കോഴിക്കോട്: വാട്‌സ്ആപ്പിലൂടെ നിരവധി വ്യാജസന്ദേശങ്ങളാണ് ദിനംപ്രതി പരക്കുന്നത്. വാട്‌സ്ആപ്പിലൂടെ ആരോ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കേരളത്തില്‍ യഥാര്‍ഥ ഹര്‍ത്താലായി മാറിയതും നാം കണ്ടതാണ്. ഇക്കുറി വ്യാജന്മാര്‍ പ്രചരിപ്പിച്ചത് വ്യാജ മാസപ്പിറവിയാണ്. തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. പെരുന്നാല്‍ മാസപ്പിറവി കണ്ടതായി കോഴിക്കോട് ഖാദിമാര്‍ ഉറപ്പിച്ചതായാണ് ചിലര്‍ വാട്സ് അപ്പ് ഗ്രൂപ്പുകള്‍ വഴി പ്രചരിപ്പിച്ചത്.കോഴിക്കോട് ഖാദിമാരുടെ പേരോട് കൂടിയാണ് പ്രചരണം. വിവിധ ചാനലുകളുടെ സ്‌ക്രീന്‍ ഷോട്ടും പ്രചരിപ്പിച്ചവരുണ്ട്.ചൊവ്വാഴ്ച കേരളത്തില്‍ ചെറിയ പെരുന്നാല്‍ എന്നാ പേരിലാണ് വ്യാപകമായി പ്രചരിപ്പിച്ചത്. നിരവധി ഫോണ്‍ കോളുകളാണ് കോഴിക്കോട് ഖാദിമാറിലേക്കും പാണക്കാട് ഹൈദറലി തങ്ങള്‍ക്കും പോയത്. എന്നാല്‍ മാസപ്പിറവി കണ്ടതായി വിശ്വസിക്കാന്‍ പറ്റിയ കേന്ദ്രങ്ങളില്‍ നിന്നും വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് നേതാക്കള്‍ വിശദീകരിച്ചു. എന്നാല്‍ ഇതിനിടയിലും വാട്സ് അപ്പ് സന്ദേശങ്ങള്‍ പറപറന്നു. ചില സ്ഥലങ്ങളില്‍ പെരുന്നാല്‍ ആഘോഷത്തിന്റെ ഭാഗമായി ആട് മാടുകളെ വരെ രാത്രിയില്‍…
Read More