ലോകത്ത് കോവിഡ് ഭീതി ഒഴിയുമ്പോള്‍ അതിനേക്കാള്‍ വലിയ മഹാമാരിയെ നേരിടാന്‍ തയ്യാറായിരിക്കണമെന്ന് ലോകാരോഗ്യ സംഘടന അടുത്തിടെ മുന്നറിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെ അടുത്ത മഹാമാരിക്കു കാരണമായേക്കാവുന്ന രോഗങ്ങളുടെ പട്ടിക ലോകാരോഗ്യ സംഘടന പുറത്തുവിട്ടു. എബോള, സാര്‍സ്, സിക, തുടങ്ങിയ രോഗങ്ങള്‍ക്കും പുറമേ പട്ടികയിലുള്ള ‘ ഡിസീസ് എക്സ്’ എന്ന അജ്ഞാത രോഗമാണ് ആശങ്ക ഉണര്‍ത്തിയിരിക്കുന്നത്. ഡിസീസ് എക്സിലെ ‘ എക്സ്’ എന്ന ഘടകം വിശേഷിപ്പിക്കാന്‍ കാരണം രോഗത്തിന്റെ കാരണം തിരിച്ചറിയാത്തതിനാലാണ്. 2018 ലാണ് ലോകാരോഗ്യ സംഘടന ഈ പദം ഉപയോഗിക്കാന്‍ തുടങ്ങിയത്. ഒരു വര്‍ഷത്തിനു ശേഷം കോവിഡ് വ്യാപിക്കാന്‍ തുടങ്ങി. അടുത്ത ഡിസീസ് എക്സ് എബോള, കോവിഡ് എന്നിവപോലെ ‘സുനോട്ടിക്’ ആയിരിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇത് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമാണ്. വൈറസ്, ബാക്ടീരിയ, ഫംഗസ് എന്നിവയിലൂടെ ഡിസീസ് എക്സ് ബാധിച്ചേക്കാമെന്നും രോഗകാരി മനുഷ്യനാകാമെന്നുമാണ് കണ്ടെത്തല്‍.
Read MoreTag: WHO
വരാന്‍ പോകുന്നത് കോവിഡിനേക്കാള്‍ വലിയ മഹാമാരി ! മുന്നറിയുപ്പുമായി ലോകാരോഗ്യ സംഘടന…
കഴിഞ്ഞ നാലഞ്ചു വര്‍ഷമായി ലോകക്രമം തന്നെ മാറ്റിമറിച്ച കോവിഡ് മഹാമാരി ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്.ആഗോള ആരോഗ്യ അടിയന്തരാവസ്ഥ എന്ന നിലയിയിലുള്ള കോവിഡ് ഭീഷണിയ്ക്ക് അവസാനമായെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനവുമെത്തി. എന്നാലിപ്പോള്‍ കോവിഡ്-19നേക്കാള്‍ മാരകമായ മഹാമാരിയെ നേരിടാന്‍ ലോകം തയാറായിരിക്കണമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന എത്തിയിരിക്കുകയാണ്. ലോകമെമ്പാടും കോവിഡ് കേസുകള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അഡാനം പുതിയ മഹാമാരിയെക്കുറിച്ചുള്ള മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ആഗോള ആരോഗ്യ അടിയന്തരാവസ്ഥ എന്ന നിലയില്‍ കോവിഡ് അവസാനിക്കുന്നുവെന്നത് ആഗോള ആരോഗ്യ ഭീഷണിയെന്ന നിലയിലുള്ള കോവിഡിന്റെ അവസാനമായി കാണരുതെന്ന് ടെഡ്രോസ് അഡാനം പറഞ്ഞു. കോവിഡിന്റെ പുതിയ വകഭേദം മൂലം പുതിയ കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതിനു പുറമേ കൂടുതല്‍ മാരകമായേക്കാവുന്ന പുതിയ വൈറസിന്റെ ഭീഷണി ഉയര്‍ന്നുവരാനുള്ള സാധ്യതയുമുണ്ട്. 76-ാം ലോക ആരോഗ്യ അസംബ്ലിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ടെഡ്രോസ് അഡാനം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.…
Read Moreഒമിക്രോണിന്റെ പുതിയ വകഭേദം ഇന്ത്യയില്‍ കണ്ടെത്തി ! സ്പൈക് പ്രോട്ടീനില്‍ മ്യൂട്ടേഷന് സംഭവിച്ചതായി വിവരം…
കോവിഡ് വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദം ഇന്ത്യയില്‍ കണ്ടെത്തിയതായി അറിയിച്ച് ലോകാരോഗ്യ സംഘടന. ബിഎ.2.75 വകഭേദമാണ് കണ്ടെത്തിയത്. ഇന്ത്യ അടക്കം ഏതാനും രാജ്യങ്ങളില്‍ പുതിയ ഉപവകഭേദം കണ്ടെത്തിയതായും ഇതു നിരീക്ഷിച്ചു വരികയാണെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനോം ഗെബ്രെയെസുസ് പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയായി ലോകത്ത് കോവിഡ് കേസുകളില്‍ 30 ശതമാനത്തോളം വര്‍ധനയാണുണ്ടായത്. ഡബ്ല്യുഎച്ച്ഒയുടെ ആറില്‍ നാലു സബ്-റീജിയണുകളിലും കഴിഞ്ഞയാഴ്ച കേസുകളില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. യൂറോപ്പിലും അമേരിക്കയിലും ബിഎ.4, ബിഎ.5 വകഭേദങ്ങള്‍ കാര്യമായി വ്യാപിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടനാ മേധാവി വ്യക്തമാക്കി. ബിഎ.2.75 വകഭേദം ആദ്യം കണ്ടെത്തിയത് ഇന്ത്യയിലാണെന്നും, പിന്നീട് 10 രാജ്യങ്ങളില്‍ കൂടി ഈ ഉപവകഭേദം കണ്ടെത്തുകയുണ്ടായിയെന്നും ലോകാരോഗ്യസംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥന് വ്യക്തമാക്കി. ഈ ഉപവകഭേദത്തിന് സ്പൈക് പ്രോട്ടീനില്‍ മ്യൂട്ടേഷന് സംഭവിച്ചതായാണ് മനസ്സിലാകുന്നത്. പുതിയ വകഭേദം കൂടുതല്‍ അപകടകാരിയാണോ എന്നതടക്കമുള്ള കാര്യങ്ങളില്‍ പഠനങ്ങള്‍ നടക്കുകയാണെന്നും സൗമ്യ…
Read Moreകുരങ്ങുപനി മറ്റൊരു കോവിഡായി മാറുമോ ? മങ്കിപോക്സ് പടരുന്നതിനെത്തുടര്‍ന്ന് ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാന്‍ ഒരുങ്ങി ലോകാരോഗ്യ സംഘടന…
മങ്കിപോക്സ് ലോകവ്യാപകമാവുന്ന സാഹചര്യത്തില്‍ ആഗോള ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാന്‍ ഒരുങ്ങി ലോകാരോഗ്യ സംഘടന. ഇതുസംബന്ധിച്ച് തീരുമാനമെടുക്കാന്‍ അടുത്തയാഴ്ച്ച യുഎന്‍ ഹെല്‍ത്ത് ഏജന്‍സി അടിയന്തിര യോഗം വിളിച്ചു ചേര്‍ക്കുന്നുണ്ട്. ജൂണ്‍ എട്ടുവരെയുള്ള കണക്കുകള്‍ പ്രകാരം 2821 പേരെയാണ് മങ്കിപോക്സ് ബാധിച്ചിരിക്കുന്നത്. യൂറോപ്പ്, നോര്‍ത്ത് അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ 1285 മങ്കിപോക്സ് കേസുകളാണുള്ളത്. കാമറൂണ്‍, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്, കോംഗോ, ലൈബീരിയ തുടങ്ങിയ എട്ടോളം ആഫ്രിക്കന്‍ രാജ്യങ്ങളിലും രോഗം പടരുന്നുണ്ട്. രോഗം പടരുന്ന ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 72 മരണമാണ് ജൂണ്‍ എട്ടുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്ഥിതി കൈവിട്ടുപോകുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്നും വേണ്ട നടപടി കൈക്കൊള്ളേണ്ട സമയമായെന്നും ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദനോം ഗബ്രിയേഷ്യസ് പറഞ്ഞു. കോവിഡിനോളം അപകടകാരിയല്ല മങ്കിപോക്സ് എങ്കിലും രോഗംബാധിച്ച ഒരാളെ കൃത്യമായി ഐസൊലേറ്റ് ചെയ്യുന്നതില്‍ തുടങ്ങി അപകടസാധ്യതയുള്ളവരെ മാറ്റിനിര്‍ത്തുക, ടെസ്റ്റുകള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍…
Read Moreഒമൈക്രോണ്‍ അവസാനമല്ല ! ആശങ്കപ്പെടുത്തുന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന; വീഡിയോ വൈറല്‍…
ഒമൈക്രോണ്‍ കോവിഡിന്റെ അവസാന വകഭേദമാണെന്ന് കരുതരുതെന്നും കോവിഡുമായി ബന്ധപ്പെട്ട് ധാരാളം തെറ്റായ പ്രചാരണം നടക്കുന്നുണ്ടെന്നും തുറന്നു പറഞ്ഞ് ലോകാരോഗ്യ സംഘടന. ഒമൈക്രോണ്‍ ഭയപ്പെടാനില്ലെന്നും ഇത് അവസാന വകഭേദമാണെന്നും മഹാമാരി അവസാനിച്ചതുമായുള്ള പ്രചാരണം തെറ്റാണെന്ന് ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടി. കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ ലോകമൊട്ടാകെ പരിശോധനകള്‍ കുറച്ചതില്‍ ലോകാരോഗ്യ സംഘടന ആശങ്ക രേഖപ്പെടുത്തി. കോവിഡുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നതായി കോവിഡ്-19 സാങ്കേതിക വിഭാഗം തലവന്‍ മരിയ വാന്‍ കെര്‍ഖോവ് മുന്നറിയിപ്പ് നല്കി. ഒമൈക്രോണ്‍ ഭയപ്പെടാനില്ലെന്നും ഇത് അവസാന വകഭേദമാണെന്നും മഹാമാരി അവസാനിച്ചതുമായുള്ള പ്രചാരണം ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായും അവര്‍ പറഞ്ഞു. ലോകവ്യാപകമായി കോവിഡ് പരിശോധനകള്‍ ഗണ്യമായി കുറഞ്ഞിട്ടും കോവിഡ് കേസുകളില്‍ എട്ടു ശതമാനത്തിന്റെ വര്‍ധനവാണ് കഴിഞ്ഞാഴ്ച രേഖപ്പെടുത്തിയത്. പരിശോധനകളില്‍ 99.9 ശതമാനവും ഒമൈക്രോണ്‍ ആണ്. ഇതില്‍ 75 ശതമാനവും ഒമൈക്രോണിന്റെ ബിഎ. ടു വകഭേദം ബാധിച്ച കേസുകളാണെന്നും അവര്‍…
Read Moreഡെല്‍റ്റ കൈവിട്ടു പോയേക്കുമെന്ന് ആശങ്ക ! മൂന്ന് ആഴ്ചയ്ക്കുള്ളില്‍ 20 കോടി ആളുകള്‍ക്ക് രോഗം ബാധിക്കാന്‍ സാധ്യത…
കോവിഡിന്റെ ഡെല്‍റ്റാ വകഭേദം വരും മാസങ്ങളില്‍ കൂടുതല്‍ ആളുകളെ ബാധിക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന നിലവില്‍ 124 രാജ്യങ്ങളിലാണ് അതിതീവ്ര വ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ചത്.മറ്റുള്ള എല്ലാ വകഭേദങ്ങള്‍ക്കുമേലും ഡെല്‍റ്റ ആധിപത്യം സ്ഥാപിക്കുമെന്നും തുടര്‍ന്നുള്ള മാസങ്ങളില്‍ രോഗവ്യാപനത്തിനു വഴിതെളിക്കുക ഈ വകഭേദമായിരിക്കുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. രോഗവ്യാപനം ഇതേ നിരക്കില്‍ തുടര്‍ന്നാല്‍ അടുത്ത മൂന്ന് ആഴ്ചയ്ക്കുള്ളില്‍ ലോകത്തെ 20 കോടി ആളുകളില്‍ രോഗം പുതുതായി സ്ഥിരീകരിക്കുമെന്നും ലോകാരോഗ്യ സംഘടന പറയുന്നു. ജൂലൈ 20 മുതലുള്ള നാല് ആഴ്ചകളില്‍ ഓസ്ട്രേലിയ, ബംഗ്ലദേശ്, ബോട്സ്വാന, ബ്രിട്ടന്, ചൈന, ഡെന്മാര്ക്ക്, ഇന്ത്യ, ഇന്തോനേഷ്യ, ഇസ്രായേല്‍, പോര്‍ച്ചുഗല്‍, റഷ്യ, സിംഗപ്പുര്‍, ദക്ഷിണാഫ്രിക്ക അടക്കമുള്ള രാജ്യങ്ങളില്‍നിന്ന് ശേഖരിച്ച സാര്‍സ് കോവ്-2 സീക്വന്‍സുകളില്‍ ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യം 75 ശതമാനത്തില്‍ അധികമാണ്. ഇന്ത്യ പോലുള്ള രാജ്യങ്ങളിലും ഇത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. കഴിഞ്ഞ ഒരു മാസമായി…
Read Moreഅമേരിക്കയ്ക്കും ഇന്ത്യയ്ക്കും ബ്രസീലിനും പിന്നാലെ കോവിഡിന്റെ സംഹാരതാണ്ഡവത്തില്‍ ഉലഞ്ഞ് ദക്ഷിണാഫ്രിക്ക ! തണുപ്പ് കാലത്ത് രണ്ടാം വരവുണ്ടായാല്‍ യൂറോപ്പ് തകര്‍ന്നടിയും; ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്…
ലോകത്ത് കോവിഡ് ഭീകരത നടമാടുന്ന വേളയില്‍ ലോകജനതയുടെ ഭീതി വര്‍ധിപ്പിക്കുന്ന റിപ്പോര്‍ട്ടുമായി ലോകാരോഗ്യ സംഘടന. കഴിഞ്ഞ ദിവസം മാത്രം ലോകത്ത് 2,30,000 കേസുകളാണ് ലോകത്ത് റിപ്പോര്‍ട്ട് ചെയ്തത്. രോഗം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ഒരു ദിവസമുണ്ടാകുന്ന ഏറ്റവും വലിയ രോഗബാധയാണിത്. രോഗവ്യാപനം തടയുന്നതിനുള്ള നടപടികള്‍ ശരിയായ രീതിയില്‍ കൈക്കൊണ്ടില്ലെങ്കില്‍ സ്ഥിതി ഇനിയും വഷളാകുമെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഘെബ്രെയേസ്യൂസ് പറഞ്ഞു. കോവിഡിന്റെ ഭീകരത ലോകം കാണാനിരിക്കുന്നതേയുള്ളൂ എന്നാണ് ടെഡ്രോസ് അദാനോം പറയുന്നത്. പല രാജ്യങ്ങളും തെറ്റായ രീതിയിലാണ് പോയിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സമീപഭാവിയിലൊന്നും ലോകം പഴയപടിയാവില്ലെന്നും ആവശ്യത്തിനുള്ള മുന്‍കരുതലുമായി എല്ലാവരും ജീവിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. തുടക്കത്തില്‍ കൊറോണ ആഞ്ഞടിച്ച യൂറോപ്യന്‍ രാജ്യങ്ങള്‍ ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണെങ്കിലും ഒരു രണ്ടാം വരവിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇങ്ങനെ സംഭവിച്ചാല്‍ ബ്രിട്ടനില്‍ മാത്രം 1,20,000 പേരെങ്കിലും മരിക്കുമെന്ന്…
Read Moreഇന്ത്യയില്‍ ഇതുവരെ കാര്യങ്ങള്‍ കൈവിട്ടു പോയിട്ടില്ല ! പക്ഷെ അവസ്ഥ തുടര്‍ന്നാല്‍ കാര്യങ്ങള്‍ കൈയ്യില്‍ നില്‍ക്കാത്ത സ്ഥിതിയിലേക്കെത്താന്‍ താമസമുണ്ടാവില്ലെന്ന് ഡബ്ലുഎച്ച്ഒ…
കോവിഡ് രോഗവ്യാപനത്തില്‍ ഇന്ത്യയില്‍ സ്ഥിതി ഇപ്പോഴും നിയന്ത്രണ വിധേയമെന്ന് ലോകാരോഗ്യ സംഘടന. എന്നാല്‍ കാര്യങ്ങള്‍ ഈ രീതിയ്ക്ക് തുടര്‍ന്നാല്‍ സ്ഥിതി ഗുരുതരമാകാനുള്ള സാധ്യതയുണ്ടെന്നും ലോകാരോഗ്യസംഘടന അടിയന്തിര ആരോഗ്യവിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്കല്‍ റയാന് പറഞ്ഞു. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി മാര്‍ച്ചില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ ഇന്ത്യ ഘട്ടംഘട്ടമായി ഇളവുകള്‍ ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സ്ഥിതി സ്ഫോടനാത്മകമാകാനുള്ള സാധ്യത കൂടുതലാണ്. കഴിഞ്ഞ മൂന്നാഴ്ച കൊണ്ടാണ് ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇത്ര വര്‍ധന ഉണ്ടായതെന്നും മൈക്കല്‍ റയാന് വ്യക്തമാക്കി. പകര്‍ച്ചവ്യാധിയുടെ സഞ്ചാരം ക്രമാനുഗതമായി കുറയുന്ന തരത്തിലല്ല, മറിച്ച് വര്‍ധിക്കുകയാണ്. ഇത് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്തമായ ആഘാതമാണ് ഉണ്ടാക്കുന്നത്. നഗരങ്ങളിലുണ്ടാകുന്ന തരത്തിലുള്ള പ്രശ്നങ്ങളല്ല, ഗ്രാമീണ ഇന്ത്യയില്‍ ഉണ്ടാക്കുന്നതെന്നും റയാന് പറയുന്നു. ഇന്ത്യയ്ക്ക് പുറമേ, ദക്ഷിണേഷ്യയില്‍ പാകിസ്ഥാന്, ബംഗ്ലാദേശ് തുടങ്ങി ജനസാന്ദ്രത ഏറിയ രാജ്യങ്ങളിലും കോവിഡ് സ്ഥിതി സ്ഫോടനാത്മകമല്ല. എന്നാല്‍ ഇവിടങ്ങളിലൊന്നും…
Read Moreമെയ് നാലിനു ശേഷവും ലോക്ക് ഡൗണ്‍ തുടര്‍ന്നേക്കും ! ഒറ്റയടിയ്ക്കു നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിനെതിരേ ലോകാരോഗ്യ സംഘടന രംഗത്ത്;പുതിയ വിവരങ്ങള്‍ ഇങ്ങനെ…
ലോക്ക് ഡൗണ്‍ മെയ് നാലിനു ശേഷവും നീട്ടാന്‍ സാധ്യതയുണ്ടെന്ന് സൂചന. ലോക്ക് ഡൗണ്‍ ഒറ്റയടിക്കു പിന്‍വലിക്കുന്നതിനെതിരേ ലോകാരോഗ്യ സംഘടന രംഗത്തെത്തിയ സാഹചര്യത്തിലാണ് ലോക്ക് ഡൗണ്‍ നീട്ടാന്‍ കേന്ദ്ര സര്‍ക്കിരിനു മേല്‍ സമ്മര്‍ദ്ദമേറുന്നത്. ഘട്ടം ഘട്ടമായി നിയന്ത്രണം പിന് വലിക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിലപാട്. കോവിഡിനെതിരെ മരുന്നും വാക്സിനും കണ്ടെത്തിയിട്ടില്ല. മരുന്ന് കണ്ടെത്തിയാല്‍ രോഗം ഭേദമാക്കാം. എന്നാല്‍ മരുന്നില്ലാത്ത രോഗത്തിന് സാമൂഹിക അകലം മാത്രമാണ് പോംവഴി. അതിന് ലോക്ക് ഡൗണാണ് പരിഹാരം. ഇന്ത്യ ഇക്കാര്യത്തില്‍ ലോകാരോഗ്യസംഘടനക്ക് ഒപ്പമാണ്. സാമ്പത്തിക തളര്‍ച്ചയെ തുടര്‍ന്ന് ഇന്ത്യയും യുഎസും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ലോക്ക് ഡൗണ്‍ ഒറ്റയടിക്ക് പിന്‍വലിക്കുന്നു എന്ന തരത്തിലുള്ള റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയത്. ഇന്ത്യ ഇത് സംബന്ധിച്ച് കൂടിയാലോചനകള്‍ ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. രാജ്യാന്തര വിമാനങ്ങള്‍ ഓപ്പറേറ്റ് ചെയ്തു തുടങ്ങിയാല്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ രോഗം വ്യാപിക്കുമെന്ന് രാജ്യം…
Read Moreവരുന്നു ഡിസീസ് എക്സ് ! ബാധിച്ചാല്‍ പിന്നെ കാര്യം കട്ടപ്പുക… ഇതിന്റെ മുമ്പില്‍ എബോളയും സിക്കയും എത്ര നിസാരമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന…
മനുഷ്യവംശത്തെത്തന്നെ തുടച്ചുനീക്കാന്‍ കഴിയുന്ന ഡിസീസ് എക്സ് അധികം വൈകാതെ ഇരകളെ തേടിയെത്തുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. എബോളയെയും സിക്കയെയും സാര്‍സിനെയും വെല്ലുന്ന ഈ മാരകരോഗം എപ്പോള്‍ വേണെമെങ്കിലും ഭൂമിക്ക് ഭീഷണി ഉയര്‍ത്താം.ഡിസീസ് എക്സ് (‘Disease X’)എന്ന് പേരിട്ടിരിക്കുന്ന ഈ പകര്‍ച്ചവ്യാധിയെ മനുഷ്യവംശത്തിന്റെ നാശത്തിനു കാരണമാകാവുന്ന രോഗങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ രോഗാണുവിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശാസ്ത്രലോകം മനസിലാക്കി വരുന്നതേയുള്ളൂ. നിലവില്‍ ചികിത്സയില്ലാത്ത ഈ രോഗം ബാധിച്ചാല്‍ മരണം ഉറപ്പാണ്. മാത്രമല്ല അത് മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യും. എന്തായാലും മനുഷ്യരില്‍ ഇതേവരെ ഈ രോഗാണു ബാധിച്ചിട്ടില്ല എന്നാണു കരുതുന്നത്. ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന പകര്‍ച്ചവ്യാധികളുടെ ഗണത്തില്‍പ്പെടുത്താവുന്ന അടുത്ത ഒരു മഹാമാരിയായിരിക്കും ഡിസീസ് എക്സ് എന്നാണ് ലോകാരോഗ്യ സംഘടനാ കമ്മിറ്റിയുടെ ഉപദേശകനും റിസേര്‍ച്ച് കൗണ്‍സില്‍ ഓഫ് നോര്‍വേ ചീഫ് എക്സിക്യൂട്ടീവുമായ ജോണ്‍ ആണ് റോട്ടിഗെന്‍ പറയുന്നത്. ലോകം ഇതുവരെ കാണാത്ത വിധത്തിലുള്ള…
Read More