ട് കമ്പനികളും നിലപാട് വ്യക്തമാക്കിയിട്ടില്ല. നേരത്തെ, പശ്ചിമ ബംഗാളില്‍ മദ്യം ഓണ്‍ലൈനായി വീട്ടിലെത്തിക്കുന്ന സംവിധാനം ആരംഭിച്ചിരുന്നു. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനി സ്വിഗ്ഗിയാണ് ഈ സേവനം ആരംഭിച്ചിരിക്കുന്നത്. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത, സിലിഗുഡി എന്നിവിടങ്ങളിലാണ് സ്വിഗ്ഗിയുടെ സേവനം ആരംഭിച്ചത്. സംസ്ഥാനത്തെ മറ്റ് 24 നഗരങ്ങളില്‍ കൂടി ഹോം ഡെലിവറി…
Read Moreരാജ്യത്തെ ഞെട്ടിച്ച് വീണ്ടും നിര്‍ഭയ മോഡല്‍ പീഡനം; പശ്ചിമ ബംഗാളില്‍ യുവതിയെ ബന്ധുക്കള്‍ ക്രൂരമായി ബലാല്‍സംഗം ചെയ്ത ശേഷം സ്വകാര്യഭാഗത്ത് ഇരുമ്പ് ദണ്ഡ് കുത്തിയിറക്കി; യുവതിയുടെ നില അതീവ ഗുരുതരം…
കൊല്‍ക്കത്ത: രാജ്യത്തെ ഞെട്ടിച്ച് വീണ്ടും നിര്‍ഭയ മോഡല്‍ പീഡനം. പശ്ചിമ ബംഗാളില്‍ ബന്ധുക്കള്‍ ചേര്‍ന്നാണ് യുവതിയെ ക്രൂരമായ ബലാല്‍സംഗത്തിന് ഇരയാക്കിയത്.ബലാത്സംഗത്തിന് ശേഷം സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കുത്തിയിറക്കുകയും ചെയ്തു.ഭൂമിതര്‍ക്കത്തെത്തുടര്‍ന്നാണ് പീഡനമെന്ന് വിവരമുണ്ട്. ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതിയുടെ നില അതീവ ഗുരുതരമാണ്. പശ്ചിമ ബംഗാളിലെ ജല്‍പൈഗുരി ജില്ലയില്‍ ശനിയാഴ്ച്ചയാണ് സംഭവം. കേസില്‍ യുവതിയുടെ ബന്ധുവിനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. 2012ല്‍ ഡല്‍ഹിയില്‍ നടന്ന നിര്‍ഭയ കൂട്ട ബലാത്സംഗം ഓര്‍മ്മപ്പെടുത്തും വിധമായിരുന്നു സംഭവം. 2012 ഡിസംബര്‍ 16ലാണ് ഫിസിയോതെറപ്പി വിദ്യാര്‍ത്ഥിനിയെ ഡല്‍ഹിയിലെ ബസ്സില്‍വച്ച് ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയത്.രാത്രിയില്‍ ഡല്‍ഹിയിലെ മുനീര്‍ക്കയില്‍ ദ്വാരകയ്ക്ക് അടുത്തുള്ള മഹാവീര്‍ എന്‍ക്ലേവിലേക്ക് ബസില്‍ പോയ വിദ്യാര്‍ത്ഥിനിയെയും സുഹൃത്തിനെയും ആക്രമിച്ച് വിദ്യാര്‍ത്ഥിനിയെ ആറ് പേര് ചേര്‍ന്ന് അതിക്രൂരമായി ബലാത്സംഗം ചെയ്യുകയും സ്വകാര്യഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റുകയുമായിരുന്നു. പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമുണ്ടായിരുന്നു. അതീവഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി ആശുപത്രിയില്‍…
Read More