ഓണ്‍ലൈന്‍ ഫുഡ് ആപ്പുകളുടെ കാലമാണിന്ന്. കടയില്‍ നിന്ന് നേരിട്ട് കിട്ടുന്നതിലും വിലകുറവില്‍,കടയില്‍ ക്യൂ നില്‍ക്കാതെ സാധനം വീട്ടിലെത്തുന്ന ഫുഡ് ഡെലിവറി മാറുന്ന കാലത്തിന്റെ ദൃഷ്ടാന്തം കൂടിയാണ്. എന്നാല്‍, ജീവിക്കാന്‍ വേണ്ടി നെട്ടോട്ടമോടുന്നവരാണ് ഇങ്ങനെ ഫുഡ് ഡെലിവറി നടത്തുന്നവര്‍ എന്നതാണ് യാഥാര്‍ഥ്യം. തന്റെ അച്ഛന് സുഖമില്ലാതെ വന്നതിനാല്‍ ഒഴിവുസമയങ്ങളില്‍ ഭക്ഷണവിതരണം നടത്തുന്ന കുട്ടിയുടെയും കുട്ടികളോടൊപ്പം ഫുഡ് ഡെലിവറിക്ക് പോകുന്ന അച്ഛന്റെയും വീഡിയോകള്‍ അടുത്തിടെ സാമൂഹികമാധ്യമത്തില്‍ ശ്രദ്ധനേടിയിരുന്നു. വീല്‍ചെയറിലിരുന്ന് ഫുഡ് ഡെലിവറി നടത്തുന്ന യുവാവിന്റെ വീഡിയോയും അടുത്തിടെയാണ് വൈറലായത്. ഇപ്പോഴിതാ മോട്ടോര്‍ വീല്‍ചെയറിലിരുന്ന് ഫുഡ് ഡെലിവറി നടത്തുന്ന യുവതിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരുന്നത്. ഡല്‍ഹിയിലെ വനിതാ കമ്മിഷന് അധ്യക്ഷ സ്വാതി മാലിവാളാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. വീല്‍ചെയര്‍ ഓടിച്ചുകൊണ്ട് ഭക്ഷണം വിതരണം ചെയ്യുന്ന യുവതിയെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുക. ജീവിതം കടുപ്പമേറിയതാണെന്ന കാര്യത്തില്‍ സംശയമേതുമില്ല. എന്നാല്‍,…
Read MoreTag: wheel chair
ഒരു വിധിയ്ക്കും തോല്‍പ്പിക്കാനാവില്ല ഈ പ്രണയത്തെ ! ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടിട്ടും ചേര്‍ത്തു പിടിച്ചു; ചക്രകസേരയില്‍ ഇരുന്ന് ദീപു അര്‍ച്ചനയെ താലിചാര്‍ത്തുമ്പോള്‍ കണ്ടു നിന്നവരുടെ കണ്ണു നിറഞ്ഞു…
പ്രണയത്തേക്കാളേറെ പ്രണയപ്പകയുടെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുന്ന ഈ കാലഘട്ടത്തില്‍ എന്താണ് യഥാര്‍ഥ പ്രണയമെന്ന് കാണിച്ച് ഏവര്‍ക്കും കാണിച്ചു കൊടുക്കുകയാണ് ഈ നവദമ്പതികള്‍. ഇവിടെ പ്രണയിക്കുന്നവര്‍ക്ക് മാതൃകയാവുന്നത് നേമം ഇടയ്ക്കോട് താന്നിക്കവിള ദിവ്യഭവനത്തില്‍ ജയചന്ദ്രകുമാറിന്റെയും ജയകുമാരിയുടെയും മകന് ദീപുവും മാരായമുട്ടം സ്വദേശിനി അര്‍ച്ചനയുമാണ്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഇതില്‍ എന്നാണിത്ര കാര്യം എന്നു ചോദിക്കാന്‍ വരട്ടെ. ദീപുവിന്റെ ജീവിതം ഇന്ന് ചക്രക്കസേരയില്‍ ആണ്. പല തവണ ഉപേക്ഷിച്ചു പോകുവാന്‍ അര്‍ച്ചനയെ ദീപു നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ അതെല്ലാം തള്ളിക്കളഞ്ഞ് ദീപുവിന് താങ്ങും തണലുമായിരിക്കുകയാണ് അര്‍ച്ചന. ബുധനാഴ്ച രാവിലെ ശംഖുംമുഖം ദേവീക്ഷേത്രത്തില്‍ വെച്ച് ചക്രക്കസേരയിലിരുന്ന് ദീപു അര്‍ച്ചനയുടെ കഴുത്തില്‍ മിന്നുകെട്ടി. ഒരു വിധിക്കും തങ്ങളുടെ പ്രണയത്തെ തോല്‍പ്പിക്കാനാകില്ലെന്ന സന്ദേശം പങ്കുവെച്ചാണ് ഇരുവരും പുതിയ ജീവിതത്തിലേയ്ക്ക് കടന്നത്. നാലുവര്‍ഷം മുമ്പാണ് ദീപുവിന് അപകടത്തില്‍ അരയ്ക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ടത്. 2010ല്‍ കാഞ്ഞിരംകുളം…
Read More