കഴിഞ്ഞ ഏതാനും ദിവസമായി ചര്‍ച്ച നടക്കുന്ന ഒന്നാണ് വാട്സ് ആപ്പ് പിങ്ക്. വാട്സ്ആപ്പിന്റെ പുതിയ ആപ്ലിക്കേഷന്‍ എന്നു കരുതി പലരും ഇത് ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ സംഭവം ഒന്നാന്തരം മാല്‍വെയര്‍ ആണെന്നതാണ് സത്യം. നിങ്ങളുടെ ഫോണ്‍ ഈ മാല്‍വെയര്‍ ഉപയോഗിച്ച് നിയന്ത്രിക്കാന്‍ ഇതിന്റെ നിര്‍മാതാക്കള്‍ക്കു കഴിയുമെന്നതാണ് വാസ്തവം. വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് ഹാക്കര്‍മാര്‍ ഇതിനെ പ്രചരിപ്പിക്കുന്നത്. വൈറസ് അടങ്ങിയ ശ്രദ്ധാപൂര്‍വം ആവിഷ്കരിച്ച സന്ദേസം ഒരു ലിങ്ക് ക്ലിക്ക് ചെയ്യുമ്പോള്‍ ഉപയോക്താവിന് അവരുടെ ഫോണില്‍ പിങ്ക് തീം വാട്സ്ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ വാഗ്ദാനം ചെയ്യുന്നു. പിങ്ക് നിറമുള്ള വാട്സ്ആപ്പില്‍ നിന്നുള്ള ചാറ്റുകള്‍ കാണിക്കുന്ന ചിത്രങ്ങളും സന്ദേശത്തില്‍ അടങ്ങിയിരിക്കുന്നു. ഈ സന്ദേശങ്ങളിലെത്താം തന്നെ ഒരു ഡൗണ്‍ലോഡ് ലിങ്കും ഉണ്ട്. ഈ ലിങ്കില്‍ കയറി പിങ്ക് വാട്സ്ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെയാണ് നിങ്ങള്‍ ചതിക്കുഴിയില്‍ വീഴുന്നത്.…
Read More