ഏവരും കാത്തിരുന്ന വാട്‌സ്ആപ്പിന്റെ പേയ്‌മെന്റ് ഫീച്ചറിന് തുടക്കമായി. ഇനി മെസേജ് അയയ്ക്കുന്ന വേഗതയില്‍ വാട്‌സ് ആപ്പിലൂടെ പണമയയ്ക്കാം. എസ്ബിഐ, എച്ച്ഡിഎഫ്സി, ഐസിഐസിഐ, ആക്സിസ് ബാങ്ക് എന്നി ബാങ്കുകളുമായി സഹകരിച്ചാണ് പേയ്മെന്റ് സേവനത്തിന് തുടക്കമിട്ടതെന്ന് വാട്സ്ആപ്പ് അറിയിച്ചു. നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ യുപിഐ സംവിധാനം അനുസരിച്ചാണ് പുതിയ പേയ്മെന്റ് ഫീച്ചറിന് രൂപം നല്‍കിയതെന്ന് വാട്സ്ആപ്പ് വ്യക്തമാക്കി. നവംബറിലാണ് പേയ്മെന്റ് സംവിധാനവുമായി മുന്നോട്ടുപോകാന്‍ വാട്സ്ആപ്പിന് അനുമതി ലഭിച്ചത്. സന്ദേശം അയക്കുന്ന അതേ വേഗതയില്‍ പണം കൈമാറാനുള്ള സംവിധാനമാണ് വാട്സ്ആപ്പ് ഒരുക്കിയത്. രണ്ടുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് പേയ്മെന്റ് സംവിധാനവുമായി മുന്നോട്ടുപോകാന്‍ വാട്സ്ആപ്പിന് അധികൃതര്‍ പച്ചക്കൊടി കാണിച്ചത്. 45 കോടി ഇടപാടുകാരുള്ള എസ്ബിഐക്ക് 12 കോടി യുപിഐ ഉപയോക്താക്കളാണ് ഉള്ളത്. യുപിഐ സംവിധാനത്തില്‍ 28 ശതമാനം വിപണി വിഹിതം എസ്ബിഐയ്ക്കാണ്. ഇതിന് പുറമേ ഐസിഐസിഐ, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക് എന്നിവയുമായി…
Read More