സോഷ്യല്‍ മീഡിയയിലും ഇനി ‘രേഖകള്‍’ കൊടുക്കേണ്ടി വരും ! പുതിയ നിയമത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; ഫേക്ക് ഐഡികള്‍ വലയും…

ഫേസ്ബുക്കും വാട്‌സ്ആപ്പും അടക്കമുള്ള സോഷ്യല്‍ മീഡിയ പ്‌ളാറ്റ്‌ഫോമുകളിലും ഉപയോക്താക്കളെ തിരിച്ചറിയാനുള്ള രേഖകള്‍ സമര്‍പ്പിക്കേണ്ടി വരുമെന്ന് വിവരം.ഇതോടെ തങ്ങളുടെ തിരിച്ചറിയല്‍ അടയാളം, അല്ലെങ്കില്‍ രേഖകള്‍ ഇത്തരം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലുള്ള ഉപയോക്താക്കള്‍ നല്‍കേണ്ടിവരും എന്നാണ് റിപ്പോര്‍ട്ട്. പേഴ്‌സണല്‍ ഡാറ്റ പ്രോട്ടക്ഷന്‍ ബില്ല് 2019 പ്രകാരമാണ് ഇത്തരം ഒരു സംവിധാനം നടപ്പിലാക്കുന്നത് എന്നാണ് ഐടി മന്ത്രാലയം പറയുന്നത്. ഇത് സംബന്ധിച്ച് ഐടി മന്ത്രാലയം കേന്ദ്ര നിയമ മന്ത്രാലയത്തിന് കത്ത് എഴുതി കഴിഞ്ഞുവെന്നാണ് വാര്‍ത്ത ഏജന്‍സി ഐഎഎന്‍എസ് ഐടി വകുപ്പിലെ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യാജവാര്‍ത്ത, അപകടകരമായ ഉള്ളടക്കങ്ങള്‍, വസ്തുതയില്ലാത്ത വിവരങ്ങള്‍, വംശീയ അധിക്ഷേപം, ലിംഗ വിവേചനം എന്നിവ തടയാനാണ് ഇത്തരം ഒരു നീക്കം എന്നാണ് ഐടി മന്ത്രാലയം പറയുന്നത്. പേഴ്‌സണല്‍ ഡാറ്റ പ്രോട്ടക്ഷന്‍ ബില്ല് 2019 പ്രകാരം സോഷ്യല്‍ മീഡിയ കമ്പനികള്‍ ‘വളണ്ടറി വെരിഫിക്കേഷന്‍’ സംവിധാനം തങ്ങളുടെ യൂസര്‍മാരുടെ…

Read More

ടീം ഇന്ത്യയുടെ വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ ചോര്‍ത്തി കുംബ്ലെയുടെ പടയൊരുക്കം ; ടീമിനുള്ളില്‍ ആഭ്യന്തര കലഹം പാരമ്യതയിലെത്തിയെന്നു സൂചന

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ് ലിയും പരിശീലകന്‍ അനില്‍ കുംബ്ലെയും തമ്മിലുള്ള കലഹം പാരമ്യതയിലെത്തിയെന്നു വിവരം. ഇന്ത്യന്‍ ടീമംഗങ്ങള്‍ ഉള്‍പ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പിലെ സന്ദേശങ്ങള്‍ കുംബ്ലെ ചില മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് പുതിയ വാര്‍ത്ത. വിരാട് കോലിക്കെതിരെ ചില താരങ്ങള്‍ നടത്തിയ പരാമര്‍ശങ്ങളും കുംബ്ലെ ചോര്‍ത്തി നല്‍കിയതായാണ് സൂചന.ബി.സി.സി.ഐയിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അനില്‍ കുംബ്ലെയും അദ്ദേഹത്തിന്റെ വിശ്വസ്തരായ മാധ്യമസുഹൃത്തുക്കളും ഉള്‍പ്പെടുന്ന ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് കുംബ്ലെ ഉണ്ടാക്കിയതായും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനുള്ളിലെ രഹസ്യങ്ങള്‍ കുംബ്ലെ ആ ഗ്രൂപ്പിലേക്കാണ് ചോര്‍ത്തി നല്‍കിയതെന്നും ബി.സി.സി.ഐയിലെ ഉദ്യോഗസ്ഥന്‍ പറയുന്നു. കുംബ്ലെയുടെ പരിശീലന രീതിയോടു യോജിച്ചു പോവാനാവില്ലെന്ന് കഴിഞ്ഞ ദിവസം വിരാട് കോഹ് ലി വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ് പ്രശ്‌നത്തിന്റെ രൂക്ഷത പുറംലോകമറിഞ്ഞത്. ടീമിലെ മുതിര്‍ന്ന താരങ്ങളും കുംബ്ലെക്കെതിരെ തിരിഞ്ഞിരുന്നു. അതേസമയം ചാമ്പ്യന്‍സ്…

Read More