ബ്ലാക് ഫംഗസിനു പിന്നാലെ വൈറ്റ് ഫംഗസ് ബാധയും വ്യാപകമായതോടെ ആശങ്കയിലാണ് ആളുകള്‍. എന്നാല്‍ വൈറ്റ് ഫംഗസിനെക്കരുതി ആശങ്ക വേണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. വായ, ശ്വാസനാളം, അന്നനാളം, ആമാശയം, ത്വക്ക് എന്നീ ശരീരഭാഗങ്ങളെ ബാധിക്കുന്ന രോഗാവസ്ഥയാണിത്.വായില്‍ വെള്ള നിറത്തില്‍ പൂപ്പല്‍ ബാധ പലരിലും കാണാറുണ്ട്. ഇതു വൈറ്റ് ഫംഗസ് ബാധയാണെന്ന് വിദഗ്ധര്‍ പറയുന്നു. സാധാരണ കാന്‍സര്‍ രോഗികളുടെ നാവിലും അണ്ണാക്കിലും ഈ പൂപ്പല്‍ ബാധ കാണാറുണ്ട്. ഇത് യാതൊരുകാരണവശാലും മരണകാരണമാകില്ല. നിരവധി മരുന്നുകളും ഇതിനു ലഭ്യമാണ്. യാതൊരു തരത്തിലുമുള്ള ഭീഷണി ഈ രോഗം മൂലമുണ്ടാകില്ല. സാധാരണ കണ്ടുവരുന്ന ഈ അസുഖത്തെ ക്യാന്ഡിഡാ ആല്ബിക്കെന്സ് എന്നാണു ശാസ്ത്രലോകം വിളിക്കുന്നത്. ബ്ലാക് ഫംഗ്സ പോലെ മാരകമായ അസുഖമല്ല ഇതെങ്കിലും ചിലര്‍ ഇതിനെ പര്‍വ്വതീകരിച്ച് സോഷ്യല്‍ മീഡിയയിലൂടെ ഭയം വിതയ്ക്കുന്നുണ്ട്. കോവിഡ് ബാധിച്ച് ഐ.സി.യുവില്‍ കഴിയുന്ന രോഗികള്‍ക്ക് സ്റ്റിറോയ്ഡ് ഉപയോഗംമൂലം പ്രതിരോധശേഷി…
Read More