പാക്കിസ്ഥാനില്‍ റമദാനോട് അനുബന്ധിച്ച് പാവങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യാനുള്ള ആട്ടപ്പൊടിയുമായെത്തിയട്രക്ക് കൊള്ളയടിച്ച് ജനം. പെഷവാറില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ട്വിറ്ററില്‍ വൈറലാവുകയാണ്. വിതരണ കേന്ദ്രത്തിലെത്തുന്നതിന് മുന്‍പ് തന്നെ ട്രക്ക് തടഞ്ഞ് പൊടി ജനങ്ങള്‍ കൈക്കലാക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. വിതരണ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ കാത്തു നിന്ന് മടുത്ത ജനങ്ങള്‍ ഒടുവില്‍ റോഡില്‍ പ്രതിഷേധവും ആരംഭിച്ചു. 10 കിലോ ആട്ടപ്പൊടിയുടെ ബാഗാണ് സര്‍ക്കാര്‍ വിതരണം ചെയ്യുന്നത്. ആട്ടപ്പൊടി ബാഗിനായുള്ള അടിപിടിയില്‍പ്പെട്ട് നാല് പേര് ഇതിനകം മരിച്ചെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് പേര് തിരക്കില്‍പ്പെട്ടും രണ്ടുപേര്‍ ക്യൂ നിന്ന് തളര്‍ന്ന് വീണുമാണ് മരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിതരണ കേന്ദ്രങ്ങളില്‍ മതിയായ സൗകര്യമില്ലാത്തതാണ് അമിതമായ തിരക്കിന് കാരണമെന്നും വാദമുയര്‍ന്നിട്ടുണ്ട്. ആട്ട വാങ്ങാനെത്തുന്നവരെ നിയന്ത്രിക്കാന്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ടെങ്കിലും അത് ഫലവത്താകുന്നില്ലെന്നാണ് വീഡിയോ വ്യക്തമാക്കുന്നത്. തകര്‍ന്നടിഞ്ഞ സമ്പദ് വ്യവസ്ഥയും വിലക്കയറ്റവും പാകിസ്ഥാനിലെ ജനജീവിതം…
Read More