യുവതിയുടെ ഫോട്ടോ അശ്ലീലസൈറ്റില്‍ അപ്ലോഡ് ചെയ്ത സംഭവത്തില്‍ സഹപാഠികളായിരുന്ന എട്ടുപേര്ക്കെതിരേകാട്ടാക്കട പോലീസ് കേസെടുത്തു. ആലമുക്ക് സ്വദേശിനിയുടെ പരാതിയില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള സഹപാഠികള്‍ക്കെതിരെയാണ് കേസ്. പ്രതി ചേര്‍ക്കപ്പെട്ടവരില്‍ സര്‍ക്കാര്‍ ജീവനക്കാരുമുണ്ട്. 207 അംഗങ്ങളുള്ള സ്കൂള്‍ ഗ്രൂപ്പില്‍ നിന്നുള്ള യുവതിയുടെ ഫോട്ടോയും ഫോണ്‍ നമ്പറും അശ്ലീല സൈറ്റില്‍ അപ്ലോഡ് ചെയ്തെന്നാണ് പരാതി. ഈ ചിത്രങ്ങളും അശ്ലീല പദപ്രയോഗങ്ങളുമായി പരാതിക്കാരിയുടെ ഫോണിലേക്ക് വിദേശത്തു നിന്നു നിരന്തരം സന്ദേശം വന്നതോടെയാണ് സഹപാഠികളാണ് ഇതിനു പിന്നിലെന്ന് മനസ്സിലായതെന്ന് പരാതിയില്‍ പറയുന്നതായി പോലീസ് അറിയിച്ചു. ഇതേസമയം, വ്യക്തി വൈരാഗ്യം തീര്‍ക്കാനുള്ള ശ്രമമാണ് പരാതിക്കു പിന്നിലെന്ന് ആരോപണ വിധേയര്‍ ആരോപിച്ചു. ഒരുമിച്ചെടുത്ത ഫോട്ടോ, സുഹൃത്തുക്കള്‍ അകന്നതിനെ തുടര്‍ന്ന് വൈരാഗ്യം തീര്‍ക്കാന്‍ ഉപയോഗിച്ചുവെന്നാണ് ആരോപണം. ജനുവരി 25നാണ് കേസിനാസ്പദമായ സംഭവം. യുവതിയുടെ ഫോട്ടോയും പേരും വയസുമടക്കം അശ്ലീല സൈറ്റില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ ഫോണിലേക്ക് പല നമ്പരുകളില്‍…
Read MoreTag: WHATS APP
ഇന്റര്‍നെറ്റ് ഇല്ലെങ്കിലും ഇനി വാട്സ്ആപ്പ് ഉപയോഗിക്കാം ! പുതിയ സൗകര്യം ഇങ്ങനെ…
ലോകത്തുള്ള മെസേജിംഗ് ആപ്പുകളില്‍ ഒന്നാമനാണ് വാട്സ്ആപ്പ്. എന്നാല്‍ വാട്സ്ആപ്പ് നിരോധിച്ചിരിക്കുന്ന ചില രാജ്യങ്ങളും ഉണ്ട്. യുഎഇ, ചൈന, വടക്കന്‍ കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് വാട്സ്ആപ്പ് ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. പലയിടങ്ങളില്‍ ഇന്റര്‍നെറ്റ് നിരോധനം കൊണ്ട് വാട്സ്ആപ്പ് ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഇതിന് പരിഹാരം കാണാന്‍ പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചിരിക്കുകയാണ് വാട്സ്ആപ്പ്. പ്രോക്സി സെര്‍വര്‍ സപ്പോര്‍ട്ടിന്റെ സഹായത്തോടെ വാട്സ്ആപ്പ് സേവനം ലഭിക്കുന്ന ഫീച്ചറാണ് അവതരിപ്പിച്ചത്. വിലക്ക് അടക്കം വിവിധ കാരണങ്ങളാല്‍ വാട്സ്ആപ്പ് ഉപയോഗിക്കാന്‍ കഴിയാത്തവര്‍ക്ക് പ്രോക്സി സെര്‍വര്‍ സപ്പോര്‍ട്ട് ഉപയോഗിച്ച് വാട്സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കുന്നവിധമാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. സന്നദ്ധ സംഘടനകളും മറ്റും സ്ഥാപിച്ചിരിക്കുന്ന പ്രോക്സി സെര്‍വറുകള്‍ പ്രയോജനപ്പെടുത്തി വാട്സ്ആപ്പ് ഉപയോഗിക്കാന്‍ കഴിയുംവിധമാണ് സംവിധാനം. ഉപയോക്താക്കളുടെ സുരക്ഷിതതത്വം ഉറപ്പാക്കാന്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഈ സേവനം ലഭ്യമാക്കുന്നത്. നെറ്റ് വര്‍ക്ക് കണക്ഷന് ഉപയോഗിക്കുന്ന വിര്‍ച്വല്‍…
Read Moreധനമന്ത്രിയുടേതടക്കം വ്യാജ വാട്സ് ആപ്പ് അക്കൗണ്ട് രൂപീകരിച്ച് പണം തട്ടാന്‍ ശ്രമം ! നിരവധി ആളുകള്‍ക്ക് സന്ദേശങ്ങള്‍…
ധനമന്ത്രിയുടെയും വ്യവസായ മന്ത്രിയുടെയും അടക്കം വ്യാജ വാട്സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാന്‍ ശ്രമം. വ്യവസായ മന്ത്രി പി.രാജീവിന്റെയും ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റേയും പേരിലാണ് തട്ടിപ്പിന് ശ്രമം നടന്നത്. കുറ്റക്കാരെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് വ്യവസായ വകുപ്പ് മന്ത്രിയുടെ ഓഫീസ് ഡിജിപി ക്ക് പരാതി നല്കി. മന്ത്രിമാരുടെ ഫോട്ടോ ഡിപി ആയുള്ള വാട്സ്ആപ്പ് അക്കൗണ്ടില്‍ നിന്നാണ് സന്ദേശങ്ങള്‍ വരുന്നത്. ആദ്യം കുശലാന്വേഷണം, പിന്നെ ഗൂഗിള്‍ പേ, ആമസോണ്‍ പേ തുടങ്ങിയ കാര്യങ്ങളിലേക്ക് സംഭാഷണം വഴിമാറും. അക്കൗണ്ട് വിവരങ്ങളും ചോദിക്കും. ഇതോടെയാണ് ജീവനക്കാര്‍ തട്ടിപ്പ് തിരിച്ചറിഞ്ഞത്. 84099 05089 എന്ന നമ്പറില്‍ നിന്നാണ് വ്യവസായ മന്ത്രിയുടെ ഫോട്ടോ ഡി.പി ആയി നല്കി സന്ദേശങ്ങള്‍ അയച്ചത്. വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് സന്ദേശങ്ങള്‍ ലഭിച്ചപ്പോഴാണ് തട്ടിപ്പ് നടക്കുന്നതായി ബോധ്യപ്പെട്ടത്. 97615 57053 എന്ന നമ്പറില്‍ നിന്നാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാലിന്റെ ഡിപിയുള്ള വാട്സ്…
Read Moreമകന്റെ ഓണ്‍ലൈന്‍ പഠന ഗ്രൂപ്പില്‍ അശ്ലീല വീഡിയോ പങ്കുവെച്ച അച്ഛന് കുടുങ്ങി ! അയച്ച ഗ്രൂപ്പ് മാറിപ്പോയെന്ന് യുവാവിന്റെ കുറ്റസമ്മതം…
ആറാംക്ലാസില്‍ പഠിക്കുന്ന മകന്റെ ഓണ്‍ലൈന്‍ പഠന ആവശ്യത്തിനുള്ള വാട്സ് ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ പങ്കുവെച്ച പിതാവ് അറസ്റ്റില്‍. ചെന്നൈയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായ ആവഡി സ്വദേശിയായ 39 കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂള്‍ അധികൃതരുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ഓണ്‍ലൈന്‍ പഠനത്തിനായി സ്കൂള്‍ അധികൃതരാണ് വിദ്യാര്‍ഥികളെയും അവരുടെ രക്ഷിതാക്കളെയും അധ്യാപകരെയും ഉള്‍പ്പെടുത്തി വാട്സാപ്പ് ഗ്രൂപ്പ് ആരംഭിച്ചത്. എന്നാല്‍ കഴിഞ്ഞദിവസം ആറാംക്ലാസുകാരന്റെ പിതാവിന്റെ നമ്പറില്‍നിന്ന് തുടരെ തുടരെ അശ്ലീലവീഡിയോകള്‍ ഗ്രൂപ്പിലേക്ക് പങ്കുവെക്കപ്പെടുകയായിരുന്നു. ഇതോടെ മറ്റുരക്ഷിതാക്കള്‍ സ്കൂള്‍ അധികൃതരെ സമീപിച്ചു. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ ആവഡി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അതേസമയം, അശ്ലീല വീഡിയോകള്‍ വാട്സാപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ചത് അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് പ്രതിയുടെ മൊഴി. ആ സമയത്ത് താന്‍ മദ്യലഹരിയിലായിരുന്നുവെന്നും സുഹൃത്തുക്കളുടെ വാട്സാപ്പ് ഗ്രൂപ്പിലേക്കാണ് വീഡിയോ അയക്കാന്‍ ഉദ്ദേശിച്ചതെന്നും പ്രതി പോലീസിനോട് പറഞ്ഞു.
Read Moreവാട്സ് ആപ്പ് വെബ് വഴി ഇനി ചിത്രങ്ങള്‍ കിടിലനായി എഡിറ്റ് ചെയ്യാം ! പുതിയ ഫീച്ചര്‍ ഉപയോഗിക്കേണ്ട വിധം ഇങ്ങനെ…
സന്ദേശങ്ങള്‍ അയയ്ക്കാനായി തുടങ്ങിയ വാട്സ് ആപ്പ് ഇന്ന് ഏറെ പുരോഗമിച്ച് വേറൊരു തലത്തില്‍ എത്തി നില്‍ക്കുകയാണ്. ഇപ്പോള്‍ പണമടയ്ക്കാനും അവശ്യസാധനങ്ങള്‍ ബുക്കു ചെയ്യാനുമൊക്കെ വാട്സ് ആപ്പിലൂടെ സാധിക്കും. ആദ്യകാലങ്ങളില്‍ മൊബൈല്‍ ഫോണില്‍ മാത്രം ഉപയോഗിക്കാന്‍ സാധിച്ചിരുന്ന വാട്സാപ്പ് ഇപ്പോള്‍ ഡെസ്ക്ടോപ്പിലും ഉപയോഗിക്കാന്‍ സാധിക്കുന്നു. ഉപയോക്തൃ അനുഭവം വീണ്ടും മികച്ചതാക്കാന്‍ വാട്സാപ്പ് അതിന്റെ സവിശേഷതകള്‍ അടിക്കടി മെച്ചപ്പെടുത്തുന്നുമുണ്ട്. ഓഡിയോകളുടെ വേഗത ത്വരിതപ്പെടുത്തല്‍, ഒരിക്കല്‍ മാത്രം കാണാന്‍ കഴിയുന്ന ഫോട്ടോകളും വീഡിയോയും അയയ്ക്കുന്നത് പോലുള്ള സവിശേഷതകള്‍ അടുത്തയിടെയാണ് ആപ്പില്‍ ചേര്‍ത്തത്. ഇപ്പോള്‍ വാട്സാപ്പ് വെബിലേക്ക് പുതിയ ഒരു സവിശേഷത കൂടി അവതരിപ്പിച്ചിരിക്കുകയാണ്. ഫോട്ടോ എഡിറ്റിംഗ് സവിശേഷതയാണ് പുതിയതതായി അവതരിപ്പിച്ചിരിക്കുന്നത്. ഇത് ഡെസ്ക്ടോപ്പ് പതിപ്പില്‍ നിന്ന് ഫോട്ടോകള്‍ അയയ്ക്കുന്നതിന് മുമ്പ് ഉപയോക്താക്കള്‍ക്ക് എഡിറ്റു ചെയ്യാന്‍ സൗകര്യം അനുവദിക്കുന്നു. മുമ്പ് ഇതിനായി ഏതെങ്കിലും എഡിറ്റിംഗ് പ്രോഗ്രാമിനെ ആശ്രയിക്കേണ്ട സാഹചര്യമാണുണ്ടായിരുന്നത്. പുതിയതായി ചേര്‍ത്ത ഈ…
Read Moreസംസ്ഥാനത്ത് വൃക്ക തട്ടിപ്പു സംഘങ്ങള്‍ വ്യാപകമാവുന്നു ! തട്ടിപ്പിനായി കെണിയൊരുക്കുന്നത് വാട്സ് ആപ്പിലൂടെ; സംഘത്തിന്റെ തന്ത്രങ്ങള്‍ ഇങ്ങനെ…
സംസ്ഥാനത്ത് വീണ്ടും വൃക്കതട്ടിപ്പു സംഘങ്ങള്‍ വ്യാപകമാവുന്നതായി വിവരം. വാട്സ് ആപ്പിലൂടെയാണ് തട്ടിപ്പിന് കളമൊരുങ്ങുന്നത്. ‘അപകടത്തില്‍ മസ്തിഷ്ക മരണം സംഭവിച്ച എന്റെ സഹപ്രവര്ത്തകന് സുധീര്‍, അദ്ദേഹത്തിന്റെ ഭാര്യ എന്നിവരുടെ ബി പോസിറ്റീവ്, ഒ പോസിറ്റീവ് വൃക്കകള്‍ സംഭാവന ചെയ്യാനാഗ്രഹിക്കുന്നു’ എന്ന തരത്തിലുള്ള വ്യാജ സന്ദേശമാണ് വാട്സാപ്പിലൂടെ പ്രചരിക്കുന്നത്. സന്ദേശത്തിനൊപ്പം മൂന്ന് ഫോണ്‍ നമ്പര്‍ ഉള്ളതിനാലും വൃക്കകള്‍ ദാനം ചെയ്യാനാഗ്രഹിക്കുന്നുവെന്ന മട്ടിലാണ് ഉള്ളടക്കമെന്നതിനാലും ആധികാരികതയില്‍ സംശയിക്കാതെ ജനം വ്യാപകമായി ഇവ ഷെയര്‍ ചെയ്യുന്നു. ഇതില്‍ ആദ്യ നമ്പര്‍ പ്രവര്‍ത്തന ക്ഷമമമാണെങ്കിലും ഫോണ്‍വിളിച്ചാല്‍ എടുക്കില്ല. രണ്ടും മൂന്നും നമ്പറുകള്‍ പ്രവര്‍ത്തന രഹിതമാണ്. ഇവ വ്യാജന്മാരുടെ (സ്പാം) നമ്പറുകളാണെന്ന് കോളര്‍ ഐഡി ആപ്ലിക്കേഷനുകള്‍ പരതിയാല്‍ വ്യക്തമാകും. പണംവാങ്ങി വൃക്ക വില്പന ഇന്ത്യയില്‍ നിയമവിരുദ്ധവുമാണ്. ഇതുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതും പങ്കുവയ്ക്കുന്നതുമെല്ലാം കുറ്റകൃത്യത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടും. അതിനാല്‍ തന്നെ ആധികാരികത ഉറപ്പില്ലാത്ത ഇത്തരം സന്ദേശങ്ങള്‍…
Read Moreപത്തു തലയാ ഇവന്…തനി രാവണന് ! വാട്സ് ആപ്പ് വഴി ഭിക്ഷയാചിച്ച യുവാവിനെ ദുബായ് പോലീസ് പൊക്കി…
പലതരം ഭിക്ഷക്കാരെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും വാട്സ്ആപ്പ് വഴി ഭിക്ഷചോദിക്കുന്ന ഒരാളെക്കുറിച്ച് ഒട്ടുമിക്കവരും ആദ്യമായാവും കേള്‍ക്കുക. വാട്സ്ആപ്പ് വഴി ഭിക്ഷയാചിച്ച അറബ് പൗരനെയാണ് ഇപ്പോള്‍ ദുബായ് പോലീസ് പൊക്കിയിരിക്കുന്നത്. അറസ്റ്റിലായ ആളുടെ സംഘത്തില്‍ കൂടുതല്‍ പേരുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഓണ്‍ലൈനിലൂടെ ലഭിക്കുന്ന സഹായ അഭ്യര്‍ത്ഥനകളോട് പ്രതികരിക്കരുതെന്നും അവ തട്ടിപ്പിനുള്ള ശ്രമമാകാന്‍ സാധ്യതയുണ്ടെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥന് മുന്നറിയിപ്പ് നല്കി. ദുരിതകഥകളും മറ്റും സാമൂഹിക മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിച്ച് പണം വാങ്ങുന്ന പ്രവണതകള്‍ റമദാന് മാസത്തില്‍ കൂടുതലാണെന്നും പോലീസ് മുന്നറിയിപ്പ് നല്കി. റമദാന് ആരംഭം മുതല്‍ ഭിക്ഷാടനത്തിനെതിരെ ശക്തമായ നടപടിയാണ് യുഎഇയില്‍ അധികൃതര്‍ സ്വീകരിക്കുന്നത്. സംഘടിത ഭിക്ഷാടനവും ഭിക്ഷാടനത്തിനായി പ്രൊഫഷണല്‍ സംഘങ്ങളുടെ പ്രവര്‍ത്തനവും കുറ്റകരമാണെന്നും വലിയ ശിക്ഷ ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഭിക്ഷാടനത്തിനായി വിദേശത്ത് നിന്ന് ആളുകളെ എത്തിക്കുന്നവര്‍ക്ക് 1,00,000 ദിര്‍ഹം വരെ പിഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.
Read Moreഫോണില്‍ ഇന്റര്‍നെറ്റില്ലെങ്കിലും ഇനി വാട്സ് ആപ്പ് ഉപയോഗിക്കാം ! ഉപയോക്താക്കള്‍ കാത്തിരുന്ന ഫീച്ചറുമായി വാട്സ്ആപ്പ്…
ഫോണില്‍ ഇന്റര്‍നെറ്റ് കണക്ഷനില്ലാതെ തന്നെ ഇനി മുതല്‍ കമ്പ്യൂട്ടറില്‍ വാട്സ് ആപ്പ് വെബ് വേര്‍ഷന്‍ ഉപയോഗിക്കാം.ഉപയോക്താക്കളുടെ ദീര്‍ഘ നാളത്തെ ആവശ്യം നിറവേറ്റുന്ന പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഫോണില്‍ ഇന്റര്‍നെറ്റ് കണക്ഷനുള്ളപ്പോള് മാത്രമേ ഇതുവരെ വാട്സ് ആപ്പ് വെബ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചിരുന്നുള്ളൂ. മള്‍ട്ടി- ഡിവൈസ് സപ്പോര്‍ട്ടിലൂടെയാണ് ഈ പ്രതിസന്ധി പരിഹരിക്കപ്പെടുന്നത്. പരീക്ഷണ ഘട്ടമെന്ന നിലയില്‍ ബീറ്റ ടെസ്റ്റിങ് പ്രോഗ്രാം വഴിയാകും പുതിയ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് നല്കിത്തുടങ്ങുക. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളില്‍ വാട്സ്ആപ്പ് ബീറ്റ വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് വൈകാതെ അപ്ഡേറ്റിലൂടെ ഈ സൗകര്യം ലഭ്യമാകും. വാട്സ്ആപ്പുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങളും അപ്ഡേറ്റുകളും നല്കുന്ന WABetaInfoയുടെ ബ്ലോഗ്പോസ്റ്റിലാണ് ഇക്കാര്യം പുറത്തുവിട്ടത്. ബീറ്റ പ്രോഗ്രാമില്‍ ചേരുന്നവര്‍ക്ക് നാല് ഡെസ്ക്ടോപ്പ് ഡിവൈസുകളില്‍ ഒരേസമയം അവരുടെ വാട്സ് ആപ്പ് പ്രവര്‍ത്തിപ്പിക്കാം. എന്നാല്‍, മറ്റൊരാളുമായി ചാറ്റ് ചെയ്യാനോ കോള്‍ ചെയ്യാനോ സാധിക്കണമെങ്കില്‍ അവരും വാട്സ്…
Read Moreഅപ്രത്യക്ഷമാകുന്ന സന്ദേശങ്ങളുടെ സമയം കുറയ്ക്കാനൊരുങ്ങി വാട്സ് ആപ്പ് ! പുതിയ സമയക്രമം ഇങ്ങനെ…
വാട്സ് ആപ്പിന്റെ പുതിയ ഫീച്ചറുകളിലൊന്നാണ് സന്ദേശങ്ങള്‍ സ്വയം അപ്രത്യക്ഷമാകുന്നത്. കഴിഞ്ഞ നവംബറിലാണ് ഇവര്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ചത്. നിലവില്‍ അയക്കുന്ന സന്ദേശങ്ങള്‍ ഏഴു ദിവസത്തിനുള്ളില്‍ തനിയെ അപ്രത്യക്ഷമാകും എന്നതാണ് ഫീച്ചര്‍. എന്നാല്‍ ഈ ഫീച്ചറിന്റെ ദൈര്‍ഘ്യം വാട്ട്സ്ആപ്പ് കുറയ്ക്കാന്‍ പോകുന്നു എന്നതാണ് പുതിയ വാര്‍ത്ത. ഏഴു ദിവസത്തില്‍ നിന്നും 24 മണിക്കൂറായി കുറയ്ക്കാനാണ് കമ്പനിയുടെ തീരുമാനം. വാട്സ്ആപ്പിലെ പുതിയ ഫീച്ചറുകള്‍ പുറത്തുവിടുന്ന വാട്സ്ആപ്പ് ബീറ്റ ഇന്‍ഫോയാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തിലുള്ള ഈ ഫീച്ചര്‍ ഉടന്‍ തന്നെ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാകും. അതേ സമയം 24 മണിക്കൂര്‍ എന്നത് ഓപ്ഷണലായിരിക്കും എന്നാണ് ലഭിക്കുന്ന സൂചന. വേണമങ്കില്‍ ഉപയോക്താവിന് പഴയ പോലെ ഏഴു ദിവസം തന്നെ സന്ദേശം അപ്രത്യക്ഷമാകാനുള്ള കാലാവധിയായി സ്വീകരിക്കാം. ഇപ്പോള്‍ അപ്രത്യക്ഷമാകുന്ന സന്ദേശം എന്ന ഫീച്ചര്‍ തന്നെ ഓപ്ഷണലാണ്. ഒരു ഗ്രൂപ്പിലെ, വ്യക്തികള്‍ക്കിടയിലോ…
Read Moreപുതിയ കിടിലന്‍ ഫീച്ചേഴ്സുമായി വാട്സ്ആപ്പ് !ഇനി ഇമേജുകളും വീഡിയോകളും സ്വയം മാഞ്ഞുപോകും; ‘പലര്‍ക്കും’ ഗുണകരമാവുന്ന പുതിയ ഫീച്ചേഴ്സ് ഇങ്ങനെ…
പുതിയ ചില കലക്കന്‍ ഫീച്ചേഴ്സ് അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. സ്വയം മാഞ്ഞു പോകുന്ന ഇമേജ്, വിഡിയോ മെസേജുകള്‍ക്ക് സൗകര്യമൊരുക്കാന്‍ വാട്സാപ്പ് ഒരുങ്ങുന്നതായാണ് വിവരം. ‘എക്സ്പയിറിങ് മെസേജ്’ എന്നു പേരിട്ടിരിക്കുന്ന സംവിധാനം പലതവണ പരീക്ഷണം നടത്തി. ചാറ്റുകള്‍ക്കിടെ അയയ്ക്കുന്ന വിഡിയോയും ചിത്രങ്ങളും ചാറ്റ് അവസാനിപ്പിക്കുന്നതോടെ സ്വയം ഡിലീറ്റായി പോകുന്നതിനാണ് ഓപ്ഷന്. സ്വീകരിച്ചയാളുടെ ഫോണ്‍ ഗാലറിയില്‍ നിന്നും ചിത്രം മാഞ്ഞു പോകും. ഒരേ നമ്പറിലുള്ള വാട്സാപ് ഒന്നില്‍ കൂടുതല്‍ ഫോണുകളില്‍ ഉപയോഗിക്കുന്നതിനുള്ള പരീക്ഷണം അവസാനഘട്ടത്തില്‍ എത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. വാട്സ് ആപ്പ് അവതരിപ്പിക്കാനിരിക്കുന്ന ഈ ഫീച്ചറുകള്‍ പലര്‍ക്കും ഗുണകരമാകുമെന്നുറപ്പാണ്.
Read More