വൈറ്റ് വിഡോ എന്ന പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച സാമന്ത ല്യൂത്ത് വൈറ്റ് അമ്പതോളം സ്ത്രീകള്‍ക്ക് ചാവേറാക്രമണത്തിന് പരിശീലനം നല്‍കിയതായി റിപ്പോര്‍ട്ട്. ഈ സമ്മറില്‍ ബീച്ച് റിസോര്‍ട്ടുകളിലെത്തിയ ആക്രമണം സംഘടിപ്പിക്കുന്നതിനായാണ് ഇവരെ സാമന്ത് സജ്ജരാക്കിയതെന്നും പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം സൂചിപ്പിക്കുന്നു. ലണ്ടനില്‍ 2005-ല്‍ നടന്ന ആക്രമണത്തില്‍ ഇവരുടെ ഭര്‍ത്താവായിരുന്നു ചാവേറായത്. അയാളുടെ മരണത്തിനുശേഷമാണ് സാമന്ത ഭീകരതയുടെ വഴി തിരഞ്ഞെടുത്തത്. അതോടെ, വൈറ്റ് വിഡോയെന്ന പേരില്‍ ഇവര്‍ കുപ്രസിദ്ധയായത്. ബക്കിംഗ്ഹാം ഷെയറിലെ ഐയ്ല്‍ബറി സ്വദേശിയായ സാമന്ത നാലുമക്കളുടെ അമ്മ കൂടിയാണ്. ബ്രിട്ടനടക്കം യൂറോപ്യന്‍ രാജ്യങ്ങളുടെ പേടിസ്വപ്നമായ വൈറ്റ് വിഡോ, മതഭ്രാന്തികളായ അമ്പതോളം പേരെ ഭീകരപ്രവര്‍ത്തനത്തിനായി റിക്രൂട്ട് ചെയ്യുകയും അവരെ ചാവേറാക്രമണം നടത്തേണ്ടതെങ്ങനെയെന്ന് പരിശീലിപ്പിച്ചതായുമാണ് റിപ്പോര്‍ട്ട്. അതില്‍ പലരെയും പല ദൗത്യങ്ങളേല്‍പ്പിച്ച് ഇതിനോടകം നിയോഗിച്ചതായും ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗം പറയുന്നു. അരയില്‍ ബെല്‍റ്റ് ബോംബ് സ്ഥാപിച്ച് കണ്ണായ സ്ഥലങ്ങളിലെത്തി പൊട്ടിത്തെറിക്കേണ്ടതെങ്ങനെയെന്ന പരിശീലനമാണ് ഇവര്‍…
Read More